
"ആ മറ്റേ കൂതറേഡെ പുതിയ യൂ റ്റ്യൂബ് ലിങ്ക് അല്ലെ??"
"ആ അതെന്നെ.. വന്‍ വിറ്റ് അല്ലെ?? എന്താ പരിപാടി.. ബിസി..? "
"എഫ് ബിയിലാടാ... മുല്ലപെരിയാര്‍ ഡാമിന്റെ പ്രശ്നങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി കൊണ്ടിരിക്കുവാ.. വന്‍ ചര്‍ച്ചകളാ നടന്നു കൊണ്ടിരിക്കുന്നത്.. അതൊക്കെ പോയി വായിക്കുന്നു.. ഷെയര്‍ ചെയ്യുന്നു.."
"അനക്കു വേറെ പണിയില്ലെ.. ഇതൊക്കെ വെറുതെ പറയുന്നതാ.. "
"അല്ലെടാ... അതെങ്ങാനും പൊട്ടിയാല്‍ എല്ലാം തീര്‍ന്നു.. തൃശൂര്‍ അടക്കം നാലു ജില്ലകള്‍ വെള്ളത്തിനടിയിലാകും.. നിനക്കീ വക കച്ചറ യൂ റ്റ്യൂബ് ലിങ്ക് ഷെയര്‍ ചെയ്യുന്ന സമയം ഈ ഡാമിന്റെ കുറച്ചു ഡീറ്റെയില്‍സും യൂ റ്റ്യൂബ് ലിങ്കുകളും ഷേയറ് ചെയ്തൂടെ..?? എന്തങ്കിലും ഉപകാരമുണ്ടായാലോ.??"
"ഓ.. പിന്നെ.. വേറേ പണിയില്ലാ.. എന്റെ ഫാമിലി മൊത്തം ഇങ്ങു ദുബായിലാ.. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല.. ഡാം പൊട്ടിയാലും അതു ഞങ്ങള്‍ടെ മലപ്പുറത്തേക്കും എത്തില്ല..!! "
ഇതു കേട്ടതോടെ എനിക്കങ്കട് പ്രെഷറ് കൂടി..
"ആ.. അതു ശെരിയാണല്ലൊ അല്ലെ..?? ആ പിന്നെ.. ഞങ്ങളു തൃശൂര്‍ കാരും മറ്റുള്ളവരും ഒറ്റയടിക്കു ഒലിച്ചു പോകും.. പിന്നെ നിങ്ങളു ബാക്കിയുള്ളവരാണ് നരകിച്ചു ചാവാന്‍ പോകുന്നത്.."
"ഏഹ്.. അതെങ്ങനെ..? "
"ഡാ #$%#^%&%& മോനെ... ഡാം പൊട്ടിയാല്‍ പിന്നെ കരന്റ് ഉണ്ടാകില്ല.. നിനക്കൊന്നും ടിവീ കാണാനും യൂ റ്റ്യൂബില് ഇപ്പൊ നീ വിടുന്ന പോലത്തെ നായ്കാട്ടങ്ങളുടെ ലിങ്ക് എടുക്കാനും കാണാനും ഒന്നും പറ്റില്ല.. അതൊക്കെ പോട്ടെ.. ഒരു കെണറു പോലും ഇല്ലാത്ത നിന്റെ വീട്ടില്‍ കരന്റ് ഇല്ലെങ്കില്‍ വെള്ളം കിട്ടുമോ..?? നീയൊക്കെ തൂറീട്ട് കുണ്ടി കഴുകാന്‍ പോലും പറ്റാതെ കഷ്ടപ്പെടും.."
അപ്പുറത്തൂന്നു നിശബ്ദത മാത്രം... ഞാന്‍ അതേ സ്പിരിറ്റോട് കൂടി തന്നെ തുടര്‍ന്നു..
"ആ പിന്നെ.. വെള്ള പൊക്കം വന്നാല്‍ മരിച്ചവരാണ് രക്ഷപ്പെടുന്ന കൂട്ടത്തില്‍ പെടുന്നത്.. ജീവിച്ചിരിക്കുന്നവരൊക്കെ പിന്നെ ഒടുക്കത്തെ അസുഖങ്ങളും വയറിളക്കവും പ്രശ്നങ്ങളും എല്ലാം കൂടി പണ്ടാരമടങ്ങി പോകും.. നോക്കിക്കൊ... അപ്പൊ ഡാം പൊട്ടാതെ നോക്കേണ്ടത് മരിച്ച് രക്ഷപ്പെടാന്‍ പോകുന്ന ഞങ്ങളോ.. അതൊ ജീവിച്ച് കഷ്ടപ്പെടാന്‍ പോകുന്ന നിങ്ങളോ..??"
ഡിം... ഫോണ്‍ കട്ട്...
ഒരു ഓള്‍ഡ് ദോസ്ത് ദുബായില്‍ നിന്നും വിളിച്ചതാ.. എഫ് ബിയില്‍ സന്തോഷ് പണ്ടിറ്റിന്റെ പുതിയ ലിങ്ക് പോസ്റ്റ് ചെയ്തു പോലും.. അതിനു വേണ്ടത്ര ലൈക്കും കമന്റും ഷെയറും കിട്ടാത്തതു കൊണ്ട് ഇ മെയില്‍ മാര്‍ക്കെറ്റിങ്ങ് തുടങ്ങി.. അതിനും റെസ്പോണ്‍സ് കിട്ടാതായപ്പോള്‍ ആശാന്‍ ടെലിമാര്‍കെറ്റിങ്ങും കൊണ്ട് എറങ്ങീതാ.. അതും ഐ എസ് ഡീ കാള്‍...!!
നമ്മുടെ കേരളത്തിലുള്ളവരുടെ തന്നെ ആറ്റിറ്റ്യൂഡ് ഒന്നു മനസ്സിലാക്കാന്‍ ആണ് ഈ സംഭവം ഞാന്‍ ഒരു പോസ്റ്റ് ആയി ഇടുന്നത്..
നമ്മളിങ്ങനെ.. പിന്നെങ്ങനെ നമുക്ക് തമിഴ്നാട്ടുകാരെ കുറ്റപ്പെടുത്താന്‍ കഴിയും..?? ആരെയാണ് ആദ്യം ബോധവല്‍ക്കരിക്കേണ്ടത്..?? ബോധവല്‍ക്കരണവും, ചര്‍ച്ചകളും കഴിഞ്ഞ് അധികാരികളുടെ കണ്ണു തുറക്കുന്നത് വരെ പിടിച്ചു നില്‍ക്കാന്‍ മുല്ലപെരിയാര്‍ ഡാമിനു കഴിയുമോ.??
വാല്‍ കഷ്ണം : എന്നെ ഫോണ്‍ ചെയ്ത എന്റെ മാന്യ സുഹൃത്തെ.. നീയിതു വായിക്കും എന്നെനിക്കറിയാം.. നമ്മളു സംസാരിച്ചത് അപ്പടിയല്ലെങ്കിലും അതിന്റെ രത്നച്ചുരുക്കം ഞാന്‍ ഇവിടെ നിന്റെ അനുവാദമില്ലാതെ തന്നെ ഇടുന്നു... ഒരാളുടെയെങ്കിലും വീക്ഷണത്തില്‍ ചെറിയ ഒരു മാറ്റമെങ്കിലുമുണ്ടായെങ്കില്‍ എന്നുള്ള പ്രതീക്ഷയോടെ..
ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമുണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം..
മുല്ല പെരിയാറ് പ്രശ്നത്തിന്‍ എന്തെങ്കിലും ഒരു സമാധാനം കണ്ടെത്തിയാല്‍ വരും നാളെകളില്‍ നമുക്ക് ഇനിയും പണ്ടിറ്റ്മാരുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തു കളിക്കാം..
അഴിമതിക്കഥകളും പീഡനകഥകളും വാണിഭ കഥകളും വായിച്ച് കോള്‍മയിര്‍ കൊള്ളാം..
ബീവറേജ് സ്റ്റോറുകളില്‍ പോയി ഒരുമയോടെ ക്യൂ നില്‍ക്കാം..
രാവിലെ മുതല്‍ വൈകുന്നേരം വരെ ആപ്പീസില്‍ പണിയൊന്നും ചെയ്യാതെ ഫേസ്ബുക്കിലും ട്വിറ്റെറിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു കളിക്കാം...
ഇനിയും എന്താണ് ചിന്തിച്ച് നില്‍ക്കുന്നത് സഹോദരാ.. പ്രവര്‍ത്തിച്ചു തുടങ്ങേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു...!!
14 comments:
ikkayude friend athu chothichu. mattullavar athu manasil chothikunu.
An eye opener.. Thakarthu phayaskaa!!
Great da.. I have had some similar questions from my friends, they all are thinking as u what posted here only.. At least let us educate through posting videos and comments until they take action.. Keep this up bro <3
That's really a good attempt to spread awareness through a simple and realistic story.... Keep it up ikkaaa...
ഇത്തരം ബോധവർക്കരണ പ്രവർത്തനങ്ങൾ തന്നെയാണ് വേണ്ടത്. ഉണ്ടാകാൻ പോകുന്ന ദുരന്തത്തിന്റെ വാപ്തി ജനങ്ങളിലേക്ക് എത്തിക്കാനായാൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം ഉണ്ടാക്കാൻ ഒരു കാലതാമസവും ഉണ്ടാകില്ല.
ചെറുതായാലും വലുതായാലും യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയുള്ള ഇത്തരം പോസ്റ്റുകള്‍ പ്രശംസ അര്‍ഹിക്കുന്നവയാണ്.
അപകടത്തിന്റെ വ്യാപ്തി മനസ്സിലാകുവാന്‍ ഇതിനെക്കാളും നല്ല ഒരു ഉദാഹരണം ഇല്ല.
ഫയാസ് അഭിനന്ദനങ്ങള്‍ . !
ഇപ്പം പൊട്ടും ഇപ്പം പൊട്ടും എന്ന് പറഞ്ഞു ആളുകള്‍ വെറുതെ ഒരു വീഡിയോ ഷെയറിംഗ് ഉല്‍ത്സവം ആക്കി മാറ്റുന്നതിന് മുമ്പ് ഈ ഒരു പ്രവൃത്തിയുടെ ഉദ്ദേശ ശുദ്ധി എല്ലാവരിലും എത്തട്ടെ. വരാനിരിക്കുന ഒരു വലിയ വിപത്തിനെ തടയാന്‍, കേരള ജനതയെ ഒന്നടങ്കം ഉണര്‍ത്തി ഭരണ കൂടങ്ങളുടെ അലസത മാറ്റാന്‍ ഈ ഒരു മാധ്യമം എല്ലാവരും ഉപയോഗിക്കട്ടെ.
ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍
'എച്ചില്‍ കൂനകള്‍'
അടയാളം, കാണിക്കുമ്പോള്‍,
'വിരേചന നയ'മില്ലാത്ത കുറവിനെ
'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
അഥവാ, ഒഴുക്കികളയുമെന്ന്..!
പൂമുഖവും കടന്നു..
ചില്ല് കൂട്ടില്‍ നിന്നും
വാര്‍ത്താവതാരകന്റെ,
പതിവ് 'ഓക്കാനം'..!
frankly, we can be conscious, get educated..but apart from tht how can we contribute to avoid this issue?
naam marilla .swaartha thaalparyangalkkanividam munganana...
aasamsakal
നല്ല പോസ്റ്റ്. മുല്ലപ്പെരിയാര്‍ പ്രശ്നം പോലും ആഘോഷമാക്കുന്നവര്‍ ആണ് ചിലര്‍! മറ്റുചിലരാവട്ടെ ഇതിനെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്തവരും!
ഇതിനെ കുറിച്ചുള്ള പോസ്റ്റുകളും വീഡിയോസും
ഷെയര്‍ ചെയ്തത് കണ്ടു നാട്ടില്‍ നിന്നും (അതും എറണാകുളത്തു നിന്നും) ഒരു ബന്ധു ഫോണ്‍ ചെയ്തു ചോദിക്കുവാ,
"ഞങ്ങളെയൊക്കെ പേടിപ്പിക്കാനാണോ നീ
അവിടിരുന്നു ഇതൊക്കെ ഷെയര്‍ ചെയ്യുന്നേ, ഇവിടെ ഈ പറയുന്ന കുഴപ്പം ഒന്നും ഇല്ല, എല്ലാരും കൂടി പേടിപ്പിക്കാതിരുന്നാല്‍ മതി " എന്ന്!! നിര്‍ത്തി.. , അതോടെ ഞാന്‍ ഈ ഷെയറിംഗ് പരിപാടിയെ നിര്‍ത്തി. :(
nannaayi paranju..!
പ്രവാസികളുടെ അത്ര അങ്കലാപ്പൊന്നും നാട്ടിലുള്ളവർക്ക് ഉണ്ടെന്ന് തോന്നുന്നില്ല. ഡാമിന്റെ തൊട്ടടൂത്ത് കിടക്കുന്നവർക്കാണ് കുറച്ചെങ്കിലും പേടിയുള്ളത്. അതിനു താഴെയുള്ളവർക്ക് വെള്ളം വരുമ്പൊഴേക്കും രക്ഷപ്പെടാൻ സമയം കിട്ടുമല്ലോന്നൊരു തോന്നലാണ്.
ശരിക്കും ബോധവൽക്കരണം വേണ്ടത് നാട്ടിൽ തന്നെയാണ്. ഒരു യുദ്ധത്തിന്റെ പോലും കെടുതിയും ഭീകരതയും അനുഭവിച്ചിട്ടില്ലാത്ത നമ്മൾക്ക് അത്ര പെട്ടെന്ന് ഇതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ബോധം വീഴുമെന്ന് തോന്നുന്നില്ല. സുഹൃത്ത് പറഞ്ഞതു പോലെ ഇതൊന്നും ഞങ്ങളെ ബാദ്ധിക്കന്നതല്ലെന്നു കരുതുന്നുണ്ടാകും ഓരോരുത്തരും.
ജനങ്ങളെ ഉണർത്താൻ ഇത്തരം പോസ്റ്റുകൾക്ക് കഴിയട്ടെ.
ആശംസകൾ...
നല്ല എഴുത്ത്...
ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര
അതെ ,ചിന്തിക്കുകയല്ല , പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. കിടിലന്‍ പോസ്റ്റ് ഫയാസ് ബായ് ..
Post a Comment