May 25, 2009

അപരിചിതര്‍

കാറ്റും കോളും നിറഞ കടലു പോലെയുള്ള ജീവിതം.. അതില്‍ ദിശ തെറ്റാതെ ഒരു കരക്കണയാനുള്ള വെമ്പലില്‍ കണ്ടു മുട്ടുന്ന ഒരു പാടു പേര്‍.. അവരില്‍ ചിലര്‍ നമുക്കു പ്രിയപ്പെട്ടവരായി മാറുന്നു.. ചിലരെ കണ്ടു മറക്കുന്നു.. ചിലര്‍ കണ്ടാലും കാണാത്ത പോലെ പോകുന്നു.. വേറെ ചിലര്‍ ശത്രുക്കളായി മാറുന്നു..

ഇതിന്നിടയില്‍ നമുക്കു പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങള്‍ ജീവിതത്തിലെ പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളെയും അല്പ നേരമെങ്കിലും മറക്കാന്‍ സഹായിക്കാറുണ്ട്..!

നമുക്കു പ്രിയപ്പെട്ടവര്‍ നമ്മളോട് നുണ പറയുന്ന അവസരങ്ങള്‍, കാര്യമുണ്ടായിട്ടാണെങ്കിലും ഇല്ലാതെയാണെങ്കിലും.. അതറിഞിട്ടും അറിയാത്ത പോലെ നടിച്ചു... പലപ്പോഴും.. മനസ്സിലാക്കിയിട്ടും ഒന്നും പറയാതെ.. ഒന്നും മിണ്ടാതെ.. വീണ്ടും കാണുമ്പോള്‍ സന്തോഷത്തോടു കൂടി അടുത്തു ചെല്ലുന്നു.. വീണ്ടും നുണകള്‍.. ഒഴിവു കഴിവുകള്‍.. അപ്പോഴും ഒന്നും മിണ്ടാതെ പരാതികളില്ലാതെ മുന്നോട്ടു പോയി..

എന്റെ നിശബ്ദതയെ വെറുമൊരു പൊട്ടത്തരമായി കാണുകയും വീണ്ടും വീണ്ടും ഒഴിവു കഴിവുകള്‍ പറഞു ഒരു പാടു സ്നേഹവും സന്തോഷവും അഭിനയിച്ച് എന്തോ ചടങ്ങു തീര്‍ക്കാനെന്ന പോലെ അടുത്തു വന്നപ്പോഴും, ഞാന്‍ പരിഭവം കാണിച്ചില്ല. അവസാനം...മനസ്സിലുള്ള വിഷമവും സങ്കടവും.. അതിന്റെ ഭാവം മറി വരുന്നത് ഞാന്‍ അറിഞു.. അതു പിന്നെ നിരാശയായി.. ദേഷ്യമായി.. അങ്ങനെ അങ്ങനെ എന്തെല്ലാമോ..

മേശപ്പുറത്തിരുന്നിരുന്ന ഗ്ലാസ് ഫ്ലവര്‍ വേസ് ചുമരില്‍ പതിച്ചു പൊട്ടിത്തെകര്‍ന്നു..!!

അല്പ നേരം കഴിഞു തറയിലെ ചില്ലു കഷ്ണങ്ങള്‍ ഓരോന്നും ഞാന്‍ തന്നെ പെറുക്കിയെടുക്കുമ്പോഴും ഇതെല്ലാം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി എന്നുള്ള ചിന്തയിലായിരുന്നു. അവസാനം സ്വയം സമാധാനിപ്പിക്കാന്‍ ഒരു കാരണവും കണ്ടെത്തി.. കണ്ടു മുട്ടുന്നതിനു മുന്‍പ് എല്ലാവരും അപരിചിതരാണല്ലോ....!!

7 comments:

അപരിചിതരായാല്‍ പരിചയപ്പെടണം...കാരണം അവന്റെ കയ്യില്‍ കാശുണ്ടോ എന്നറിയില്ലല്ലോ? അടുത്തുകഴിഞ്ഞാല്‍ പിന്നെ പരിചയം ഭാവിക്കരുത്...! കാരണം എന്റെ കയ്യില്‍ ഇപ്പോള്‍ കാശുണ്ട്...അവന്റെ കയ്യില്‍ അതില്ലതാനും...!

എന്തോ കാര്യായി സംഭവിച്ചുലോ...മാഷെ...ആരാ ഇപ്പൊ നുണ പറഞ്ഞേ ?

ഇതെന്തു പറ്റി...?
കൂടെയുള്ള ആരെങ്കിലും പാര പണിതൊ...?

എന്താപ്പോ ഇങ്ങനൊക്കെ തോന്നാന്‍?
കഷ്ടം
:)

...എല്ലാ ബന്ധങ്ങളും പലപ്പോഴും അഭിനയങ്ങളായി മാറാറുണ്ട്...
കുറഞ്ഞ നേരത്തേക്കാണെങ്കില്‍ കൂടി

പരിചയപ്പെട്ടു കഴിഞ്ഞു പിന്നെ ഒരു കാരണവുമില്ലാതെ അകലുന്നത് ശെരിയല്ല..
ആ വേദന താങ്ങാനാവില്ല ശെരിയാണ്...വളരെ ശെരിയാണ്‌ അത് അനുഭവിച്ചാലെ മനസ്സിലാവൂ

മേശപ്പുറത്തിരുന്നിരുന്ന ഗ്ലാസ് ഫ്ലവര്‍ വേസ് ചുമരില്‍ പതിച്ചു പൊട്ടിത്തെകര്‍ന്നു..!!

sometimes its better to show our feelings on materials than on to ppl ;)

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com