May 13, 2009

പശുക്കുട്ടിയോ പശുക്കിടാവോ..?


വാശിയേറിയ ഡിബേറ്റ് നടക്കുക്കയാണ്.. ആരും വിട്ടു കൊടുക്കുന്നില്ല..എറണാംകുളത്തു കാരുടെതാണൊ ത്രിശ്ശൂരു കാരുടെതാണൊ നല്ല മലയാളം എന്നുള്ളതാണ് ചര്‍ച്ചാ വിഷയം..

മ്മ്മടെ ഒരു ഗഡീടെ കല്യാണത്തിന്റെ തലേന്നാള്‍ ആ ഡാവിന്റെ കൊറെ ഗഡികളെ  എറണാം കുളത്തു നിന്നും ഇമ്പോര്‍ട്ട് ചെയ്തു..  ആ പുലികളും നാട്ടുകാരും കൂടിയാണ് വാശിയേറിയ മല്‍സരം നടക്കുന്നത്...  കല്യാണ ചെക്കന്‍ വേണ്ടപ്പെട്ട നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി അറേഞ്ച് ചെയ്ത സ്വകാര്യ കള്ളുകുടി പാര്‍ട്ടിയാണ് വേദി.. സ്ഥലം ഏതാണെന്നു ചോദിക്കരുത്.. ത്രിശ്ശൂരിന്റെ പ്രാന്ത പ്രദേശമാണ് ലൊക്കേഷന് (പ്രാന്തന്മാരുടെ പ്രദേശമല്ല)‍..
ഇപ്പൊ നിങ്ങള്‍ക്ക് സംഗതിയുടെ സീരിയെസ്നെസ്സ് പിടികിട്ടിയല്ലോ..??

ചര്‍ച്ച ചൂട് പിടിച്ചു കൊണ്ടിരിക്കെ  കൂട്ടത്തിലെ ബു ജി ദേവസ്സികുട്ടി നെഞ്ചും വിരിച്ചു ഒരു നിപ്പു നിന്നിട്ട് ഒരു ചോദ്യം..  "നിങ്ങളു വീട്ടിലെ കൊച്ചുങ്ങളെ എന്തുവാ പറയുന്നത്..?  ഈ ക്ടാവിനെന്തൂട്ടാ പറ്റിയേ... ടാ ക്ടാവേ ഇങ്ക്ട് വാടാ... വീട്ടിലെ പശുവിനെയോ.?? പശുക്കുട്ടി എന്നും.. അല്ലെ..?? പക്ഷെ ശുദ്ധ മലയാളത്തില്‍ പശുക്കിടാവ്.. മനുഷ്യക്കുട്ടി ഇങ്ങനെയാണു പറയേണ്ടത്.. ഞങ്ങളെറണാംകുളം കാരു പറയുന്നതങ്ങനെയാ...!!" എറണാംകുളം കാരു ബുജിക്കു സപ്പോര്‍ട്ട് കൊടുത്ത് കയ്യടിയും ഡാന്‍സും തുടങ്ങി..

മലയാള ഭാഷക്കു ശവത്തിന്റെ സ്ത്രീലിംഗമായ 'ശവി' എന്ന വാക്കു സംഭാവന ചെയ്ത ത്രിശ്ശൂരാന്‍മാര്‍ ഇതിനെങ്ങനെ മറുപടി കൊടുക്കും എന്നുള്ള കൂലങ്കുഷമായ ചര്‍ച്ച...

ഈ സന്ദര്‍ഭത്തിലാണ് "എന്തൂട്ട്രാ ശവ്യോളെ.. സ്കൂട്ടാവാറായില്ലെ.." എന്നും ചോദിച്ചു കൊണ്ട് അഞ്ചാമത്തെ റൗണ്ട് കഴിഞു ചേച്ചിയെ ഭദ്രമായി വീട്ടിലെത്തിച്ചിട്ടു ദേവസ്സ്യേട്ടന്റെ വരവ്..

ദേവസ്യേട്ടനാണെങ്കില്‍ ഫോറിന്‍ കിട്ടിയ സന്തോഷത്തില്‍ കയ്യാണൊ കാലാണൊ കുത്തി നടക്കേണ്ടതെന്ന സംശയത്തില്‍ ഇതു രണ്ടുമല്ലാതെ ഏതാണ്ട് ഗര്‍ഭ പാത്രത്തിലെ ശിശുവിന്റെ അവസ്തയിലാണ് വളഞു കൂടി നില്‍ക്കുന്നത്..

"ന്റെ ദേവസ്യേട്ടാ.. ഇങ്ക്ട്ടാ വന്നേ... ഈ ചുള്ളന്‍ പറേണ കേട്ടാ...??"
"ഹാ.. എന്തൂട്ട്രാ കന്നാല്യേ ഈ ശവി പറയ്ണെ..??"
ഒരുത്തന്‍ സംഭവം വിവരിച്ചു കൊടുത്തു...

ഇതു കേട്ടാല്‍ ദേവസ്യേട്ടനു സഹിക്കുമൊ..??
ബീഡിക്കു തീ കൊടുത്ത് ദേവസ്യേട്ടന്‍ ഉടന്‍ തന്നെ ഒരു വെടി പൊട്ടിച്ചു...  "അപ്പമ്മ്ടെ മറ്റേ ഗഡി പണ്ട് ബുക്കിലേഴുതീത് ഗഡീടെ പശു പെറ്റപ്പെഴായിരിക്ക്വോടാ തോമസുട്ട്യേ..??"

"അതാരാ ദേവസ്യേട്ടാ ആ ഗഡി...??"

അല്ലമ്മ്ടെ ഇരയിമ്മന്‍ തമ്പ്യേ..."ഓമന തിങ്കള്‍ കിടാവോ.. നല്ല താമര കോമള പൂവോ.. പൂവില്‍ നിറഞ മധുവോ.." ഇതും പറഞു ദേവസ്യേട്ടന്‍ ഇഴഞിഴഞു അടുത്ത മയക്കു വെടി പൊട്ടിക്കാനുള്ള മരുന്നു നിറക്കാന്‍ പോയി...

ആരാ ജെയിച്ചേ.. ആരാ തൊറ്റേ...??

12 comments:

ആരാ ജെയിച്ചേ.. ആരാ തൊറ്റേ...??

എന്താ സംശയം, ഞങ്ങളു തൃശ്ശൂക്കാരു തന്നെ.

മീനാക്ഷി : നന്ദി.. :)
ഏഴുത്തുകാരി : ഞങ്ങളല്ല.. നമ്മളു ത്രിശൂരു കാര്‍

അതെങ്ങനെ ശരിയാകും....?

ഞങ്ങൾ എറണാകുളത്തുകാരാ
ജയിച്ചത്...

thiruvananthapurathukaru illathondu aarku venelum jayikkam !!

ആരാ ജെയിച്ചേ.. ആരാ തൊറ്റേ...
അതാരപ്പാ ആ ഗഡി shathru.... rasam und vayikan...

വീ കെ : നിങ്ങളു എല്ലാവരും കൂടി തല്ലു കൂടി തീരിമാനിക്ക്.. ആരു ജയിക്കും എന്നു നോക്കാം.. എന്തുണ്ടെങ്കിലും നമുക്കു തല്ലി തീര്‍ക്കാം .. എന്താ..??

മീനാക്ഷി : എംന്റമ്മോ.. ദാ വരണു തിര്വോന്തോരം കാരും.. അപ്പികളു കലക്കിയ വെള്ളങ്ങളൊക്കെ കുടിച്ചാ..??

ഹരിത : അതാരുമല്ലപ്പാ ആ ഗഡി..വായിക്കാന്‍ രസം മാത്രമേ ഒള്ളോ.. വളിച്ച സാമ്പാറും മീഞ്ചാറും എല്ലാം എന്തിയേ..??

വന്നതിനുംക് വായിച്ചതിനും..കമന്റ്സ് ഇട്ടതിനും എല്ലാര്‍ക്കും നന്ദി :)

ahahhahaha....
nammal thrissur kaar thannne,,, ;)

ഈ തൃശൂരുകാര്‍ക്ക് ഫയങ്ങര ഫുത്തിയാ അല്ലെ.. ? :)

അപ്പൊ ഇരയിമ്മൻ തമ്പി ത്രിശൂർകാരനായിരുന്നല്ലേ :)))

ഞാൻ എറണാകുളം കാരിയാ. പക്ഷെ ജനിച്ചത് ത്രിശ്ശൂരും. ത്രിശ്ശൂർകാരെ, ദെന്തൂട്ടണ് ഇവ്‌ടെ പ്രശ്നം? ഏർണാകുളം കാരെ, നിങ്ങ പറ. എന്താണു നിങ്ങട പ്രശ്നം?
[എന്തായാലും നടുക്കു വീണു അടി കൊള്ളാതിരിക്കാൻ ഞാൻ ഓടി]

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com