
"സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?"
"എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.."
"അന്റെ ഒടുക്കത്തെ കുളി..!! ഇക്കറിയാടി പോത്തേ.. അതോണ്ടാ ഇപ്പ തന്നെ വിളിച്ച് പറഞ്ഞേ..."
"പിന്നേ.. വീട്ടിലു വേലക്കാരെ നെരത്തി നിർത്തീക്കല്ലേ ഇവ്ടത്തെ പണികളു നോക്കാൻ.. ഇങ്ങളിന്നെകൊണ്ടൊന്നും പറയിക്കെണ്ട.. "
ഇനീം അധികം പറഞ്ഞാ ചെലപ്പോ ഇന്നു തന്നെ വീട്ടിലു വല്ല വേലക്കാരേം നിർത്തി കൊടുക്കേണ്ടി വരും.. ഈ പിശാശിനെ കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും ഒരേ സ്വഭാവമാണല്ലോ... തൽകാലം അടക്കി നിർത്തുന്നതാണു ബുദ്ധി..
"ഇയ്യൊന്നടങ്ങിന്റെ സൂറാ.."
"അല്ല മൻഷ്യാ.. എങ്ങട്ടാ പോണേന്നു പറ.. ഇന്നിട്ട് ബേണം ഇക്ക് ഡ്രെസ്സ്...