March 11, 2009

ഇതൊരു ശാപമാണോ..??

എല്ലാവരും ചോദിച്ചു... എല്ലാവരും പറഞു.. കാണുന്നവര്‍ക്കൊക്കെ ചോദിക്കാന്‍ ഈ ഒരു കാര്യം മാത്രമേ ഒള്ളു.. ഇതിനെ പറ്റി മാത്രമേ പറയാനൊള്ളൂ.. ഇതെല്ലാം കേട്ടു കേട്ടു വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും മടിയായി.. പേടിയാണിപ്പോള്‍ ആളുകളെ കാണുമ്പോള്‍... എങ്ങോട്ടു പോയാലും ആളുകള്‍ക്കിതിന്റെ പിന്നിലെ രഹസ്യം മാത്രം അറിഞാല്‍ മതി... എത്രയെന്നു വെച്ചു ഒരു മനുഷ്യനു ഇതെല്ലാം കേട്ടും അനുഭവിച്ചും സഹിച്ചു ജീവിക്കാന്‍ പറ്റും..??

സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലെ..?? നിങ്ങള്‍ തന്നെ പറ.. ഇതൊക്കെ എന്റെ മാത്രം തെറ്റാണോ..?? ഞാന്‍ നിങ്ങളോടൊക്കെ എന്തു തെറ്റു ചെയ്തിട്ടാണ് നിങ്ങളെല്ലാം എന്നോടിങ്ങനെ..!! ഞാനാണൊ ഇതിനുത്തറവാദി..??

നിങ്ങള്‍ക്കെന്നല്ല ആര്‍ക്കും എന്റെ വേദന മന്‍സ്സിലാക്കാന്‍ പറ്റില്ല.. എന്റെ സ്ഥാനത്തു നിങ്ങള്‍ ആയിരുന്നുവെങ്കില്‍ മാത്രമേ ഇതൊക്കെ പറഞാല്‍ മനസ്സിലാകൂ.. എല്ലാം അനുഭവിച്ചാലെ മനസ്സിലാകൂ.. എന്തു ചെയ്യാന്‍ എന്റെ വിധി ഇങ്ങനെയായിപ്പോയി.. !!

ഈയൊരു കാരണം കൊണ്ട് ഞാന്‍ അനുഭവിച്ചതിനും സഹിച്കതിനും കയ്യും കണക്കുമില്ല.. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങക്കിരുന്നു ചിരിക്കാനേ പറ്റൂ.. ഈ ചെറുക്കനിതെന്തിന്റെ സൂക്കേടാണെന്നു ചോദിക്കുകയും ചെയ്യും..

ഞാന്‍ പറയട്ടെ... എനിക്കൊരു സൂക്കേടുമില്ല.. ഇതൊന്നും എന്റെ തെറ്റുമല്ല.. ഇതു ചോദിച്ചു കൊണ്ടെന്റെ പുറകെ വന്നിട്ടൊരു കാര്യവുമില്ല.. എത്ര ശ്രമിച്ചാലും എന്നെ എത്ര മാത്രം കരിവാരി തേച്ചാലും ആ രഹസ്യം ഞാനൊരിക്കലും ആരുടെ മുന്നിലും വെളിപ്പെടുത്തില്ല.. നിങ്ങളെല്ലാവരും എന്നെ ദയവു ചെയ്തൊന്നു മനസ്സിലാക്കണം.. എന്നോടു ക്ഷമിക്കണം.. ഇതു എന്റെ മാത്രം രഹസ്യമായിരിക്കട്ടെ... എന്നോടു കൂടി ഇതു മണ്ണടിയട്ടെ.. ഇതെന്റെയൊരു എളിയ അപേക്ഷയായിട്ടെടുക്കണം.. എന്നെ ഒന്നു ജീവിക്കാനനുവദിക്കൂ...ഞാനും നിങ്ങളെപ്പോലെ തന്നെ ഒരു പച്ച മനുഷ്യനല്ലെ..??

അവസാനമായി എനിക്കൊന്നു മാത്രമേ പറയാനൊള്ളു.. ഒന്നു മാത്രമേ ചോദിക്കാനൊള്ളു...
സൗന്ദര്യം ഒരു ശാപമാണോ...?? അതിച്ചിരി കൂടിപ്പോയതിനു ഞാന്‍ ഇത്ര മാത്രം അനുഭവിക്കണോ..??

©fayaz

2 comments:

yes..yes...Soundaryam ullavarkku athoru shaapamaanu!!!ninakku shapamaano???I don't think so ;-)

LOL - nalla aathmabodham and elima :D

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com