നട്ടുച്ച..
നല്ല ചൂട്..
ശുക്കൂര്‍ വെശന്നെടങ്ങേറായി ഉച്ചക്ക് ഊണു കഴിക്കാന്‍ വീട്ടിലേക്ക് കാറോടിച്ച് വരുന്ന വഴിയാണു ഒരു ഫിലിപ്പീനി പെണ്ണ് കൈ കാണിച്ചത്.. അല്പം പ്രായമുണ്ടെങ്കിലും നല്ല മുഖശ്രീയുള്ള പെണ്ണ്.. വെറുതെ വെയിലു കൊണ്ട് കരിയെണ്ടാന്നു കരുതി കാറു നിര്‍ത്തി കേറിക്കോളാന്‍ പറഞ്ഞു.

സാമാന്യ മരാദ പ്രകാരം ശുക്കൂറ് ചോദിച്ചു "എങ്ങോട്ടാ..?"
"ചോറുണ്ണാന്‍ വീട്ടിലേക്ക് പോകുവാ.."
"ആണോ..? സെയിം പിച്ച്.. സെയിം പിച്ച്.. ഞാനും ചോറുണ്ണാന്‍ പോകുവാ.."

ചോറുണ്ണാന്‍ പോകുവാണെന്നു പറഞ്ഞതിനു ഇത്രയും എക്സൈറ്റെഡ് ആകാന്‍ മാത്രമെന്താണെന്ന് മനസ്സിലാകാതെ കണ്ണുമിഴിച്ച് വാ പൊളിച്ച പെണ്ണിനെ മൈന്റാക്കാതെ ഷുക്കൂര്‍ അടുത്ത ചോദ്യം പൊട്ടിച്ചു..
"വീട്ടിലെന്താ കറി..?"
"മീന്‍ ആയിരിക്കും.. "
"ആഹാ.. പിന്നേം സെയിം പിച്ച്.. എന്റെ വീട്ടിലും മീന്‍ തന്നെ ആയിരിക്കും.." ശുക്കൂറീനു പരമ സന്തോഷം..
"ഞാന്‍ ചോറു തിന്നിട്ട് കെടന്നൊറങ്ങും.. നീയെന്തു ചെയ്യും...?"
"ഞാനും കെടന്നൊറങ്ങും.." ഒരു ദീര്‍ഘ നിശ്വസത്തോടെ പെണ്ണു തുടര്‍ന്നു.. "അല്ലാണ്ടെന്തു ചെയ്യാന്‍.."

ഷുക്കൂറും നീട്ടിയൊരു ദീര്‍ഘ നിശ്വാസം പെടച്ച് പെണ്ണിനൊരു കമ്പനി കൊടുത്ത്.
"ഹ ഹ ഹ. സെയിം...." പിച്ചെന്നു മുഴുവന്‍ പറയുന്നതിനു മുന്നേ തന്നെ പെണ്ണ് എടേക്കേറി പറഞ്ഞു.. "സെയിം പിച്ചല്ലേ എനിക്കറിയാം.."

ശ്ശോ.. അല്പം ഓവെറായെന്നു തോന്നുന്നു.. എന്നാലും സാരമില്ലെന്നുറക്കെ പ്രഖ്യാപിച്ച് ഒരു കുലുക്കവുമില്ലാതെ ഇരിക്കുകയാണു ശുക്കൂര്‍.. ഇടക്കൊന്നു നിശബ്ദനായി താടി ചൊറിഞ്ഞ് സ്റ്റിയറിങ്ങില്‍ രണ്ട് തട്ടൊക്കെ തട്ടി ചോദിച്ചു..
"എന്തായാലും നമ്മളു രണ്ടാളും വീട്ടീ പോയി തിന്നാന്‍ പോണാതും ചെയ്യാന്‍ പോണാതുമെല്ലാം ഒരേ കാര്യം തന്നെയല്ലേ...?"
"അതേ...!!"
"എന്നാ നമുക്കൊരു കാര്യംചെയ്താലോ..?"
"എന്താ..?"
"നമുക്ക് എന്റെ വീട്ടീ പോയി മീന്‍ കറീം കൂട്ടി ചോറൊക്കെ തിന്ന്... സെയിം പിച്ചാക്കിയാലോ.."

ഹോ.. എത്ര സന്മനസ്കനായ ചേട്ടന്‍.. കാറില്‍ ലിഫ്റ്റ് തരുന്നു.. വീട്ടിലേക്ക് ക്ഷണിക്കുന്നു.. ഉറങ്ങാന്‍ സൗകര്യം ചെയ്തു തരുന്നു.. പെണ്ണിനു സന്തോഷം.. നാണം..
"ആ.. അതു നല്ല ഐഡിയ.. എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ.."

ഇപ്പോ തന്നെ കണ്ട തന്നെ ഇത്രക്കും വിശ്വസിച്ച് ഒരു പേടിയുമില്ലാതെ തന്റെ ക്ഷണം സ്വീകരിച്ചതില്‍ ശുക്കൂറിനു പരമ സന്തോഷം.. സന്തോഷം ഒട്ടും കുറക്കാതെ തന്നെ വീടിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ തിരിച്ചപ്പോഴാണു ആകാംഷയും അത്ഭുതവും സന്തോഷവും എല്ലാം കൂടെ കുത്തി നിറച്ച് പെണ്ണിന്റെ ചോദ്യം വന്നത്..
"ദൈവമേ.. ഇതു നമ്മുടെ പോക്കര്‍ക്കാടെ വീടല്ലേ...??"
ഏഹ്.. ചോദ്യം കേട്ടപ്പോ ഡബിള്‍ അത്ഭുതം ശുക്കൂറിനു..
"അതേലോ... മൂപ്പരെ എങ്ങനെ അറിയും..? എന്റെ വാപ്പായാ..!!"

അപ്പ തന്നെ നിഷ്കളങ്കമായ മറുപടിയും വന്നു..
"പണ്ടൊക്കെ മൂപ്പരും എനിക്കിത് പോലെ ലിഫ്റ്റ് തരാറുണ്ടായിരുന്നു...!!"

0 comments:
Post a Comment