November 24, 2011

സന്തോഷ് പണ്ഡിറ്റോ മുല്ലപെരിയാറോ..??


"അളിയാ.. എന്റെ മെയില്‍ കിട്ടിയോ... ഒരു സൂപ്പെര്‍ സാധനം ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ട് ?? "

"ആ മറ്റേ കൂതറേഡെ പുതിയ യൂ റ്റ്യൂബ് ലിങ്ക് അല്ലെ??"

"ആ അതെന്നെ.. വന്‍ വിറ്റ് അല്ലെ?? എന്താ പരിപാടി.. ബിസി..? "

"എഫ് ബിയിലാടാ... മുല്ലപെരിയാര്‍ ഡാമിന്റെ പ്രശ്നങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി കൊണ്ടിരിക്കുവാ.. വന്‍ ചര്‍ച്ചകളാ നടന്നു കൊണ്ടിരിക്കുന്നത്.. അതൊക്കെ പോയി വായിക്കുന്നു.. ഷെയര്‍ ചെയ്യുന്നു.."

"അനക്കു വേറെ പണിയില്ലെ.. ഇതൊക്കെ വെറുതെ പറയുന്നതാ.. "

"അല്ലെടാ... അതെങ്ങാനും പൊട്ടിയാല്‍ എല്ലാം തീര്‍ന്നു.. തൃശൂര്‍ അടക്കം നാലു ജില്ലകള്‍ വെള്ളത്തിനടിയിലാകും.. നിനക്കീ വക കച്ചറ യൂ റ്റ്യൂബ് ലിങ്ക് ഷെയര്‍ ചെയ്യുന്ന സമയം ഈ ഡാമിന്റെ കുറച്ചു ഡീറ്റെയില്‍സും യൂ റ്റ്യൂബ് ലിങ്കുകളും ഷേയറ് ചെയ്തൂടെ..?? എന്തങ്കിലും ഉപകാരമുണ്ടായാലോ.??"

"ഓ.. പിന്നെ.. വേറേ പണിയില്ലാ.. എന്റെ ഫാമിലി മൊത്തം ഇങ്ങു ദുബായിലാ.. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല.. ഡാം പൊട്ടിയാലും അതു ഞങ്ങള്‍ടെ മലപ്പുറത്തേക്കും  എത്തില്ല..!! "

ഇതു കേട്ടതോടെ എനിക്കങ്കട് പ്രെഷറ് കൂടി..

"ആ.. അതു ശെരിയാണല്ലൊ അല്ലെ..?? ആ പിന്നെ.. ഞങ്ങളു തൃശൂര്‍ കാരും മറ്റുള്ളവരും ഒറ്റയടിക്കു ഒലിച്ചു പോകും.. പിന്നെ നിങ്ങളു ബാക്കിയുള്ളവരാണ് നരകിച്ചു ചാവാന്‍ പോകുന്നത്.."

"ഏഹ്.. അതെങ്ങനെ..? "

"ഡാ #$%#^%&%& മോനെ... ഡാം പൊട്ടിയാല്‍ പിന്നെ കരന്റ് ഉണ്ടാകില്ല.. നിനക്കൊന്നും ടിവീ കാണാനും യൂ റ്റ്യൂബില് ഇപ്പൊ നീ വിടുന്ന പോലത്തെ നായ്കാട്ടങ്ങളുടെ ലിങ്ക് എടുക്കാനും കാണാനും ഒന്നും പറ്റില്ല.. അതൊക്കെ പോട്ടെ.. ഒരു കെണറു പോലും ഇല്ലാത്ത നിന്റെ വീട്ടില്‍ കരന്റ് ഇല്ലെങ്കില്‍ വെള്ളം കിട്ടുമോ..?? നീയൊക്കെ തൂറീട്ട് കുണ്ടി കഴുകാന്‍ പോലും പറ്റാതെ കഷ്ടപ്പെടും.."

അപ്പുറത്തൂന്നു നിശബ്ദത മാത്രം... ഞാന്‍ അതേ സ്പിരിറ്റോട് കൂടി തന്നെ തുടര്‍ന്നു..

"ആ പിന്നെ.. വെള്ള പൊക്കം വന്നാല്‍ മരിച്ചവരാണ് രക്ഷപ്പെടുന്ന കൂട്ടത്തില്‍ പെടുന്നത്.. ജീവിച്ചിരിക്കുന്നവരൊക്കെ പിന്നെ ഒടുക്കത്തെ അസുഖങ്ങളും വയറിളക്കവും പ്രശ്നങ്ങളും എല്ലാം കൂടി പണ്ടാരമടങ്ങി പോകും.. നോക്കിക്കൊ... അപ്പൊ ഡാം പൊട്ടാതെ നോക്കേണ്ടത് മരിച്ച് രക്ഷപ്പെടാന്‍ പോകുന്ന ഞങ്ങളോ.. അതൊ ജീവിച്ച് കഷ്ടപ്പെടാന്‍ പോകുന്ന നിങ്ങളോ..??"

ഡിം... ഫോണ്‍ കട്ട്...

ഒരു ഓള്‍ഡ് ദോസ്ത് ദുബായില്‍ നിന്നും വിളിച്ചതാ.. എഫ് ബിയില്‍ സന്തോഷ് പണ്ടിറ്റിന്റെ പുതിയ ലിങ്ക് പോസ്റ്റ് ചെയ്തു പോലും.. അതിനു വേണ്ടത്ര ലൈക്കും കമന്റും ഷെയറും കിട്ടാത്തതു കൊണ്ട് ഇ മെയില്‍ മാര്‍ക്കെറ്റിങ്ങ് തുടങ്ങി.. അതിനും റെസ്പോണ്‍സ് കിട്ടാതായപ്പോള്‍ ആശാന്‍ ടെലിമാര്‍കെറ്റിങ്ങും കൊണ്ട് എറങ്ങീതാ.. അതും ഐ എസ് ഡീ കാള്‍...!!

നമ്മുടെ കേരളത്തിലുള്ളവരുടെ തന്നെ ആറ്റിറ്റ്യൂഡ് ഒന്നു മനസ്സിലാക്കാന്‍ ആണ് ഈ സംഭവം ഞാന്‍ ഒരു പോസ്റ്റ് ആയി ഇടുന്നത്..

നമ്മളിങ്ങനെ.. പിന്നെങ്ങനെ നമുക്ക് തമിഴ്നാട്ടുകാരെ കുറ്റപ്പെടുത്താന്‍ കഴിയും..?? ആരെയാണ് ആദ്യം ബോധവല്‍ക്കരിക്കേണ്ടത്..?? ബോധവല്‍ക്കരണവും, ചര്‍ച്ചകളും കഴിഞ്ഞ് അധികാരികളുടെ കണ്ണു തുറക്കുന്നത് വരെ പിടിച്ചു നില്‍ക്കാന്‍ മുല്ലപെരിയാര്‍ ഡാമിനു കഴിയുമോ.??

വാല്‍ കഷ്ണം :  എന്നെ ഫോണ്‍ ചെയ്ത എന്റെ മാന്യ സുഹൃത്തെ.. നീയിതു വായിക്കും എന്നെനിക്കറിയാം.. നമ്മളു സംസാരിച്ചത് അപ്പടിയല്ലെങ്കിലും അതിന്റെ രത്നച്ചുരുക്കം ഞാന്‍ ഇവിടെ നിന്റെ അനുവാദമില്ലാതെ തന്നെ ഇടുന്നു... ഒരാളുടെയെങ്കിലും വീക്ഷണത്തില്‍ ചെറിയ ഒരു മാറ്റമെങ്കിലുമുണ്ടായെങ്കില്‍ എന്നുള്ള പ്രതീക്ഷയോടെ..

ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമുണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം..

മുല്ല പെരിയാറ് പ്രശ്നത്തിന്‍ എന്തെങ്കിലും ഒരു സമാധാനം കണ്ടെത്തിയാല്‍ വരും നാളെകളില്‍ നമുക്ക് ഇനിയും പണ്ടിറ്റ്മാരുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തു കളിക്കാം..

അഴിമതിക്കഥകളും പീഡനകഥകളും വാണിഭ കഥകളും വായിച്ച് കോള്‍മയിര്‍ കൊള്ളാം..

ബീവറേജ് സ്റ്റോറുകളില്‍ പോയി ഒരുമയോടെ ക്യൂ നില്‍ക്കാം..

രാവിലെ മുതല്‍ വൈകുന്നേരം വരെ ആപ്പീസില്‍ പണിയൊന്നും ചെയ്യാതെ ഫേസ്ബുക്കിലും ട്വിറ്റെറിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു കളിക്കാം...

ഇനിയും എന്താണ് ചിന്തിച്ച് നില്‍ക്കുന്നത് സഹോദരാ..  പ്രവര്‍ത്തിച്ചു തുടങ്ങേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു...!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com