June 11, 2012

ഇതെപ്പൊ പൊട്ടും..??

ദോണ്ടെ ഇതു പോട്ടാന്‍ പോണൂ.. പൊട്ടാന്‍ പോണൂന്നും പറഞ്ഞു എന്തായിരുന്നു കരച്ചിലും പാച്ചിലും?? ആ കരഞ്ഞു പിടിച്ചു നടന്നവരൊക്കെ എവിടെ?? ഹമ്മേ.. എന്തായിരുന്നു കോലാഹലങ്ങള്‍? മലപ്പുറം കത്തി, നിരാഹാര സത്യാഗ്രഹം, ബഹുജന പ്രക്ഷോഭ യാത്ര, ഫേസ് ബുക്ക് പ്രക്ഷോഭം.. കമ്മറ്റി രൂപീകരണം.. എന്തിനു പറയുന്നു, ഈ ഞാന്‍ വരെ മുല്ലപ്പെരിയാര്‍ തലക്കെട്ടാക്കി ഒരു ബ്ലോഗ് എഴുതി.  തേങ്ങാക്കൊല.. എന്നിട്ടിപ്പൊ എവ്ടെ പോയി മുല്ലപ്പെരിയാര്‍..??

എല്ലാവരും നീണ്ട പ്രകടനങ്ങള്‍ക്കും സമര്‍ങ്ങള്‍ക്കും ബാക്കി കോലാഹലങ്ങള്‍ക്കും ശേഷം വിശ്രമത്തിലായിരിക്കും അല്ലെ?? നിങ്ങള്‍ തോല്‍ക്കരുത് മക്കളെ.. തോല്‍ക്കരുത്.. തളരാന്‍ പാടില്ല.. മഴക്കാലം തുടങ്ങി കഴിഞു.. ഡാമിലെ ജലനിരപ്പുയര്‍ന്നു വീണ്ടും ഡമോക്ലീസിന്റെ വാളാകുമ്പോള്‍ നമുക്കുണരാം.. മഴ നനഞ്ഞു മുദ്രാവാക്യങ്ങള്‍ വിളിക്കാം.. പോലീസുകാരെ കല്ലെറിയാം.. മന്ത്രിമാരെ വ്ഴി തടയാം.. തെറി വിളിക്കാം.. പോലീസിന്റെ അടി കൊള്ളാം.. അങ്ങനെ അങ്ങനെ ആ സാധനം പൊട്ടി പണ്ടാറമടങ്ങി നമ്മളടക്കമുള്ളവരെല്ലാം ഒലിച്ചു പോകുന്ന വരെ, ഈ പ്രക്ഷോഭം നമുക്കാഖോഷിക്കാം..

ഇന്നു പതിവില്ലാതെ ഫേസ് ബുക്ക് അപ്ഡേറ്റ്സ് നോക്കിയപ്പോള്‍, മുല്ലപ്പെരിയാര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു തുടങ്ങിയ ഒരു പേജിലെ അപ്ഡേറ്റ് കണ്ടു.. ഒരു ഡോക്ടറെ പോലീസു പിടിച്ചു എന്നു.. ഏഹ്..??, മുല്ലപെരിയാറും ഡോക്ടറും തമ്മിലെന്താണാവോ എടപാടു എന്നുമാലോചിച്ച് ആവേശത്തോടെ പോയി നോക്കിയതാ.. അപ്പോഴുണ്ടെടാ, അവിടെ ഒരു മനുഷ്യ ജീവി പോലുമില്ല..  ആവേശമെല്ലാം വറ്റി പോയിട്ടാണെന്നു തോന്നുന്നു.. ഒരു ചേട്ടന്‍ അവിടെ ഒറ്റക്കിരുന്ന് യൂ റ്റ്യൂബ് ലിങ്കുകളും, റ്റ്വൊന്റി റ്റ്വൊന്റിയും, യൂറോ കപ്പുമെല്ലാം ഷെയര്‍ ചെയ്തു കളിക്കുന്നു.. ബാക്കി കുറെ റിലേറ്റഡ് പേജുകളിലും പോയി നോക്കി.. പോയോട്ത്തെല്ലാം എകദേശം ഇതു തന്നെ സ്ഥിതി.. ചുരുക്കം പറഞ്ഞാല്‍ ' ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും..' സോഷ്യല്‍ നെറ്റ് വര്‍ക്ക്സില്‍ മാത്രമല്ല, മീഡിയാകളിലും ഇല്ല.. യെന്തു മുല്ല പെരിയാര്‍..?? ഒരു കോപ്പുമില്ല..

നേരത്തെ പറഞ്ഞ പോലെ നമുക്ക് ജല നിരപ്പുയരും വരെ കാത്തിരിക്കാം.. അധികമൊന്നും കാത്തിരിക്കേണ്ട കാര്യമില്ല.. ഇതാ മഴക്കാലം വന്നെത്തിയിരിക്കുന്നു..  "മാന്യ മഹാ ജനങ്ങളെ, വര്‍ഷാ വര്‍ഷം നടത്തി വരാറുള്ള മുല്ലപ്പെരിയാര്‍ പ്രക്ഷോഭ മഹോല്‍സവം ഈ വര്‍ഷവും പൂര്വ്വാധികം ഭംങ്ങിയായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷ പൂര്വ്വം അറിയിച്ചു കൊള്ളുന്നു.." എന്നു ഒരു നോട്ടീസുമടിച്ചു പരിപാടി തുടങ്ങാം..!!

ആയുഷ്മാന്‍ ഭഃവ...!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com