May 3, 2009

പ്രണയം അഥവാ പ്രേമം

പ്രണയിക്കുന്നവരെ.. പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരെ.. പ്രണയിച്ചു നന്നായവരേ.. പ്രണയിച്ചു കുത്തുപാളയെടുത്തവരേ.. ഒരിക്കലും പ്രണയിക്കില്ല എന്നു വാശിപിടിച്ചു നടക്കുന്നവരേ... ആണായാലും പെണ്ണായാലും.. ആണും പെണ്ണും അല്ലാത്തവരായാലും..എന്തു മാങ്ങാ തൊലിയായാലും ശെരി ഇതു ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി വെടിക്കെട്ട് ചെയ്യുന്നു...

തുടക്കം
-------------
പ്രണയമേ പ്രണയമേ പ്രണയമേ...
നിന്നെയറിയാന്‍ തുടങ്ങിയ നാളുകള്‍
ഹാ..!! എത്ര മനോഹരമീ ജീവിതം
നീയെന്നില്‍ മൊട്ടിട്ട നിമിഷം..
ഞാന്‍ എന്നിലെ എന്നെയറിയാന്‍ തുടങ്ങി...
ഞാന്‍ ഞാനായി...
നന്ദി പ്രണയമേ.. നന്ദി...!!

ഇടക്ക്
---------
പ്രണയമേ പ്രണയമേ പ്രണയമേ....
നീയെന്നില്‍ പൂത്തുലഞ്ഞ നാളുകള്‍
ഹാ.. എത സുന്ദരമീ നിമിഷങ്ങള്‍..
എത്ര മനോഹരമീ ലോകം..
ഒരിക്കലും വറ്റാത്ത ഒരുറവയായി നീ..
എന്‍ ജീവിത യാത്രയില്‍ വിളക്കായി നീ..
നന്ദി പ്രണയമേ.. നന്ദി..!!

ഒടുക്കം
-----------
പ്രണയമേ പ്രണയമേ പ്രണയമേ...
നീയെന്നില്‍ നിറഞപ്പോള്‍ ഞാന്‍ 
നിന്നെ മാത്രം സ്വീകരിച്ചു..
മറ്റെല്ലാം വിട്ടെറിഞു..!!
ഇന്നു നീയെന്നില്‍ നിന്നും പറന്നകലുമ്പോള്‍
എന്തുചൊല്ലണം ഞാന്‍..??

എന്നെ ഞാനല്ലാതാക്കിയ പ്രണയമേ...
എല്ലാം നശിപ്പിക്കുവാനായി നീയെന്തിനു വന്നുവെന്നോ..??
ജീവിതാമൃതത്തില്‍ കാളകൂടമായി മാറിയതെന്തിനെന്നോ..??

വീണ്ടും
-----------
 നിരശ മൂത്ത് ഒരു ഭ്രാന്തനെ പോലെ അലയാന്‍ തുടങ്ങിയ നാളുകള്‍. ഒരു ദിവസം എന്തോ കാര്യത്തിനു പുറത്തിറങ്ങി ഫ്ലാറ്റിന്റെ ഡോര്‍ ലോക്ക് ചെയ്തു തിരിഞ്ഞ നിമിഷം തന്നെ ഓപ്പോസിറ്റ് ഫ്ലാറ്റിന്റെ ഡോറു തുറന്നൊരു പെണ്‍കുട്ടി.. 

അയല്‍‌പക്കക്കരനാണെന്നു തോന്നിയത് കൊണ്ടാകും.. കുട്ടിയൊന്നു ചിരിച്ചു.. 
ഹോ.. പൊട്ടി.. അപ്പൊ തന്നെ പൊട്ടി.. തൃശൂര്‍ പൂരത്തിന്റെ പടക്കം മുഴുവനും ആ ഒരൊറ്റ നിമിഷത്തിനുള്ളില്‍ പട പട പടേന്നു പൊട്ടിച്ച് തീര്‍ത്തു.. ആയിരക്കണക്കിനു പൂത്തിരികള്‍ ആ ഒരൊറ്റ ചിരിയില്‍ കത്തി തീര്‍ന്നു.. പ്രണയം വറ്റി വരണ്ട് തരിശായി കിടന്നിരുന്ന അവന്റെ ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യാന്‍ തുടങ്ങി..

"എക്സ്ക്യൂസ് മീ... എന്താ കുട്ടീടെ പേര്..??"

കണ്ടോ... ഇതാണു ഞാന്‍ പറഞ്ഞത്.. പ്രണയം അഥവാ പ്രേമം..അതു അനശ്വരമാണ്... ഒരിക്കലും അവസാനിക്കാത്ത ഒരു മഹാ പ്രതിഭാസം...!!  അപ്പൊ വെയ്റ്റ് ചെയ്യെണ്ടാട്ടോ... നിങ്ങടെ പണി നടക്കട്ടെ.. ഞാനിതൊന്നു ഡീല്‍ ചെയ്തു വരാന്‍ ടൈം എടുക്കും...

ദോണ്ടെ പിന്നേം തുടക്കം
----------------------------------
പ്രണയമേ പ്രണയമേ പ്രണയമേ...
നിന്നെയറിയാന്‍ തുടങ്ങിയ നാളുകള്‍
ഹാ..!! എത്ര മനോഹരമീ ജീവിതം..

                                                                                                                                                        ©fayaz

6 comments:

ഇതു വരേക്കും എത്ര എണ്ണം ഇതു പോലെ അടുത്തുകൂടി പൊയി...???

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

ഫയസ്സ്,
നന്നായിരിക്കുന്നുഅ,പ്രത്യേകിച്ച് ഈ ചോദ്യം
ജീവിതാമ്രതത്തില്‍ കാളകൂടമായി മാറിയതെന്തിനെന്നോ..??

പിന്നെ

ജീവിതാമ്രതത്തില്‍ അല്ല ജീവിതാമൃതത്തില്‍
അപ്പം എല്ലാം പറഞ്ഞ പോലെ

വീ കെ : എനിക്കു പത്തു വരേയേ എണ്ണാന്‍ അറിയൂ.. സോറീ.. ഞാനീ നാട്ടു കാരനല്ലേ... ;)

മൊട്ടുണ്ണീ : വരവിനും പോക്കിനും പിന്നെ തിരിച്ചു വരവിനും നന്ദി :)

അരുണേ : നന്ദി..വന്നതിനും കമന്റ് ഇട്ടതിനും.. എല്ലാത്തിലുമുപരി അച്ചടി പിശാശിനെ കാണിച്ചു തന്നതിനും തിരുത്തിനും .. തിരുത്തീട്ടുണ്ട് ട്ടാ.. :)

ഇപ്പൊ എല്ലാം മനസ്സിലായി...നന്ദി വീണ്ടും വരൂ..
ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം ഇന്നലെ ചിലരൊക്കെ
പാഠം പഠിക്കു...അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും..

എഴുതൂ വീണ്ടും !!

ഒരിക്കലും അവസാനിക്കാത്ത ഒരു മഹാ പ്രതിഭാസം...!!

ആദ്യം കാര്യം.... പിന്നെ അത് പാളിയാല്‍ കളിയാണ് പ്രണയം മിക്ക ആളുകള്‍ക്കും.... :)

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com