March 21, 2009

ഒരു തീവണ്ടി യാത്ര - 2

ഈ കഥയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കുക

ഇനിയെന്ത് എന്നുള്ള ചിന്തയുമായി ഞാനിരുന്നു...!!

ശെടാ.. ഒന്നും ആലോചിക്കാതെ എടുത്തു ചാടേം ചെയ്തു എന്നിട്ട് ഇനി എന്ത് എന്നു.. കൊള്ളാം..
കുറെ നേരം അങ്ങനെ ഇരുന്നപ്പൊള്‍ തണുപ്പ് എന്റെ ശരീരത്തിലേക്കു അരിച്ചു കയറാന്‍ തുടങ്ങി.. ബെഞ്ചില്‍ കൂനിക്കൂടി ഇരുന്നു..
ബാഗ് മടിയില്‍ വെച്ചു കുനിഞു അതും കെട്ടിപ്പിടിച്ച് രണ്ടു കയ്യും കാലിന്റെ ഇടയിലേക്ക് തിരുകി വെച്ചു... അങനെ ഇരിക്കാന്‍ നല്ല സുഖം..
കുറച്ചു കഴിഞപ്പോള്‍ കട കട ശബ്ദത്തില്‍ പല്ലുകളും കൂട്ടിയിടിക്കാന്‍ തുടങി...
ഇനിയും ഇവിടെ ഇങനെ കൂനിപ്പിടിച്ചിരുന്നാല്‍ നാളെ വല്ലതും കഴിക്കാന്‍ പല്ലുണ്ടാകില്ല.
പതുക്കെ എണീറ്റു നടന്നു..
അവിടെയും ഇവിടെയും കുറെ മനുഷ്യക്കോലങ്ങള്‍ കിടക്കുന്നുണ്ട്..
ടിക്കറ്റു കൗണ്ടറില്‍ സ്വെറ്റര്‍ ചുറ്റി മോര്‍ചറിയില്‍ നിന്നും ഇറങ്ങി വന്ന പോലെ ഒരു രൂപം കണ്ടു..
ഉറക്കം തൂങ്ങി ഇപ്പൊ താഴെ വീഴും എന്ന നിലയില്‍ ഇരിക്കുന്ന ആളുടെ അടുത്തെത്തി വിളിക്യണൊ വേണ്ടയൊ എന്നുള്ള സംശയത്തില്‍ ഒരു നിമിഷം നിന്നു..

ഒന്നു മുരടനക്കി..
നോ രക്ഷ...
ഒന്നു ചുമച്ചു നോക്കി..
പിന്നെ ഒന്നും നോക്കാതെ ടിക്കറ്റ് കൗണ്ടറിന്റെ ഉള്ളിലൂടെ കയ്യിട്ടു തട്ടി വിളിച്ചു..
ഉറക്കം നഷ്ടപ്പെട്ട നീരസത്തില്‍ എന്നെ ഒന്നു നോക്കി..

"എന്നയ്യാ.. എന്നാ വേണം..??"

ദൈവമേ ഇതു പണിയാകുമല്ലോ.. ഇനി ഇയ്യാളോടു തമിഴില്‍ ചോദിച്ചു മനസ്സിലാക്കി എടുക്കുംബോഴേക്കും എന്റെ കാര്യം കട്ടപ്പൊക...

"അണ്ണാ.. ഇന്ത ത്രിശൂര്‍ ലേക്ക് അടുത്ത ട്രെയിന്‍ യെപ്പൊ...?? അടുത്തെങ്ങാനും ട്രെയിന്‍ കെടക്കുമാ..??"

"എന്നാ സാറെ.. മലയാളം പറഞാല്‍ പോതും.. നാന്‍ മനസ്സിലാക്കും.. ത്രിസൂര്‍ ട്രൈന്‍ നാളെ കാലൈ പതിനോരു മണിക്ക്..."

അയാള്‍ വീണ്ടും വീഴാനുള്ള തയ്യാറെടുപ്പ് തുടങ്ങി.. നേരത്തെ കണ്ടു കൊണ്ടിരുന്ന സ്വപ്നത്തിന്റെ അടുത്ത എപ്പിസോടു കാണാനുള്ള തിരക്കാണെന്നു തോന്നുന്നു... ഇനിയും അണ്ണാച്ചിയെ വിളിച്ചു അയാളുടെ വായില്‍ നിന്നും തമിഴ് തെറി കേള്‍ക്കാനുള്ള മൂടിലല്ലായിരുന്നതു കൊണ്ട് തിരിഞു നടന്നു...

പുറത്തു നിന്നും പഴയ തമിഴ് പാട്ട് കേള്‍ക്കാം.. നല്ല ദോശയുടെ മണവും വരുന്നുണ്ട്..
സ്റ്റേഷന്റെ ഗേറ്റിനടുത്തായി ഒരു തട്ടു കട കണ്ടു..
നേരെ അങ്ങോട്ടു വെച്ചു പിടിച്ചു...

ടിക്കറ്റു കൗണ്ടറില്‍ ഇരിക്കുന്ന ആളുടെ ഇരട്ട സഹോദരനാണൊ ഇതു എന്നു തോന്നി..
സ്വെറ്ററിന്റെ നിറവും ഷര്‍ട്ടിന്റെ നിറവും എല്ലാം ഒരേ പോലെ..

തല മുട്ടാതെ കുനിഞു ടര്‍പ്പായയുടെ അടിയിലോട്ടു കയറി ബെഞ്ചില്‍ ഇരുന്നു...
കര കര ശബ്ദത്തില്‍ ബെഞ്ചൊന്നു കരഞു...
കൂട്ടത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും രണ്ടു ആട്ടവും..

ബാഗ് ബെഞ്ചിന്റെ ഒരു അറ്റത്തു വെച്ചു.. ഇനിയിപ്പൊ തമിഴുമായിട്ടു ഒരു ഗുസ്തി പിടിക്കാനുള്ള തയ്യാറെടുപ്പോടെ കൈകള്‍ രണ്ടും കൂട്ടി തിരുമ്മി...

"അണ്ണാ.. ഓരു ചൂടു കാപ്പി കെടക്കുമാ... ??"
"കെടക്കുമല്ലൊ ചേട്ടാ..."

അണ്ണാച്ചിയുടെ മറുപടി കേട്ടപ്പോള്‍ എന്റെ കണ്ണു ബള്‍ബായി..

"എന്താ ഇവിടെ പരിപാടി...??"
സമാവറിന്റെ മൂടി തുറന്നു അതിലേക്കു വെള്ളമൊഴിക്കുന്നതിനിടയില്‍ അണ്ണാച്ചിയുടെ അടുത്ത ചോദ്യം വന്നു...

"ഹാവൂ.. മലയാളിയാണല്ലെ..??
ഞാന്‍ മദ്രാസിലേക്കു പോകുന്ന വഴിയാണു..
ഇടയില്‍ ഇവിടെ ഇറങ്ങേണ്ടി വന്നു... തിരിച്ചു പോണം...
അത്യാവശ്യമുള്ള ഒരു സാധനം എടുക്കാന്‍ മറന്നു.."

"ആ.. എന്തായാലും ഇറങ്ങിയ സഥലം കൊള്ളാം കേട്ടൊ...
നാളെ ഉച്ചയോടെ ആണു അടുത്ത ട്രെയിന്‍..
ലോഡ്ജും ഇല്ല അടുത്തെങ്ങും.."

"എന്തായാലും വേറെ വഴിയൊന്നും ഇല്ലല്ലൊ..
ഇവിടെ തന്നെ അടുത്ത ട്രെയിന്‍ വരുന്ന വരെ കഴിച്ചു കൂട്ടുക തന്നെ....!!"

"നാട്ടിലെവിടുന്നാ...?? ഞാന്‍ കോട്ടയത്തൂന്നാ.. പേരു ദാമോദരന്‍..
ഇവിടെ പതിനെട്ടു വര്‍ഷമായി.."

"ഞാന്‍ ത്രിശൂര്‍.."
അപ്പോഴേക്കും അപ്പുറത്തിരുന്നു ദോശ കഴിച്ചു കൊണ്ടിരുന്ന ആള്‍ ഒരു ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു..

ദാമുവേട്ടന്‍ അരിഞു വെച്ചിരുന്ന സവാളയും മുളകും രണ്ടു മുട്ടയും പൊട്ടിച്ചു ചുക്കിചുളിഞ അലുമിനിയം കപ്പില്‍ സ്പൂണ്‍ ഇട്ടു അടിക്കാന്‍ തുടങ്ങി...
എണ്ണ കൂടിപ്പോയാല്‍ പോലീസു പിടിക്കുമോ എന്നുള്ള ഭയത്തില്‍ കുപ്പിയില്‍ നിന്നും രണ്ടു തുള്ളി എണ്ണ പിടിയൊറ്റിഞ പാനിലേക്കു ഓഴിച്ചു..

ഇതെല്ലാം കണ്ടപ്പോള്‍ ലോകത്തുള്ള എല്ലാ തട്ട് കടക്കാരും ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണു തട്ടുകട കോഴ്സു പാസ്സായതെന്നു മനസ്സിലായി...

ഒംലെറ്റിന്റെ കൊതിയൂറുന്ന മണം മൂക്കിലേക്കു അടിച്ചു കയറിയപ്പോള്‍ എനിക്കു പിടിച്ചു നിക്കാന്‍ പറ്റിയില്ല...
"ഒരെണ്ണം എനിക്കും എടുത്തൊ ദാമുവേട്ടാ.."

ഓംലെറ്റും കഴിച്ചു ചായയും ഫിനിഷ് ചെയ്തു കൈ കഴുകി വന്നു..

"എത്രായി...??"
"മൂന്നംബത്.."

ഒരു വില്‍സ് എടുത്ത് ചുണ്ടില്‍ വെച്ചു കത്തിച്ച് പൈസയെടുക്കാന്‍ പോക്കറ്റില്‍ കയ്യിട്ടു...
കയ്യില്‍ തടഞതു ആ ട്രെയിന്‍ ടിക്കറ്റ് ആയിരുന്നു....

അതു കണ്ടപ്പോള്‍ കുടിച്ച കാപ്പിയുടെ ചൂടും കഴിച്ച ഒംലെറ്റിന്റെ സ്വാദും എല്ലാം ഒരു നിമിഷം കൊണ്ടു ഇല്ലാതായി...
വീണ്ടൂം പഴയ ചിന്തകള്‍ മനസ്സിനെ മദിക്കാന്‍ തുടങ്ങി...

ചിക്കു മോള്‍ടെ നിഷ്കളങ്കമായ ചിരിയും കുസ്രിതിയും മനസ്സില്‍ തെളിഞു...
കോളു കയറിയ കടലു പോലായ മനസ്സിനെ ശാന്തമാക്കാന്‍ എന്തു ചെയ്യും....
അകാരണമായ ഭയം...
കയ്യിലിരുന്ന ടിക്കറ്റ് ചുരുട്ടിക്കൂട്ടി എറിയുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി അതിന്റെ പിന്നില്‍ എഴുതിയിരുന്നത് വായിച്ചു നോക്കി...

"ശുഭയാത്ര"

വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ..
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലൊ നിങ്ങള്‍..!!

വീണ്ടും ആ കവിതാ ശകലങ്ങള്‍ മനസ്സിലോടിയെത്തി....

- തുടര്‍ന്നും വായിക്കുക - മൂന്നാം ഭാഗം ഉടന്‍ വരുന്നു -

- ©fayaz

10 comments:

good one.. interesting to read

നന്നായിരിക്കുന്നു ഫയാസ്. കൂടുതല്‍ എഴുതൂ മലയാളത്തില്‍.

-സുല്‍

thank you very much sul... kooduthal ezhuthaan sramikkaam.. :)

valare nannakunundu ketto keep going

thanks meenakshi and malayalam songs.. :)

എന്താ മൂന്നാം ഭാഗം എഴുതാത്തത്?

മൂന്നാം ഭാഗം എന്തിയെ?
ഇതുവരെ കൊള്ളായിരുന്നു. ഞാന്‍ എപ്പോഴെങ്കില്ലും മലയാളം കഥകളുടെ proper ഫാന്‍ ആവുമെങ്കില്‍, you'd get all the credit!

Vayichu.nannayittund.nanmakal nerunnu

Vayichu.nannayittund.nanmakal nerunnu

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com