July 4, 2009

വിട പറയുമ്പോള്‍

യാത്രയാകുംബോള്‍ ...
താല്‍കാലികമാണെങ്കില്‍ കൂടി,
നല്ല കാര്യത്തിനാണെങ്കില്‍ കൂടി,
മനസ്സു തേങ്ങുന്ന നിമിഷങ്ങള്‍ !
പുറമെ ചിരിക്കുംബോഴും..
ഉള്ളില്‍ കരയുന്ന നിമിഷങ്ങള്‍ ‍..!!

ജീവിത യാത്രയില്‍ നാം കണ്ടു മുട്ടുന്നവര്‍ ‍..
സമാന ചിന്താഗതിക്കാര്‍ ...
വ്യത്യസ്ത ചിന്താഗതിക്കാര്‍ ..
പല രീതിയിലുള്ളവര്‍ ..
ഒരു പാടു നാള്‍ കാണണമെന്നില്ല..
ഒരു പാടു സംസാരിക്കണമെന്നില്ല
ചിലരോടു നമുക്കു പെട്ടെന്നു അടുപ്പം തോന്നാം..
അതിനു പ്രത്യേക കാരണം വേണമെന്നില്ല..
കണ്ടൂമുട്ടുമെന്നുറപ്പില്ലാത്ത ബന്ധങ്ങള്‍
കാണുമോയെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത ബന്ധങ്ങള്‍ ‍..
എങ്കിലും
വിടപറയുന്ന നിമിഷങ്ങള്‍ ...
ഹൃദയം പൊട്ടുന്ന നിമിഷങ്ങള്‍ ‍..

ജീവിതമാകുന്ന യാത്രയില്‍ ..
വിടപറയേണ്ടി വരുന്ന സാഹചര്യങ്ങള്‍
പലതിനോടും പലരോടും..
കാരണമെന്തുമായിക്കൊള്ളട്ടെ..
നിയന്ത്രിക്കാന്‍ പറ്റാത്തതായിരിക്കാം..
നിയന്ത്രിക്കാന്‍ പറ്റുന്നതായിരിക്കാം
നിസ്സഹായരായി പോകുന്ന സന്ദര്‍ഭങ്ങള്‍ ..
പറഞേ തീരൂ എന്നു വരികയാണെങ്കില്‍ പറഞല്ലെ പറ്റൂ...??

ഒരിക്കലും മറക്കാനാകാത്ത ഒരു പാടു പേര്‍ ..
ഒരുപാടു വിഷമത്തോടെ..
ഒരു പാടു സങ്കടത്തോടെ...
ഇനിയൊരു തിരിച്ചു വരവുണ്ടാകുമോ എന്നറിയാതെ..
എന്നെങ്കിലും... എവിടെയെങ്കിലും...
വീണ്ടും കണ്ടൂ മുട്ടാം എന്നുള്ള പ്രതീക്ഷയോടെ..
എല്ലാവര്‍ക്കും എന്നും നല്ലതു വരട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടെ
മറ്റൊരു തീരത്തേക്ക്.. മറ്റൊരു ലോകത്തേക്ക്...!!
©fayaz
Align Centre

11 comments:

അല്ല, വായിച്ച് വന്നപ്പോള്‍ സംശയമായി, പൊട്ടന്‍ എവിടേക്കെങ്കിലും യാത്ര ആവുകയാണോന്ന്?പിന്നെ കവിതയല്ലേന്ന് കരുതി സമാധാനിച്ചു:)

ശരിയാ ഫയസ്‌ , പ്രതേകിച്ചും ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഒരുപാട് നല്ലെ കൂട്ടുകാര്‍...ഒരിക്കലും കണ്ടിട്ടില്ലാത്ത, പക്ഷെ ഒരുപാട് അടുത്ത സൌഹൃദങ്ങള്‍...
ഒരുപാട് നാള്‍ കാണില്ല എന്ന് ഉറപ്പുന്ടെന്കിലും അടുത്ത് പോവുന്നു...പലപ്പോഴും...

ഇപ്പോ എന്താ ഇങ്ങനെ ഒരു കവിത? അരുണ്‍ പറഞ്ഞ സംശയം എനിയ്ക്കും തോന്നി.

ഏതോ തീരത്തുനിന്നു പോയി ഏതോ തീരത്ത് എത്തിയാലും ഇവിടെ (ബൂലോഗത്ത് )ഉണ്ടാവാല്ലോ.

എന്താകുട്ടാ..!
സങ്കടത്തോടെ..! പണ്ട് നീ മാഗസിന്‍ എഡിറ്ററായിരിക്കെ, കൂട്ടുകാര്‍ ഒരു പരിപാടിയില്‍ സംബന്ധിക്കാത്തതിന് സങ്കടപ്പെട്ടിരുന്നു...!
എന്തേ ഇപ്പോളിങ്ങനെ വെഷമിക്കാന്‍..!
എങ്ങോട്ടാ യാത്രം..! എങ്ങോട്ടോ പോകുകയാണല്ലോ?

Sheriyanu..
Vishamamundu ennariyam..
Oppam undavanamennanu aagram...
Hridayam pottunna nimishangalanippool...
Vida parayunnu ennu maathram parayalle...
Athu thanganavanilla...
Karayaruthae ..
Athu sahikkan enikkavilla...

Ennu Sontham Mandabudhi

Sheriyanu..
Vishamamundu ennariyam..
Oppam undavanamennanu aagram...
Hridayam pottunna nimishangalanippool...
Vida parayunnu ennu maathram parayalle...
Athu thanganavanilla...
Karayaruthae ..
Athu sahikkan enikkavilla...

Ennu Sontham Mandabudhi

Adi poli! Malayalathil comment cheyyanamennundu pakshe software ella. :) Great going.. I like your blog

എന്താ ഫയസ്,
ഞങ്ങളൊട് വിട പറയാൻ വെമ്പുകയാണൊ...
എന്തിന്...?

എന്തുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം...
ഞങ്ങളൊക്കെ ഇല്ലെ ഇവിടെ....!!

phayas nalla kavitha..vidaparanjathu sudanilekanoo..phayas evidayalum kavithayum kathayum ezhuthanam kttoo..angane vida vangi pokalle..Best wishes..

അല്ല ശരിക്കും യാത്ര പറയുകയാണോ ? സങ്കടപ്പെടുത്തല്ലേ കുട്ടാ ..

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com