April 20, 2009

വര്‍ഷം പതിനാറ്

"എനിക്കൊന്നും വേണ്ടാ.. സ്നേഹം മാത്രം മതി.. അതിനെനിക്കിന്നു വരെ ഒരു കൊറവൂണ്ടായിട്ടില്യാ.."

"ദൈവമെ.. എന്തോ ഒരു കുരിശുമായിട്ടാനല്ലോ ഇന്ന് രാവിലെ തന്നെ.." ദോശ വിളമ്പുന്നതിനിടയില്‍ ഭാര്യയുടെ സംസാരം കേട്ടപ്പൊള്‍ മനസ്സു പറഞ്ഞു. അതിന്റെ പ്രതിഫലനമായി പാത്രത്തിലെ ചട്നിയില്‍ കിടന്നു പുളഞ്ഞിരുന്ന ദോശ വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു.

"സീനു.. അച്ചന്റെ കൂടെ പോയാ മതീട്ടോ.. ആരേം വിശ്വസിക്കാന്‍ പറ്റാണ്‍ടായീക്കണ്.. എന്തൊക്ക്യാ ഓരോ ദെവസോം കേക്കണേ..?? ഇവളെ കെട്ടിച്ചു വിട്ടാലേ മനസ്സമാധാനത്തോടെ ഒന്നൊറങ്ങാന്‍ പറ്റൂ‍..!! വയസ്സു പതിന്നാലായി.. എത്ര പെട്ടെന്നാ ദെവസം പോണെ..?? ഇവളെ പ്രസവിച്ച വേദന ഇപ്പോഴും മാറാത്ത പോലേ.. രണ്ടു ദോശ കൂടി എടുക്കട്ടെ ചേട്ടാ...??"

ഇതെനിക്കുള്ള പണി തന്നെ. വീണ്ടും മനസ്സിന്റെ മുന്നറിയിപ്പ്.. ഇവക്കു സംസാരിച്ചിട്ടു ശ്വാസം മുട്ടുന്നില്ലേ..?? കൈ കഴുകി തിരിഞപ്പോള്‍ പേടിച്ചു പോയി.. ടവ്വലുമായി ഭാര്യ നില്‍ക്കുന്നു.. കൈ തുടക്കുമ്പോള്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല. ഓഫീസില്‍ പോകുന്നതിനു തൊട്ടു മുന്നുള്ള പത്ര വായനയിലിങ്ങനെ ലയിച്ചിരുന്നപ്പോള്‍ പതിവില്ലാതെ ഭാര്യയും അടുത്ത്..

"ഇപ്പോഴത്തെ കാലത്തു പെണ്‍കുട്ട്യോളെ കെട്ടിച്ചു വിടുമ്പോ എത്രയാ സ്വര്‍ണം... സ്വര്‍ണത്തിനാണെങ്കില്‍ ഓരോ ദെവസ്വോം പൊരക്കു തീപിടിച്ച പോലെ വെല കത്തിക്കേറുകയാ..

"നാളെ തന്നെ മോളെ കെട്ടിച്ചു വിടണൊ..??" ചോദിക്കാതിരിക്കാന്‍ കഴിഞില്ല...

"ദേ.. സീരിയസ്സായിട്ടു ഒരു കാര്യം പറയുംബൊ വളിച്ച കോമഡീം കൊണ്ടു വരെണ്ടാട്ടൊ... ഇപ്പോഴെ സ്വരുക്കൂട്ടി വെച്ചാല്‍ അന്നു ഓടി കഷ്ട്ടപ്പെടേണ്ടാ..‍"

ഇന്നെന്താണാവോ ഇവക്കു ഭാവിയെ കുറിച്ചു ഇത്രക്കും ഉല്‍ക്കണ്ട.. അതും പതിവില്ലാതെ.. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വല്ല ലേഖനവും കയ്യില്‍ കിട്ടിയോ ആവൊ..??

"നീ മനോരമയും മംഗളവും അല്ലാതെ വേറെ വല്ലോം വായിക്കാന്‍ തുടങ്ങ്യോ..??"
"ഓ ഒരു ബുദ്ദി ജീവി വന്നിരിക്കുന്നു... ദേ കളിയാക്കണ്ടാട്ട... എന്റെ കയ്യീന്നു മേടിക്കുമേ.. പറഞേക്കാം.."

"ഒവ്വടീ നീ ഒലത്തും..." അതു പുറത്തു വരുന്നതിനു മുന്നേ തന്നെ നാക്കു കടിച്ചു.. മൗനം ഇടക്കു ഭര്‍ത്താവിനും ഭൂഷണമാണെന്നാണു അനുഭവത്തില്‍ നിന്നും ഞാന്‍ പടിച്ചത്..

"ദേ മനുഷ്യാ.. നിങ്ങളറിഞോ...?? നമ്മുടെ സൂസിയില്ലേ..??"
"അവളെന്താ വല്ലോര്‍ടേം കൂടെ ഓളിച്ചോടി പോയാ..??"
"ശ്ശോ... ഒന്നൂല്ല്യാ..."

"അയ്യോ.. ഞാന്‍ ചുമ്മാ പറഞതല്ലേ.. നീ കാര്യം പറ.." കയ്യിലിരുന്ന പത്രം ടീപോയിലേക്കിട്ടിട്ടു പതുക്കെ ശാരിയുടെ അടുത്തേക്കു ചേര്‍ന്നിരുന്നു... വീര്‍പ്പിച്ചു പിടിച്ച മുഖവും കണ്ട് കൊണ്ട് ഓഫീസിലേക്കു പോയാല്‍ പിന്നെ ഒരു പണിയും ചെയ്യാന്‍ പറ്റില്ല...

നോ റെസ്പോണ്‍സ്..
"ഓ.. എങ്കില്‍ ശെരി നമുക്കു ബാക്കി വൈകീട്ടു സംസാരിക്കാം അല്ലെ...??" ഞാന്‍ അടുത്ത നമ്പരിട്ടു "വേഗം പറ.. ടൈം ഇസ് മണി ഡാര്‍ലിങ്..." മകളടുത്തില്ലെന്നുറപ്പു വരുത്തി ഭാര്യയുടെ താടിക്ക് ഒന്നു കൊഞ്ചിച്ചു...

"ആ അങ്ങനെ വഴിക്കു വാ...!! അതേ സൂസിക്ക് അഞ്ചു പവന്റെ മാലയാ ജോര്‍ജ് മേടിച്ചു കൊടുത്തത്.. അവര്‍ടെ വെഡ്ഡിങ് ആന്നിവേര്‍സറിക്ക്.. അറിഞാ.. അതും 916' എപ്പോ വിറ്റാലും ഒരു പൈസ പോലും കുറയാതെ മേടിച്ച വെല തന്നെ കിട്ടും..??"

ദൈവമേ.. കൊടുങ്കാറ്റു പ്രതീക്ഷിച്ചിരുന്ന എനിക്കു രാവിലെ തന്നെ നീ സുനാമിയാണല്ലൊ തന്നത്... അല്ലെങ്കിലും ഈ ദൈവങ്ങള്‍ക്കീയിടെയായിട്ട് പാവപ്പെട്ട ഭര്‍ത്താക്കന്മാരോടു ഒരു സ്നേഹവുമില്ലെ.. അതെങ്ങനാ... ദൈവങ്ങളില്‍ മുക്കാല്‍ പങ്കും ആണ്‍ രൂപമല്ലെ..?? ചുമ്മാതല്ല....!!
"അവരു കാശുകാരല്ലെടീ... എന്തു വേണോങ്കിലും ആകാല്ലോ...?? വരുംബൊ നാളത്തേക്കു പച്ചക്കറി വല്ലോം മേടിക്കണൊ..?? ഞാനിറങ്ങുവാ... മോളെ.. വാ.. അച്ചന്‍ ഡ്രോപ് ചെയ്യാം...!!"

*************
വൈകുന്നേരം ഒഫീസീന്നെറങ്ങി ബ്ലെയ്ഡ് വര്‍ക്കിയുടെ മുറിയിലിരുന്ന് ബ്ലാങ്ക് ചെക്കൊപ്പിട്ടു കൊടുത്ത് ഏസിയുടെ തണുപ്പിലും നെറ്റിയില്‍ പൊടിഞ വിയര്‍പ്പു തുള്ളികള്‍ തൂവാലയില്‍ ഒപ്പിയെടുക്കുമ്പോള്‍ മനസ്സു നിറയേ രാവിലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുംബോള്‍ ശാരി പറഞ വാക്കുകളായിരുന്നു....
"വരുംമ്പോള്‍ മുല്ലപ്പൂ മേടിക്കാന്‍ മറക്കെണ്ട കേട്ടൊ... നാളത്തെ പ്രത്യേകത അറിയാമല്ലോ... രാവിലെ തന്നെ അമ്പലത്തില്‍ പോണം.. ഞാനീ വീട്ടില്‍ വലതു കാലു വെച്ചു കേറീട്ട് വര്‍ഷം 16 തികയുവാ...!!"

വര്‍ക്കി നല്‍കിയ പൈസ ഭദ്രമായി ബാഗില്‍ വെച്ചു പുറത്തിറങ്ങി കാറു സ്റ്റാര്‍റ്റ്ട്ട് ചെയ്തു.. ഡ്രൈവു ചെയ്യുംബോള്‍ ആശയക്കുഴപ്പത്തിലായിരുന്നു... ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനത്തിലേക്ക് പോണോ.. അതോ.. ലോകത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വര്‍ണക്കടയിലേക്കു പോണൊ...??

9 comments:

ഫയസ്സ് നന്നായിരിക്കുന്നു,
അഭിനന്ദനങ്ങള്‍
എല്ലാരുടെയും കാര്യം ഏകദേശം ഇതേ പോലാ

കായംകുളം ട്രെയിന്‍ ഇവിടെ നിറുത്തിയതിനു തിരിച്ചു ഒരു നന്ദി ഉണ്ട് കേട്ടൊ... പിന്നെ.. ഈ സ്റ്റേഷനിലും അരുണിന്റെ ട്രെയിനിനൊരു സ്റ്റോപ്പു അനുവദിച്ചു കിട്ടാന്‍ റെയില്‍ വേ മന്ത്രിക്കു ഒരു പരാതി കൊടുക്കുന്നുണ്ട് ഞാന്‍.. സോറി സാറെ.. ഒരു നിവേദനം കൊടുക്കുന്നുണ്ട്.. ഇലക്ഷന്റെ റിസല്‍ട് ഒന്നു വന്നോട്ടെ...!!

ഫയസ്സ് നന്നായിരിക്കുന്നു,
അഭിനന്ദനങ്ങള്‍

ഈ ഇഷ്ടനെ കുറിച്ച് എന്താ പറയുക?

എന്റെ ഒരു പ്രിയ തോഴന്‍, പ്രിയപ്പെട്ട സ്നേഹിതന്‍...

ഇവന്റെ കഴിവുകള്‍ കണ്ടു എനിക്ക് പോലും കുശുമ്പ് അസൂയ ഇത്യാദി തോന്നി തുടങ്ങിയോ എന്നൊരു സംശയം

എന്തായാലും... നിനക്ക് എല്ലാ മംഗളങ്ങളും നേരുന്നു ഞാന്‍

മന്‍സൂര്‍ മൊയ്ദീന്‍
ദോഹ
ഖത്തര്‍

ഇതെന്തൂട്ടാണെന്തിഷ്ടാ.. ഇഷ്ടന്റെ ഈ ഇഷ്ടത്തോടു കൂടിയുള്ള ഈ കമന്റ് ഈ ഇഷ്ടനു വളരെ ഇഷ്ടായീട്ടൊ..!! അല്ലെങ്കിലും ഇഷ്ടനു എന്നോടുള്ള ഇഷ്ടത്തേക്കാള്‍ ഇപ്പോള്‍ അസൂയയും കുശുംബും ആകുന്നുണ്ടെന്നറിഞപ്പോള്‍ എനിക്കു സന്തോഷമായി ഗോപിയേട്ടാ... സന്തോഷമായി...

പിന്നെ ഇതു വായിക്കുന്നവരുടെ ശ്രധക്കു :- ഈ മന്‍സ് എന്നു പറയുന്ന ആളും ചില്ലറക്കാരന്‍ അല്ലാട്ടോ.. എനിക്കു ഇതിനൊക്കെ ഒരു പ്രചോദനം തന്നതു ഈ മാന്യ ദേഹമാണു.. കഴിഞ വര്‍ഷം ഏപ്രിലില്‍ ഇങ്ങേരൊരു സാധനം ഏഴുതി എനിക്കു മെയില്‍ ചെയ്തിരുന്നു.. അതു ഞാന്‍ ഈ ബ്ലോഗില്‍ പൊസ്റ്റ് ചെയ്തിട്ടും ഉണ്ട്.. അന്നു ഞാന്‍ തീരുമാനിച്ചു.. ഇങ്ങെര്‍ക്കിതു ചെയ്യാമെങ്കില്‍ പിന്നെ എനിക്കെന്തു കൊണ്ടായിക്കൂടാ... മന്‍സിന്റെ കഥ നിങ്ങള്‍ക്കിവിടെ വായിക്കാം... " ബീന എന്നോട് പിണങ്ങി " : http://fayaz-itsallabout.blogspot.com/2008/04/my-wife-ennodu-pinangi.html

സമ്മതിക്കണം..16 വർഷം സഹിച്ചില്ലേ..
അഭിനന്ദനങ്ങൾ.. ആശംസകൾ

ഓ.ടോ
അച്ചരതെറ്റ് സ്രദ്ധിക്കുമല്ലോ

This comment has been removed by the author.

അരുണ്‍, ബാജി, മന്‍സ്, ബഷീര്‍... നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കു നന്ദി... ബഷീര്‍.. അക്ഷരത്തെറ്റു വരുത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാട്ടൊ...

angotum ingotum paranju comments idunathano ;-)hehe

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com