May 29, 2009

12കി.മീ മാത്രം

നേരം പര പരാ വെളുത്തു വരുന്നതേയുള്ളു. നേരിയ മൂടല്‍ മഞ്ഞ് തുളച്ച് മുന്നോട്ടു പായുന്ന ഹെഡ് ലൈറ്റിനൊപ്പമെത്താനെന്നോണം കാര്‍ മുന്നോട്ട് കുതിച്ചു. രാത്രി ആരംഭിച്ച ഡ്രൈവിംഗ് മൂലമോ എന്തോ, കണ്‍പോളകള്‍ക്ക് പതിവിലും ഭാരമനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓട്ടത്തിനിടയില്‍ കാറിനെന്തോ മിസ്സിംഗ് പോലെ തോന്നിയത് കാര്യമാക്കാതെ ആക്സിലെറെറ്റര്‍ ആഞ്ഞു ചവിട്ടി കത്തിച്ചു വിട്ടു. അധികം ഓടേണ്ടി വന്നില്ല. വണ്ടി കട കട ശബ്ദത്തോടെ നിന്നു.. കാറില്‍ നിന്നിറങ്ങി ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ കുറെ പുകയും കരിഞ മണവും..
പരിചയമില്ലാത്ത സ്ഥലം.. അടുത്തെങ്ങാനും വല്ല വര്‍ക്ക് ഷോപ്പുമുണ്ടോന്നു ചോദിക്കാനായിട്ടു റോഡിലെങ്ങും ആരെയും കാണുന്നില്ല.. പരിസരത്തൊരു വീടു പോലും കാണാനില്ല.. നടുവിനു കൈ കൊടുത്തു കൊണ്ടു അങ്ങോട്ടുമിങ്ങോട്ടും ഒന്നു ചരിഞ്ഞു.. ഹാവൂ.. ആശ്വാസം.. കുറച്ചപ്പുറത്തായി ഒരു മതിലിന്റെ പിന്നില്‍ ആരൊ അങ്ങോട്ടു തിരിഞു നില്‍ക്കുന്നു.. മതിലിനു മുകളിലൂടെ തല മാത്രം കാണാം..
"ചേട്ടാ.. "
വിളിച്ചു നോക്കിയിട്ട് പുള്ളിക്കരനൊരു കുലുക്കവുമില്ല.കുറച്ചു കൂടി ഉച്ചത്തില്‍ വിളിച്ചു നോക്കി.. വിളി കേട്ട ഭാവം പോലുമില്ലാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അങ്ങോട്ടു പോയി രണ്ട് പൊട്ടിക്കാനായിരുന്നു തോന്നിയത്..
"ശെടാ.. ഇങ്ങേര്‍ക്കെന്താ ചെവി കേള്‍ക്കില്ലെ...??"
സ്വന്തം കാര്യമായി പോയില്ലെ.. വേറെ രക്ഷയൊന്നുമില്ലാത്തത് കൊണ്ട് അടുത്തേക്കു ചെന്നു.. വീണ്ടും വിളിച്ചു...
"ഹെല്ലോ.. ചേട്ടാ......."
മറുപടിയില്ല...!!
"മതിലില്‍ ചാരി നിന്നുറങ്ങുന്നൊ.. ഇവനൊന്നും വീടും കുടിയുമില്ലെ.." എന്നു മനസില്‍ കരുതികൊണ്ട് അയാളുടെ തലയില്‍ ഒന്നു തോണ്ടി.. രക്ഷയില്ല.. ഒരു അനക്കവുമില്ല.. ഇനീപ്പൊ മടിച്ചു മടിച്ചു തോണ്ടിയത് കൊണ്ട് ആദ്യത്തെ തോണ്ടലിനു ശക്തി പോരാഞ്ഞിട്ടാണോ..?? എന്തു കുന്തമെങ്കിലുമാകട്ടെ എന്നു കരുതി ഒന്നു കൂടി ശക്തിയില്‍ തോണ്ടി...!!
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു പിന്നീട് സംഭവിച്ചത്... തോണ്ടലിന്റെ ശക്തിയില്‍ ഇറ്റു വീഴുന്ന രക്തത്തോടു കൂടി ആ തല മതിലില്‍ നിന്നും താഴേക്കുരുണ്ടു വീണതു കണ്ടപ്പോള്‍
"അമ്മേ...." എന്നുച്ചത്തില്‍ കരഞതും പേടിച്ചു നല ചുറ്റി റോഡില്‍ വീണതും ഓര്‍മയുണ്ട്.. താഴെ വീണു അബോധാവസ്തയിലേക്കു പോകുംബോള്‍ മങ്ങിയ കാഴ്ചയില്‍ കണ്ടു.. റോഡ് സൈഡിലെ പൊന്തക്കാട്ടില്‍ ഒരു മൈല്‍ കുറ്റിക്കരികിലായി കിടക്കുന്ന തലയില്ലാത്ത ഒരു ശരീരം.. മൈല്‍ കുറ്റിയില്‍ എഴുതിയിരിക്കുന്നതും വായിച്ചു..'കണ്ണൂര്‍ സിറ്റി 12കി.മീ'

©fayaz

15 comments:

പെട്ടെന്നു കാറിനെന്തോ മിസ്സിംഗ് പോലെ.. വണ്ടി കട കട ശബ്ദത്തോടെ നിന്നു..പരിചയമില്ലാത്ത സ്ഥലം.. അടുത്തെങ്ങാനും വല്ല വര്‍ക്ക് ഷോപ്പുമുണ്ടോന്നു ചോദിക്കാനായിട്ടു റോഡിലെങ്ങും ആരെയും കാണുന്നില്ല.. പരിസരത്തൊരു വീടു പോലും കാണാനില്ല..

ഹ ഹ കണ്ണൂര്‍ കാര് ആരും കാണണ്ട ഈ പോസ്റ്റ്‌.. കണ്ടാല്‍ ചിലപ്പോ തല അത് പോലെ ഇരിക്കും.. മതിലിന്മേല്‍...

കണ്ണപ്പന്റെ കമന്‍റ് കോപ്പി-പേസ്റ്റ്!!
:D :D :D

Mr. ഫയാസം..
ഞാന്‍ ഒരു കണ്ണൂര്കാരനാ?
മാഷിന്റെ നാടെവിടാ? വീട്ടു പേര്... മേല്‍വിലാസം?
അവിടെ ഇങ്ങനത്തെ കാഴ്ചകളൊന്നും ഇണ്ടാവില്ല അല്ലെ?
ഒക്കെ ശരിയ്യാക്കിത്തരാം... വിലാസം ഒന്ന് അയച്ചു തന്നേക്ക്‌...
(ഈ വഴി ആദ്യമായിട്ടാണെന്ന് തോന്നുന്നു.. പോസ്റ്റ്‌ കിടിലന്‍... ഇങ്ങനെ പരസ്യമായി പാര വെക്കാതെ മാഷെ.. നമ്മക്കും ജീവിച്ചു പോണ്ടേ?)
നന്നായി എഴുതി... ആശംസകള്‍.. ഇനിയും ഇത് വഴി വരാം.. ഇനിം വല്ല തലയോ, കയ്യോ, കാലോ മറ്റോ കിട്ടിയാലോ?

****
കുറഞ്ഞ വരികളിൽ കണ്ണൂരിനിട്ടൊരു കിടിലൻ കാച്ച്!!
വലിച്ചു നീട്ടാതെ കാര്യം ഭംഗിയായി അവതരിപ്പിച്ചു.
കൊള്ളാം.

എന്റമ്മോ...മുട്ടന്‍ നൊണ...ഒടുക്കത്ത നൊണ....!
എന്നാലും കണ്ണുരിനിട്ടായതു കൊണ്ട് ശ്ശി ബോധിച്ചു....! ഗള്ളന്‍..! ഒരു ഗപ്പുണ്ട്...ഗമ്മിക്കോ...!

എന്റമ്മോ...മുട്ടന്‍ നൊണ...ഒടുക്കത്ത നൊണ....!
എന്നാലും കണ്ണുരിനിട്ടായതു കൊണ്ട് ശ്ശി ബോധിച്ചു....! ഗള്ളന്‍..! ഒരു ഗപ്പുണ്ട്...ഗമ്മിക്കോ...!

...എന്റെ മൂത്തുമ്മയുടെ മോന്‍ ഒരാളെ ഓടിച്ചു വെട്ടുന്നത് കണ്ടതിനെക്കുറിച്ച് പറയുമായിരുന്നു..
കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകെ വേദനയുടെ ഉരുള്‍ പൊട്ടും...
ഭീകരമായ വര്‍ത്തമാന സത്യം ലളിതമായി വരച്ചതിനു അഭിനന്ദനങ്ങള്‍..

ഇവിടെന്താ നടക്കുന്നെ???
എല്ലാരും കൂടെ എന്റെ കണ്ണൂരിനെ പറ്റി....
ഇത് മാത്രമല്ല കണ്ണൂര്‍...
ഫായസം.. എന്താ മാഷെ ഇത്... ഇത് മാത്രമേ
ഡ്രൈവിങ്ങിനിടയില്‍ കണ്ണൂര് കണ്ടുള്ളോ....!!!

ഹി..ഹി..ഹി
അങ്ങനങ്ങ് കണ്ണൂരിനെ കൊച്ചാക്കരുതേ...

This comment has been removed by the author.

jevithathinte dooram kilometer anusarichalla ormavenam
kollam...

മോനെ കണ്ണൂരിനെ തൊട്ട് കളിക്കല്ലേ..കേട്ടറിഞ്ഞത് ഒന്നും അല്ല സത്യം

:D :D having read all those real life experiences of urs..so far - ithu vayichappo - i freaked out! ente kannur friends ithu vayikkanda - :D :D :D

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com