June 19, 2009

ഒടുക്കത്തെ ഞായറാഴ്ചയും ഒന്നൊന്നര പണിയും..!

"മക്കളെ... വാടാ....ഒരു പണിയുണ്ട്...!!"
പടച്ചോനെ.. ഞായറാഴ്ച രാവിലെ മഹാഭാരതം സീരിയല്‍ പോലും കാണാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വാപ്പാക്ക് പണി തരാന്‍ കണ്ട സമയം. പക്ഷെ, ഇന്നു മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയല്ലല്ലൊ. അതു കൊണ്ട് തെങ്ങു കയറ്റം ആയിരിക്കില്ല.. അതുറപ്പാ..

മിക്കവാറും മാസത്തിലെ ആദ്യ ഞായറാഴ്ച ഞാന്‍ മുങ്ങും.. ഏതെങ്കിലും അങ്കിളിന്റെ വീട്ടില്‍ ആ വീക്കെന്റില്‍ നിര്‍ബന്ധിച്ച് എന്നെ വിരുന്നു വിളിപ്പിക്കും.. അല്ലെങ്കില്‍ ഏതെങ്കിലും ഫ്രന്‍ഡിന്റെ ഇല്ലാത്ത പെങ്ങളുടെ ഇല്ലാത്ത കല്യാണത്തിനു ശനിയായ്ഴ്ച വൈകീട്ടു സ്ഥലം വിടും.. ഈ തെങ്ങു കയറ്റവും മുങ്ങലും തമ്മില്‍ എന്താ ബന്ധംന്നല്ലേ. ആര്‍ക്കും ഉണ്ടായേക്കാവുന്ന ഒരു സാധാരണ സംശയം...
വീട്ടില്‍ തെങ്ങു കയറ്റമുണ്ടെങ്കില്‍ പറമ്പിലെ കമ്പ്ലീറ്റ് തേങ്ങാ, പട്ട, കോഞാട്ട, കൊതുമ്പ് ബാക്കി തെങ്ങു കയറ്റത്തിന്റെ ആക്സസ്സറീസ് എല്ലാം വലിച്ചു കൂട്ടുന്ന പണി എനിക്കും അനിയനും ഉള്ളതാണ്.. ഇതെല്ലാം കഴിഞാല്‍ കൂലി എന്താ... അപ്പുറത്തെ വാവക്കാന്റെ ചായക്കടയില്‍ പോയി വയറു നിറച്ചു പൊറോട്ടയും സാമ്പാറും കഴിക്കാം. പിന്നെ രണ്ടു കരിക്കും കുടിക്കാം... അതും പോരാഞിട്ടു തെങ്ങു കയറ്റക്കാരന്‍ തിലകന്റെ പരാക്രമങ്ങളും സഹിക്കണം.. എന്റെ പട്ടിക്കു വേണം വാവക്കാന്റെ ഒണക്ക പൊറോട്ടയും വളിച്ച സാമ്പാറും.. ഒവ്വേ....!!

ദിവസവും വീട്ടില്‍ തിന്നും കുടിച്ചു ടിവി കണ്ടും പിത്ത തടിയായിട്ടു നടക്കാതെ മാസത്തില്‍ ഒരിക്കലെങ്കിലും ശരീരമനക്കെടാ എന്നും പറഞാണു ഞങ്ങളു ചുള്ളന്മാരെ കൊണ്ട് ഈ പണി ചെയ്യിപ്പിക്കുന്നത്.. ശൊ,, ഇതെല്ലാം കോളേജിലെ കിളികളു വല്ലതും അറിഞാ പിന്നെ തലയുയര്‍ത്തി നടക്കാന്‍ പറ്റുമോ...? ഇനിയെന്താണാവൊ ഇന്നത്തെ പണി.. വാപ്പ അപ്പുറത്തെ വീട്ടികാരുടെ തെങ്ങു കയറ്റം വല്ലതും ക്വൊട്ടേഷന്‍ എടുത്തോ എന്നുള്ള വേവലാതിയില്‍ ഞാനും അനിയനും വാപ്പാടെ മുന്നില്‍ ഹാജര്‍ വെച്ചു അറ്റന്‍ഷന്‍ ആയി നിന്നു..

അപ്പുറത്ത് പെങ്ങള്‍ പകുതി ചോക്ലേറ്റ് കയ്യിലും കുറച്ചു വായിലും ബാക്കിയുള്ളത് മുഖത്തിന്റെ വിവിധ ഭാഗങ്ങളിലും സംഭരിച്ചു വെച്ച് സുഖ സമൃദ്ധമായി ടി വിയില്‍ കാര്‍ട്ടൂണ്‍ കണ്ടു പൊട്ടിച്ചിരിക്കുന്നു.. പക്ഷെ ആ കാര്‍ട്ടൂണ്‍ ആണെങ്കില്‍ എന്തോ ജാപ്പനീസ് സാധനം.. അതില്‍ ചിരിക്കാനൊന്നും ഇല്ലതാനും..പിന്നെ ചിരികുന്നതിനിടക്കു ഞങ്ങളെ നോക്കി തലയാട്ടുന്നത് കണ്ടപ്പോഴാണ് മനസ്സിലായത്.. ഞങ്ങള്‍ക്കു പണികിട്ടിയ സന്തോഷത്തിലാണ് ഇമ്മാതിരി ആക്ഷന്‍ കാര്‍ട്ടൂണ്‍ കണ്ട് ലവളു ചിരിക്കുന്നത് എന്ന്.. അവള്‍ടെ ഒടുക്കത്തെ ചിരി..!!! നിന്നെ ഞങ്ങളെടുത്തോളാടീ പിത്തക്കാടീ എന്ന അര്‍ത്ഥത്തില്‍ ഒരു വാര്‍ണിങ്ങ് ലുക്കും കൊടുത്തു ഞാന്‍... ആഹാ അവളത്രക്കായോ...??

"ഒരു പണിക്കും ആളെ കിട്ടാനില്ല.. വീട്ടില്‍ തടിമിടുക്കുള്ള രണ്ടാണുങ്ങള്‍ ഉണ്ടെങ്കില്‍ എന്തിനാ വേറെ പണിക്കാര്‍.. അല്ലെ..??" വാപ്പാടെ ചോദ്യം...
ഇതു വെറും പണിയായിരിക്കില്ല.. ഒരൊന്നൊന്നര പണി തന്നെ.. സംഭവത്തിന്റെ പോക്ക് ഏകദേശം മനസ്സിലായി തുടങ്ങി.. ഒന്നും മിണ്ടാതെ ജഡ്ജിയുടെ മുന്നില്‍ വിധി കാത്തു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരെ പോലെ നിന്ന മുഖത്തു മാക്സിമം ദയനീയത വരുത്തി വാപ്പാനെ നോക്കി..
"നീയെന്താടാ രാവിലെ കക്കൂസില്‍ പോയില്ലെ...??" ശ്ശേ... നശിപ്പിച്ചു. 
വാപ്പാടെ ചോദ്യം കേട്ടപ്പോള്‍ അഭിനയം ഇച്ചിരി ഓവറായി എന്നു മനസ്സിലായി...
"ആ.. രണ്ടാളും കൂടി എന്തെങ്കിലും കഴിച്ചിട്ട് പെട്ടെന്നു പടിഞാമ്പുറത്തീക്ക് വാ.. ഒരു പണിയുണ്ട്.. വരുമ്പോ ഓരൊ ബകറ്റും എടുത്തൊ.."
"ഓ...ശെരി..!!"

ഞങ്ങളു രണ്ടാളും ബകറ്റും എടുത്തു പടിഞാറെ പറമ്പില്‍ എത്തിയപ്പോള്‍ അപ്പുറത്ത് അമ്മായീടെ വീട്ടിലെ തൊഴുത്തിന്റെ പിന്നില്‍ ഒരാള്‍ക്കൂട്ടം..
വാപ്പ, ഉമ്മ, മാമ, അമ്മായി, ഇക്കാക്കമാര്‍, അമ്മായിയുടെ ചെറുമക്കള്‍.. എല്ലാരും ഉണ്ട്.. 
പശു പെറ്റോ അതോ ചത്തൊ.. സാധാരണ ഇങ്ങനെ രണ്ടിലൊന്നു സംഭവിക്കുംബോഴാണ് തൊഴുത്തിനടുത്ത് ഇമ്മാതിരി ആള്‍ക്കൂട്ടം കാണുക.. നേരെ അങ്ങോട്ടേക്കോടി...
അവിടെത്തിയപ്പോഴൊ.. പേറുമില്ല ചാവുമില്ല.. ആകെ കൂടി നിറഞു കവിഞു പുറത്തേക്കൊഴുകി തുടങിയ നാറുന്ന ചാണകക്കുഴി.. അതും നോക്കി നില്‍കുന്ന ആളുകള്‍... ചാണകക്കുഴി നോക്കി ഇത്രമാത്രം ആസ്വധിക്കാന്‍ എന്താണാവോ ഉള്ളത് എന്നറിയാന്‍ ഞങളു രണ്ടാളും തിക്കി തിരക്കി മുന്നിലേക്കെത്തി...

"ആഹ.. വന്നല്ലോ രണ്ടാളും.. മക്കളു ചാണകത്തിന്റെ ഭംഗി ആസ്വധിച്ചു നിക്കാതെ വന്ന പണി ചെയ്യാന്‍ നോക്കിക്കോ.."
അതിനു പണിയെവിടെ എന്നുള്ള അര്‍ത്ഥത്തില്‍ വാപ്പാനെ നോക്കി...
"നോക്കി നില്‍ക്കാതെ രണ്ടു പേരും കൂടി ആ ചാണകമെല്ലാം കോരി മൂന്നു ബകറ്റ് ചാണകം വീതം നമ്മുടെ പറമ്പിലെ എല്ലാ തെങ്ങിന്റെ തടത്തിലും ഇട്ടോ.."
"ഇത്രെം വല്യ ചതി ഞങ്ങളോടു വേണോ.. ദേഷ്യമുണ്ടെങ്കില്‍ തല്ലി തീര്‍ത്തൂടെ വാപ്പാ.. ഞങ്ങളെ തല്ലാനുള്ള എല്ലാ അധിക്കാരവും അവകാശവും ഞങ്ങളു വാപ്പാക്ക് തന്നിട്ടില്ലെ....??"
വന്ന ചോദ്യം മന്‍സ്സില്‍ അടക്കി പിടിച്ചു ഇത്തവണ ശെരിക്കും ദയനീയമായി വാപ്പാടെ മുഖത്തേക്കു നോക്കി..ചാണകക്കുഴി ആണെങ്കില്‍ അമ്മായിയിടെ മൂന്നു പശുക്കള്‍ക്കും വയറു നിറച്ചും തൂറി നിറക്കാന്‍ ഒന്നര ആള്‍ ആഴത്തിലാണ് പണിതിട്ടുള്ളത്.. ഇതു മുഴുവന്‍ കോരി കഴിയുമ്പോഴേക്കും ഊപ്പാട് വന്നതു തന്നെ..
"നാണക്കേടൊന്നും വിചാരിക്കെണ്ട സ്വന്തം പറമ്പല്ലെ.. തുടങ്ങിക്കൊ.. പണ്ടെന്റെ വാപ്പയും എന്നൊകൊണ്ട് കൊറേ കോരിപ്പിച്ചിട്ടുള്ളതാടാ.. അന്നേ ഞാന്‍ നെയ്യത്ത് ചെയ്തതാ എനിക്കും മക്കളുണ്ടാകും എന്ന് .!!"
എന്നാ പിന്നെ ഇതു വാപ്പാക്കു തന്നെ ഇതായിക്കൂടെ...? ഞങ്ങളെ ബുദ്ധി മുട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടോ അല്ലെ..? അതു ചെയ്യില്ല.. അങ്ങാടിയില്‍ തോറ്റതിനു അമ്മേടെ നെഞ്ചത്ത് എന്നു പറഞ പോലെ വാപ്പാടെ വാപ്പാനോടുള്ള പ്രതികാരും സ്വന്തം മക്കളോടേ....
എങ്കില്‍ അതൊന്നു കണ്ടിട്ടു തന്നെ കാര്യം.. രണ്ടും കല്പിച്ചു മുണ്ടും മടക്കി കുത്തി ബക്കറ്റെടുത്ത് ചാണകം കോരല്‍ മഹാമഹം ഐശ്വര്യമായിട്ട് ആരംഭിച്ചു...

രണ്ടു ചുള്ളന്മാര്‍ ചാണകം കോരുന്ന കാഴ്ച കാണാന്‍ അയല്‍ക്കാരെല്ലാം വന്നു മതിലിനു മുകളിലൂടെ എത്തി നോക്കാന്‍ തുടങ്ങി... ഇതെല്ലാം കണ്ടപ്പോള്‍ ഞങ്ങളുടെ ആമ്പിയറും മയിലേജും കുറഞു. ഇതെല്ലാം സഹിക്കാം.. പക്ഷെ.. ഇതിനെക്കാല്‍ ദയനീയവും ഏകദേശം രണ്ട് വര്‍ഷത്തോളം നാട്ടുകാര്‍ക്ക് ഞങ്ങളെ പറഞു ചിരിക്കാനുമുള്ള വകയുണ്ടാക്കി കൊടുത്തത് അമ്മായിയുടെ കൊച്ചു മോന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആഷിക്കായിരുന്നു.. ഞങ്ങളു മുങ്ങും എന്നു ഉറപ്പുള്ളത് കൊണ്ട് വാപ്പ ആഷിക്കിനു ക്വൊട്ടേഷന്‍ കൊടുത്തു..

"ആച്ചീ.. ഇക്കാമാരു ഇതു മുഴുവനും കോരി തീര്‍ക്കുന്നത് വരെ ഇവിടെ തന്നെ നിന്നോണം കേട്ടൊ.. മാമ തിരിച്ചു വരുംബോള്‍ മിട്ടായി വാങ്ങിച്ചു വരാം.."
മിഠായി എന്നു കേട്ടപ്പോള്‍ ആച്ചിക്കു സന്തോഷമായി.. വാപ്പാടെ ബാക്കി ഡയലോഗ് ഞങ്ങളോടായിരുന്നു..
"ഞാനൊന്നു പുറത്തു പോയിട്ടു വരാം.. അപ്പോഴേക്കും ഇതു തീര്‍ത്തേക്കണം കേട്ടൊ.. പിന്നെ ഇതിലു നാണിക്കാനൊന്നും ഇല്ല.. ഈ കോരുന്നതെല്ലാം നിങ്ങള്‍ക്കു തന്നെ തിന്നാനുള്ളതാ... അതു മറക്കെണ്ട..!!"

കുറെ നേരം കാഴ്ച കണ്ടു കൊണ്ടിരുന്ന ആളുകളു പിരിഞു.. ഉല്‍സവം കഴിഞ അമ്പല പറമ്പു പോലെ ആയി.. ഞങ്ങളു രണ്ടും ചാണകം കോരുന്നു ആഷിക്ക് മണ്ണിലിരുന്നു മച്ചിങ്ങയും ഓലയും പ്ലാവിന്റെ ഇലയുമെല്ലാം വെച്ചു വീടുണ്ടാക്കി കളിക്കുന്നു... അപ്പോഴാണ് ഞങ്ങളു ചാണകം കോരുന്നത് കണ്ട് കൊണ്ട് വടക്കേലെ ഇത്താത്ത വന്നതു.. പുള്ളികാരിയാണെങ്കില്‍ നാട്ടിലെ ന്യൂസ് ചാനലുകളേക്കാളും വേഗത്തില്‍ എങ്ങനെ ന്യൂസെത്തിക്കാം എന്ന വിഷയത്തില്‍ റിസെര്‍ച്ച് ചെയ്ത് പി എച്ച്ഡി എടുക്കാന്‍ കഠിന പരിശ്രമം നടത്തുന്ന ബഹു കേമി..!
കണ്ട പാടെ പുള്ളിക്കാരി തലയില്‍ കൈ വെച്ചു  "എന്റെ ബദ്രീങ്ങളെ... എന്താണീ കാണുന്നത്... മക്കളെകൊണ്ടാരാണീ പണി ചെയ്യിപ്പിക്കുന്നത്..??" എന്നും ചോദിച്ചു തലയില്‍ വെച്ച കയ്യെടുത്ത് താടിക്കു ഫിറ്റ് ചെയ്ത്  മയ്യത്തു കണ്ട പോലെ ഒരു നിപ്പ്.. പിറകെ വന്നു ആച്ചിയുടെ ആറ്റം ബോംമ്പ്

"ഇത്താ അറിഞില്ലെ..?? ഞങ്ങടെ വീട്ടിലെ പശു തൂറണതും മുള്ളണതും മുഴുവന്‍ ബൈജുക്കാക്കും അനസിക്കാക്കും തിന്നാനുള്ളതാ..!!!" 
പിന്നത്തെ കാര്യം പറയെണ്ടല്ലോ.. ഞങ്ങളു ചത്തു...!!
©fayaz

20 comments:

എന്നാ പിന്നെ ഇതു വാപ്പാക്കു തന്നെ ഇതായിക്കൂടെ...? ഞങ്ങളെ ബുദ്ധി മുട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടോ അല്ലെ..? അതു ചെയ്യില്ല.. അങ്ങാടിയില്‍ തോറ്റതിനു അമ്മേടെ നെഞ്ചത്ത് എന്നു പറഞ പോലെ വാപ്പാടെ വാപ്പാനോടുള്ള പ്രതികാരും സ്വന്തം മക്കളോടേ....

((ഠോ))
തേങ്ങ..

അല്ല ബാപ്പ ഇതാണോ ശരിക്കും തിന്നാന്‍ തരുന്നത്?
ഹി..ഹി..ഹി
നമ്മള്‌ ബെറുതെ ചോദിച്ചതാ, അതുതന്നാണെന്ന് നമ്മള്‍ക്കറിയാം

ഇപ്പഴല്ലെ ഇങ്ങ്ടെ ആരോഗ്യത്തിന്റെ
രഹസ്യം പുടി കിട്ടിയത്...

എന്നാലും ഇത്ര പരസ്യായിട്ട്
അത് പോസ്റ്റാക്കണ്ടായിരുന്നു.

ആച്ചി പറഞ്ഞതിലും ഒരല്പം കാര്യമില്ലാതില്ല അല്ലെ ഫയസം.....ശ്ശോ....ചാത്തപ്പാ..ഹി ഹി ഹി

ബ്ലോഗ്‌ തുറന്നപ്പഴേ ഒരു മണം.... ഇപ്പഴല്ലേ കാരിയം പുടി കിട്ടീത്‌???

മര്യാദക്ക്‌ പണിട്‌ക്കീനട ഹമുക്കീങ്ങളെ....!!

ആഹ അപ്പൊ പരസ്യത്തില്‍ സച്ചിന്‍ പറയണേ പോലെ പറയാല്ലോ ഇനി മുതല്‍...
" _____ ഈസ്‌ ദി സീക്രെറ്റ്‌ ഓഫ് മൈ എനര്‍ജി.... :)

കൊഴപ്പല്ലാ...പണിനടക്കട്ടെ.

വപ്പേണ് വാപ്പാ വാപ്പ..:)

OT:
പേരു മാറ്റിയത് കാണുന്നു.
പെരുമാറ്റത്തിൽ വല്ല മാറ്റവും ??

അരുണേ.... തേങ്ങായ്ക്കു നന്ദി... :)
എന്നെ കൊണ്ടതികം സത്യം പറയിക്കല്ലേട്ടൊ...!! അടിച്ച തേങ്ങായുടെ കഷ്ണങ്ങളും എടുത്തോണ്ട് പോയി അല്ലെ ദുഷ്ടാ...?

എന്താ മീനാക്ഷിയേ.. ചാണകം ചവിട്ടിയോ....??

വീ കേ.. ആരോഗ്യത്തിന്റെ രഹസ്യം പിടി കിട്ടി അല്ലെ.. ഗൊച്ചു ഗള്ളന്‍.. ഈ വഴി വരുമ്പോ പറ കേട്ടൊ.. പൊരിച്ചും പുഴുങ്ങിയും വറുത്തും എല്ലാം തരാം..

ബെയ്ല്യൂക്സേ... ആച്ചി പറഞതിലും കാര്യമുണ്ട് അല്ലെ.. എനിക്കെല്ലാം മനസ്സിലായി ചേട്ടാ....

വഹാബേ... അപ്പൊ മണം പിടിക്കാനുള്ള കഴിവു നഷ്ട പെട്ടില്ല.. ബെരീ ഗുട്ട്.... :)

കണ്ണനുണ്ണീ.. പരസ്യത്തില്‍ പറയുന്നതു കേട്ടു ഇനീ.. ‌‌‌‌‌‌‌‌‌അതു തിന്നാന്‍ പോകരുത് കേട്ടൊ.. പണി കിട്ടും.. ;)

ഒ എ ബി ചേട്ടാ.. ഒരു കുഴപ്പവും ഇല്ല.. പണി നടന്നു കൊണ്ടേയിരികുന്നു... ;)

അതേ ബഷീര്‍ക്കാ.. വാപ്പ്യാണ് വാപ്പ... പിന്നെ പെരുമാറ്റത്തില്‍ ഒരു മാറ്റവും എനിക്കു കണ്ടു പിടിക്കാന്‍ പറ്റീല.. എന്റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിക്കേ... എന്തെങ്കിലും വ്യെത്യാസം തോന്നുന്നുണ്ടോ..??

അപ്പൊ ഇവിടെ വന്നു കമന്റിയവര്‍ക്കൊക്കു ഒരു പാടു നന്ദി ഇതിന്റെ ഒപ്പം അറിയിക്കുന്നു കേട്ടൊ...!!!

ഇപ്പോഴും ആരോഗ്യത്തിന്റെ രഹസ്യം ഇത് തന്നെ ആണോ?

അതൊക്കെ പണ്ടല്ലേ, പോട്ടെന്നെ.

അയ്യേ... :D

ഇനിത്തൊട്ടു അവിടെ വന്നു ഒന്നും മറന്നു വെക്കല്ലേ...

പേര് മാറ്റലിന്റെ രഹസ്യം എന്താണ്??

സഹോദരാ , കടിഞ്ഞൂല്‍ പൊട്ടാ ,
എനിക്കിങ്ങനൊരു കൂടപ്പിറപ്പ്‌ ഉള്ളത്‌ സന്തോഷം ആയി
ചിരിച്ച , തിലകന്റെ പരാക്രമങ്ങളും വായിച്ചു .....
അനുസരണം ബലി യെക്കാള്‍ ഉത്തമം ആണെന്ന ഞങ്ങള്‍ടെ ബൈബിള്‍ പറയുന്നത്
നിനക്കും അനിയനും നന്മ വരട്ടെ
സസ്നേഹം
കടിഞ്ഞൂല്‍ പൊട്ടി
ഫ്രം
(കടിഞ്ഞൂല്‍ പൊട്ടി.ബ്ലോഗ്‌ സ്പോട്ട് .കോം )

ചീരു...
ഇപ്പോഴും ആരോഗ്യത്തിന്റെ രഹസ്യം ഇതു തന്നെ ആണോന്നു ചോദിച്ചാല്‍.... അതൊക്കെ എന്റെ ട്രേഡ് സീക്രട്ട്സ് അല്ലേ... പിന്നെ.. ചുമ്മാ ആരോഗ്യം വരട്ടെ എന്നും കരുതി ഓടി പോയി വല്ല ചാണകക്കുഴിയിലും ചാടല്ലെ കേട്ടൊ... :)

എഴുത്തുആരി ചേച്ചി...
പോട്ടെ അല്ലെ.. പണ്ടല്ലെ....?? എന്നാലും അങ്ങനെ അങ്ങു വിടണോ...??

സുമേ...
അവിടെ വന്നു മറന്നു വെച്ചില്ല.. രണ്ടു ബക്കറ്റ് ചാണകം അവിടെ കൊണ്ടു വെച്ചിട്ടുണ്ട്.. കിട്ടിയാല്‍ അറിയികണേ.. പിന്നെ പേരു മാറ്റലിന്റെ കാര്യവും എക്സ്പ്ലെയിന്‍ ചെയ്തിട്ടുണ്ട്...

കടിഞൂല്‍ പൊട്ടി.. സഹോദരീ...
ഇങ്ങനെ ഒരു സഹോദരി ഉണ്ടെന്നറിഞതിലും വളരെ സന്തോഷം.. പിന്നെ ആശംസകള്‍ക്ക് ഒരു പാട് നന്ദിയും..

ലോക ഓന്നാം നമ്പര്‍ വളിപ്പടിയന്ത്രം...!
ക.പൊ.

മിടുക്കാ...കൊള്ളാടാ...
കാണാനില്ലല്ലോ?

Aachi paranjathu sheriyano makkale...appo chaanakam kreshku mathralla prayochanam cheyyunnathennu pidikitti kttoo..nalla vappa..enthoru snehaa makkaloodu..hoo enthoru luck aanu..hahaha...

LOL!!! good one indeed! ashique-nu budhiyundu :D and vappakku vaka thirivum :P

"നീയെന്താടാ രാവിലെ കക്കൂസില്‍ പോയില്ലെ...??"
ശ്ശേ.... വാപ്പാടെ ചോദ്യം കേട്ടപ്പോള്‍ അഭിനയം ഇച്ചിരി ഓവറായി എന്നു മനസ്സിലായി...

Gud Fayaz, Enikku Chirichu Chirichu Vayuru Vedana Edukkunnu

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com