May 17, 2009

റ്റു ഹരിഹര്‍ നഗര്‍; പിന്നെ ഞാനും..!!

മുക്കാലാ മുക്കാബുലാ ലൈല. ഓ ലൈലാ..

മൊബൈലില്‍ പാട്ടു കേട്ടിട്ടാണു ഞെട്ടി പിടഞെണീറ്റത്.. ഇതാരാണാവോ വെളുപ്പിനെ പത്തു മണിക്കു തന്നെ വിളിച്ചു ശല്യപ്പെടുത്തുന്നത്.. യെവനൊന്നും ഉറക്കമില്ലെ എന്നും മനസ്സിലാലോചിച്ചു കൊണ്ട് മൊബൈലെടുത്തു...

"അലോണ്‍..."
"എന്താ മച്ചൂ സുഖാണോ..??"
" അതു ചോദിക്കാനാ വിളിച്ചേ...? ഇനീപ്പൊ സുഖല്ലെങ്കില്‍ പിന്നെന്തെങ്കിലും ചെയ്യാന്‍ വല്ല പരിപാടിയുമുണ്ടോ..??"
"അതു ശെരി നീയിപ്പോഴും നന്നായിട്ടില്ലേഡാ വൃത്തി കെട്ടവനെ..??"
ശെടാ.. ഇതു കൊള്ളാമല്ലോ... സുഖാണൊ.. നന്നായിട്ടില്ലെ..?? ഉറക്കത്തില്‍ നിന്നും വിളിച്ചെണീപ്പിച്ചത് എന്നെ നന്നാക്കാനാണോ..?? യെവനാര് എന്റെ ... #%$$^$^$

"അതൊക്കെ അവിടെ നിക്കട്ടെ ആരാ മനസ്സിലായില്ലല്ലോ..??"
"അതു ശെരി.. എന്റെ ഒച്ച കേട്ടിട്ടു മനസ്സിലായില്ലെ...??"
"ഇയ്യാളാരു മമ്മുട്ടിയോ..?? അതോ അമിതാബ് ബച്ചനോ.. ഒച്ച കേട്ടു മനസ്സിലാക്കാന്‍.. കാര്യം പറ.. ആരാ..??"
"ഡാ.. ഇതു ഞാനാടാ.. റിജു... ഞാന്‍ ഇന്നലെ ടു ഹരിഹര്‍ നഗര്‍ സിനിമ കണ്ടു.. അപ്പൊ മുതലു നിന്നെ ഭയങ്കര മിസ്സിംഗ്... കോളേജിലെ പണ്ടത്തെ ഓര്‍മകളൊക്കെ വന്നു..പിന്നെ നിന്റെ വീട്ടില്‍ വിളിച്ചു നമ്പര്‍ മേടിച്ചു വിളിക്കുന്നതാ.."
"ആ.. നീയാണോ.. എവിടാടാ പോര്‍ക്കേ നീ.. ഒരു വിവരവുമുണ്ടായിരുന്നില്ലല്ലോ നിന്നെ പറ്റി..." പഴയ കൂട്ടുകാരന്റെ ശബ്ദം കേട്ട ആഹ്ലാദത്തില്‍ ഉറക്കമെല്ലാം പമ്പ കടന്നു.... "

"ആ ചുമ്മാ വിളിച്ചതാ... പിന്നെന്താ വിശേഷങ്ങള്‍.."

അങ്ങനെ പരസ്പരം വിശേഷങ്ങലോക്കെ പങ്കു വെച്ച് തിരിച്ചു വിളിക്കാം എന്നുള്ള ഒരു കരാറും ഉണ്ടാക്കി ആ ഫോണ്‍ വിളി അവിടെ അവസാനിച്ചു..ഹരിഹര്‍ നഗര്‍ എന്തായാലും കാണണം എന്നു പറഞു..

പത്ത് മിനിട്ട് കഴിഞില്ല ഫോണ്‍ വീണ്ടും മുക്കാല പാടാന്‍ തുടങ്ങി.. അതും പരിജയമില്ലാത്ത നമ്പര്‍..
"ഡാ.. എന്തുണ്ട്രാ വിശേഷം.. സുഖാണോ..??"
ആരാന്നു പറയുന്നതിനു മുന്നെ തന്നെ അപ്പുറത്ത് നിന്നും വിശേഷം ചോദിച്ചു തുടങ്ങി...
"സുഖം സുഖം.. നിന്റെ വിശേഷം എന്താ...??"
ആരാന്നൊന്നും ചോദിക്കാതെ ഞാനും വിശേഷം ചോദിച്ചു....
"ഹരിഹര്‍ നഗര്‍ കണ്ടാ നീ.. ??"
"ഇല്ലാ..."
"എന്നാ കാണു കേട്ടോ.. അതു കണ്ടപ്പോള്‍ മുതലു നിന്നെ ട്രൈ ചെയ്യുന്നതാ... എന്റെ നമ്പരിതാണ് കേട്ടാ.. നീ തിരിച്ചു വിളിക്ക്.. എന്റേല്‍ കാശില്ല..."

ഇതെന്തു കുരിശാണപ്പാ.. രണ്ട് ഫോണായല്ലോ ഈ ഹരിഹര്‍ നഗറിന്റെ കാര്യം പറഞു വിളിക്കുന്നത്... ഇതാരായിരിക്കും വിളിച്ചത്..??

കുളിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍ വീണ്ടും എന്നെയൊന്നെടുക്കൂ എന്നെയൊന്നെടുക്കൂ എന്നും പറഞു ഫോണിന്റെ കരച്ചില്‍.. ഇതു ദുബായീന്നാണെല്ലോ.. ആരായിരിക്കും.. എന്നും കരുതി വീണ്ടും

"അലോ...."
"അളിയാ.. എന്താടാ... വിവരമൊന്നും ഇല്ലല്ലാ.. ജീവനോടെ ഉണ്ടോ നീ..."
"ഓ..ഒണ്ടളീയാ... എന്താപ്പോ വിശേഷിച്ച്..??"
"ഒന്നൂല്ല്യപ്പാ... ഇന്നലേ നമ്മുടെ പഴേ കോളേജ് ടീംസ് എല്ലാരും കൂടി ഒന്നു കൂടി.. ഞങ്ങളെല്ലാരും കൂടി ഹരിഹര്‍ നഗര്‍ സിനിമ കണ്ടു.. അപ്പൊ മുതല്‍ എല്ലാര്‍ക്കും നിന്റെ കാര്യം പറയാന്‍ മാത്രമേ സമയമൊള്ളു.. അപ്പൊ ചുമ്മാ നിന്നെ ഒന്നു വിളിക്കാം എന്നു കരുതി വിളിച്ചതാ.. "
"ടൈം കിട്ടുംബോ തിരിച്ചു വിളിക്കളിയാ.".

ഡും... ആ ഫോണും തീര്‍ന്നു...

അങ്ങനെ ഒരു നാലു ഫോണും കൂടി വന്നു... എല്ലാവരും എന്നെ അതി ഭയങ്കരമായിട്ടു മിസ്സുന്നു.. അതും ഹരിഹര്‍ നഗര്‍ സിനിമ കണ്ടതിനു ശേഷം... അതിനും മാത്രം എന്താ അതിനുള്ളില്‍... എന്തായാലും സമയം കിട്ടുമ്പോള്‍ അതൊന്നു പോയി കാണാന്‍ തീരുമാനിച്ചു..

ഉച്ചക്കു ഹോട്ടലില്‍ ചിക്കല്‍ ലെഗ് പീസു തന്നെ വേണം എന്നു പറഞു ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ കോഴിക്കാലുമായിട്ടള്ള ഗുസ്തിക്കിടയില്‍ വീണ്ടും മുക്കാല തുടങ്ങി... ഇതു അതു തന്നെ ആയിരിക്കും.. രാവിലെ മുതലു ഇതു തന്നെ ആണല്ലോ. പരിപാടി... നമ്പറൊന്നും നോക്കാതെ തന്നെ ചാടിക്കേറി ഫോണേടൂത്തു ഞാന്‍ തുടങ്ങി...

"എന്താ മച്ചൂ സുഖാണോടാ.. എവിടാ നിന്റെ വിവരമൊന്നുമില്ലല്ലോ... നിന്റെ കല്യാണമൊക്കെ കഴിഞാ..??"
ഇങ്ങോട്ടൊന്നും പറയാന്‍ സമയം കൊടുക്കാതെ ഞാന്‍ പറഞു തുടങ്ങി...

" ആ പിന്നെ ഹരിഹര്‍ നഗര്‍ ഇതു വരെ കണ്ടീല്ലാട്ടാ... ഈ '&*$@#' ജോലി കഴിഞു സമയം കിട്ടീട്ടു വേണ്ടേ കാണാന്‍..?? നീ അതു കണ്ടിട്ടല്ലെ എന്നെ വിളിച്ചത്.. എന്നെ വല്ലതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ..??"

"നിന്നെന്താടാ പൊട്ടന്‍ കടിച്ചാ...?"
അപ്പുറത്തു നിന്നും കനത്തിലുള്ള ചോദ്യം കേട്ടപ്പോള്‍ അതു വരെ ഉള്ള ശക്തിയെല്ലാം പ്രയോഗിച്ചിട്ടും കിട്ടാതിരുന്ന ഇറച്ചി വായില്‍ പോന്നു..
"നീയെന്നാടാ സ്വന്തം അപ്പനെ കേറി മച്ചൂന്നും ഡാന്നും വിളിക്കാന്‍ മാത്രം വളര്‍ന്നത്.. പോരാത്തതിനു തെറിയും.. ഞാന്‍ നിന്റുമ്മാനെ കെട്ടിയതു കൊണ്ടാല്ലേടാ നീയവിടിരുന്നു... എന്നെ കൊണ്ടൊന്നും പറയിപ്പിക്കെണ്ട നീ.."

പണിയായല്ലോ.. ശ്ശോ... പെട്ടെന്നെന്തു പറയണം എന്നറിയാതെ ഞാന്‍ ബ ബ്ബ ബ്ബാ അടിച്ചു...

"അല്ല മച്ചൂ ഞാന്‍.. അയ്യൊ..സോറി.. ഡാഡി.. ഞാന്‍.. ഇവിടെ.. ഈ... ചിക്കന്‍.. ഫൂഡ്...!! അതേ ഞാന്‍ പിന്നെ വിളിക്കാട്ടാ.."

ഡിം... ഫോണ്‍ കട്ടായി..

അതു വരെയുണ്ടായിരുന്ന സകല ആക്രാന്തവും വെശപ്പുമെല്ലാം പോയികിട്ടി.. ഒടുക്കത്തെ ഒരു ഹരിഹര്‍ നഗര്‍.. ഇതേതായാലും എന്നേം കൊണ്ടേ പോകൂ എന്നു തോന്നുന്നു.. ഇനീപ്പൊ രണ്ടാലൊന്നറിഞിട്ടേയൊള്ളു ബാക്കി കാര്യം.. ഇതു പുതിയ മാര്‍ക്കെറ്റിംഗ് ടെക്നിക്ക് വല്ലതും ആണോ.. പടത്തിനു ആളു കേറാഞിട്ടു കാശു കൊടുത്തു ഇങ്ങനെ മിസ്സിക്കുന്നതാണോ..??

ഞാന്‍ വന്ന നമ്പരുകളൊക്കെ നോക്കി.. ആദ്യം വന്ന നമ്പരു തന്നെ കറക്കി നോക്കാം.. റിജുവല്ലെ...

"ഹെല്ലോ..!"
"ഡാ ഞാനാ... ഒരു കാര്യം ചോദിക്കാന്‍ വിളിച്ചതാ.. അതെയ് പിന്നെ ഈ ഹരിഹര്‍ നഗറിനെന്താ ഇത്ര പ്രത്യേകത...?"
"നീയതു കണ്ട് നോക്ക്.. അപ്പൊ മനസ്സിലാകും.. അതു കണ്ടപ്പോ തുടങ്ങി ഞങ്ങളു നിന്റെ കാര്യം ആണു പറയുന്നത്.."
"അത് തന്നെയാഡാ പോര്‍ക്കെ ഞാനും ചോദിക്കുന്നത്.. അതും ഞാനും തമ്മിലെന്താ ബന്ധം..??"
"അതിനു നീ മാത്രമായിട്ടെ ബന്ധമൊള്ളു.. നീ പടം കാണ്.. അപ്പൊ മനസ്സിലാകും.. പറഞാല്‍ രസം പോകും..."
"നീ കാര്യം പറേഡാ... ചക്കരക്കുട്ടനല്ലെ... ഒരുമ്മ തരാം.. നീ പറ..."
"കണ്ട കണ്ടാ.. ഇതു തന്നേ കാര്യം.. കൊച്ചൊന്നായിട്ടും നിന്റെ സ്വഭാവത്തിനൊരു മാറ്റവും ഇല്ലല്ലോടാ..."
ഇതു പറഞു അവന്‍ ഒടുക്കത്തെ ചിരി...
"ഒരു ക്ലൂ തരാം... പക്ഷെ അതിനു ചിലവുണ്ട്.. നീ ഒരു പെര്‍ഫ്യൂം എനിക്കു കൊടുത്ത് വിട്.. അപ്പൊ പറയാം.."
"ആഹ നിന്റെ സ്വഭാവവും മാറീട്ടില്ലല്ലെ എച്ചീ... അതൊക്കെ ഞാന്‍ കൊടുത്തയക്കാം.. നീ കാര്യം പറ.. ഇന്നു ഈ കാര്യം പറഞു പഴേ സകല ടീംസും എന്നെ വിളിച്ചൂടാ.."

"വിളിക്കും വിളിക്കും... അതിലെ ജഗതീഷിന്റെ റോള് കണ്ടാല്‍ മതി.. നിന്നെ കാണാന്‍ പിന്നെ ഒരിടത്തും പോണ്ടാ...."

"അതു ശെരി.. ജഗതീഷ് അതിലെന്താ ചെയ്യുന്നത്...??"
'കമ്പ്ലീറ്റ് നിന്റെ അതേ പരിപാടികള്‍ തന്നെ.. നീ എങ്ങനെയാണോ.. അതു തന്നെ ഒരു മാറ്റവും ഇല്ല..."
"അതെന്താ... ??"
"അതല്ലെ പോയി കാണാന്‍ പറഞത്..പിന്നെ ഡേവിഡ് ഓഫ് കൂള്‍ വാട്ടര്‍ മതീട്ടാ പെര്‍ഫ്യൂം.. നീ പടം കണ്ടിട്ട് വിളിക്ക്..!!"

ഡിം... ഫോണ്‍ വീണ്ടും കട്ട്...

ഇനീപ്പോ പടം കാണുന്ന വരെ വയ്റ്റ് ചെയ്യണം...!! അതിനു ഇനി അടുത്ത ഓഫ് കിട്ടുന്ന വരെ കാത്തിരിക്കണം.. എനിക്കാണെങ്കില്‍ അതു വരെ കാത്തിരിക്കാനുള്ള സമാധാനം ഇല്ല.. ഒടുക്കത്തെ ആകാംഷയാണ് എനിക്ക്... അതു കൊണ്ടു തന്നെ ആകാംഷ വാസു എന്ന ഒരു ഇരട്ടപ്പേരും എനിക്കു വീണിട്ടുണ്ട്..

നിങ്ങളാരെങ്കിലും ഹരിഹര്‍ നഗര്‍ കണ്ടോ.. ഉണ്ടെങ്കില്‍ ഒന്നു പറഞു തരാമോ.. എന്താ അതില്‍ ജഗതീഷിന്റെ റോള്‍...?? എന്റെ സ്വഭാവം വെച്ചു നോക്കുവാണെങ്കില്‍ ജഗദീഷിനു ഒരേ ഒരു റോള്‍ ആകാനേ സാധ്യത ഒള്ളൂ...

ജഗദീഷ് അതില്‍ ആക്ഷന്‍ ഹീറോ ആണോ... ഇതോടു കൂടി ആക്ഷന്‍ ഹീറോ സ്ഥാനം പോയി സുരേഷ് ഗോപി വീട്ടില്‍ ചൊറിയും കുത്തിരിയിക്കേണ്ടീ വരുമോ...??

©fayaz

10 comments:

അപ്പുറത്തു നിന്നും കനത്തിലുള്ള ചോദ്യം കേട്ടപ്പോള്‍ അതു വരെ ഉള്ള ശക്തിയെല്ലാം പ്രയോഗിച്ചിട്ടും കിട്ടാതിരുന്ന ഇറച്ചി വായില്‍ പോന്നു..
"നീയെന്നാടാ സ്വന്തം അപ്പനെ കേറി മച്ചൂന്നും ഡാന്നും വിളിക്കാന്‍ മാത്രം വളര്‍ന്നത്.. പോരാത്തതിനു തെറിയും.. ഞാന്‍ നിന്റുമ്മാനെ കെട്ടിയതു കൊണ്ടാല്ലേടാ നീയവിടിരുന്നു... എന്നെ കൊണ്ടൊന്നും പറയിപ്പിക്കെണ്ട നീ.."

പടം കണ്ടിട്ട് അഭിപ്രായം പറയാം...

ഞാനും കണ്ടില്ല, എന്നാലും മാഷ്‌ടെ ഒരു ഏകദേശരൂപം പിടികിട്ടീട്ടാ.

ആഹാ അപ്പുക്കുട്ടൻ ഡോക്ടറുടെ എല്ലാ സ്വഭാവോമുണ്ടല്ലേ !!!!! ഇപ്പോ എല്ലാം മനസ്സിലായീ ട്ടോ !!!

അതില്‍ ജഗദീഷിന്റെ റോള്‍ ഒരു ഭൂലോക മണ്ടനും, പൊട്ടനും പമ്പരവിഡ്ഡിയുമായ ഒരു വിവരദോഷിയുടേതായതുകൊണ്ട് ആളുകള്‍ക്ക് സാമ്യം തോന്നിയതാകാം......!

പക്ഷെ എന്നാലും....റിജു എന്നു പേരുള്ള ഒരാള്‍ നിന്നെ ഫോണില്‍ അങ്ങോട്ടു വിളിച്ചു എന്നു പറഞ്ഞാല്‍ ബുദ്ധിമാനായ ഞാന്‍ വിശ്വസിക്കില്ല.....! കാരണം ലോകത്തൊരിടത്തും റിജു എന്നു പേരുള്ള ഒരാളും ഗള്‍ഫിലുള്ള കൂട്ടുകാരനെ വിളിച്ച് സിനിമാക്കഥ പറയാറില്ല...! അതിന് ആ റിജുക്കള്‍ക്ക് നേരമില്ലാഞ്ഞിട്ടല്ല...! ആ കാശിന് ഒരു കിലോ ഏത്തപ്പഴം കിട്ടുമല്ലോ എന്ന് ചിന്തിക്കാന്‍ മാത്രം ബുദ്ധിക്ക് മസിലുള്ളവരാണവര്‍......!

This comment has been removed by the author.

കണ്ടു നോക്ക് അപ്പൊ മനസ്സിലാവും...ഇപ്പളെ പറഞ്ഞ അതിന്‍റെ രസം പോവും...

രസമുണ്ട് ആത്മകഥ

എന്തായാലും കണ്ട് നോക്ക്.അപ്പോളറിയാം ജഗദീഷാണോ അതോ അശോകനാണോ എന്ന്?
:)

എന്റമ്മോ...
ജഗദീഷിനെപ്പോലെയോ...!
എനിക്ക് വയ്യേ ..... :):)

മുകളില്‍ ഒരാള്‍ പറഞ്ഞു കഴിഞ്ഞു ..
ഭൂലോക മണ്ടനും പൊട്ടനും...അങ്ങനെ അങ്ങനെ.... :) :)

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com