2:31:00 PM
Phayas AbdulRahman

"സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?"
"എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.."
"അന്റെ ഒടുക്കത്തെ കുളി..!! ഇക്കറിയാടി പോത്തേ.. അതോണ്ടാ ഇപ്പ തന്നെ വിളിച്ച് പറഞ്ഞേ..."
"പിന്നേ.. വീട്ടിലു വേലക്കാരെ നെരത്തി നിർത്തീക്കല്ലേ ഇവ്ടത്തെ പണികളു നോക്കാൻ.. ഇങ്ങളിന്നെകൊണ്ടൊന്നും പറയിക്കെണ്ട.. "
ഇനീം അധികം പറഞ്ഞാ ചെലപ്പോ ഇന്നു തന്നെ വീട്ടിലു വല്ല വേലക്കാരേം നിർത്തി കൊടുക്കേണ്ടി വരും.. ഈ പിശാശിനെ കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും ഒരേ സ്വഭാവമാണല്ലോ... തൽകാലം അടക്കി നിർത്തുന്നതാണു ബുദ്ധി..
"ഇയ്യൊന്നടങ്ങിന്റെ സൂറാ.."
"അല്ല മൻഷ്യാ.. എങ്ങട്ടാ പോണേന്നു പറ.. ഇന്നിട്ട് ബേണം ഇക്ക് ഡ്രെസ്സ്...
12:22:00 PM
Phayas AbdulRahman
.jpg)
പല്ലു വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ മരുന്നു വാങ്ങിക്കണമെന്ന മോഹവുമായി എത്തി പെട്ടത് ഒരു പല്ലാസ്പത്രിയിലെ ഡോക്ടര്‍ സഫ്‌വാന്‍ ഡെന്റല്‍ സര്‍ജന്റെ മുന്നില്‍.. ആവശ്യമറിയിച്ചപ്പോള്‍ ഐഡി വെക്കാന്‍ പറഞ്ഞു.ഊരും തെണ്ടി ഓട്ടപ്പല്ലും വെച്ച് ചെന്ന നുമ്മ ഖത്തറില്‍ എത്തിയപാടെ റെസിഡന്‍സ് പെര്‍മിറ്റ് അടിച്ചു തന്നെ മിനിസ്റ്ററി ഓഫ് ഇന്റീരിയേര്‍സിനെ മനസ്സില്‍ ധ്യാനിച്ച് ഐഡി എടുത്ത് കൊടുത്തു.. ഐഡി വായിച്ചു മുഴുമിപ്പിച്ചില്ല.. അതിനു മുന്നേ തന്നെ അതു നഴ്സിന്റെ കയ്യില്‍ കൊടുത്ത് ഫോട്ടോ കോപ്പി എടുക്കാന്‍ പറഞ്ഞു. അവ്ടെ കേറി കെടെന്നു വാ പൊളിക്കാന്‍ പറഞ്ഞ് കസേരയുമല്ല ബെഡുമല്ലാത്ത ഒരു സാധനം ചൂണ്ടിക്കാണിച്ചു തന്നു.. പല്ലു വേദനയുമായി തലമുതല്‍ കഴുത്തു വരെ വേദനിച്ച് പണ്ടാരമടങ്ങി...
12:22:00 PM
Phayas AbdulRahman
.jpg)
ഡിഗ്രിക്കു പഠിക്കുമ്പോൾ സ്വിമ്മിംഗ് ടീമില്‍ ഉണ്ടായിരുന്നു.. ടീമിലുണ്ടായിരുന്ന ഓരോരുത്തര്‍ക്കും സ്വിമ്മിംഗ് സൂട്ടും തന്നു. കണ്ണടച്ച് ചെറുപ്പത്തിലേ നീന്തല്‍ പഠിപ്പിച്ച ഗുരുകരണവന്മാരേ മനസ്സില്‍ ധ്യാനിച്ച് വലതു കൈ കൊണ്ട് പീട്ടി സാറിന്റെ കയ്യില്‍ നിന്നും അതേറ്റു വാങ്ങുമ്പോള്‍ അതിനു കേടുപാടുകളൊന്നും ഇല്ലാതെ കണ്ട് ബോധിച്ച് കൈപറ്റി എന്നു എഴുതി ഒപ്പിട്ടു കൊടുത്തു..
നീന്തലും പരിപാടികളുമെല്ലാം കഴിഞ്ഞ് കൊല്ലാവസാനം ടിസി ആപ്ലിക്കേഷന്‍ കൊടുക്കുമ്പോഴാണു യഥാര്‍ത്ഥ ചൊറ വരുന്നത്.. എല്ലാ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നമ്മള്ങ്ങോട്ടു ഫീസോ മരു സ്ഥാവര ജംഗമ വസ്തുക്കളോ കൊടുക്കാനില്ലെന്നു ഡിപ്പാര്‍ട്ട്മെന്റ് ഹെഡുകളില്‍ നിന്നും സൈന്‍ വാങ്ങിക്കണം. ബി ബി ഏ കാരായ ഞങ്ങള്‍ക്കുള്ള...
12:22:00 PM
Phayas AbdulRahman

കുറെ നാളുകളായിട്ടുള്ള ഒരു ദുരാഗ്രഹമായിരുന്നു കവിത എഴുതണമെന്ന്.. ഇന്നലെ രാത്രി മുതല്‍ ഒരു ത്രെഡ് വന്നു മനസ്സില്‍ വീണു പൊട്ടി മുളച്ച് കവിതയായി പുറത്ത് ചാടാന്‍ വെമ്പല്‍ കൊള്ളുകയാണ്. പക്ഷേ സംഭവം ഇങ്ങട്ട് ചാടുന്നില്ല.. ആകെപ്പാടെ അസ്വസ്ഥത.. ആ വേദനയില്‍ ഇരിക്കുമ്പഴാണു ഓഫീസിലെ സെയില്‍സ് ടീമിലെ പയ്യന്‍ വന്നത്..
"സാറേ... ഒരു ഹെല്പ് വേണം.."
ഹും.. മനുഷ്യന്‍ ഇവിടെ കവിത എഴുതാന്‍ മുട്ടി ഇരിക്കുമ്പഴാ അവന്റെ ഒരു ഹെല്പ്പ്..
"പോഡേയ് പോഡേയ്.. ഇന്ന് ഹെല്പ്പില്ല.. വീക്കെന്റ് ആണു.."
"എമര്‍ജെന്‍സി ആണു സാറേ.. പെട്ടെന്നു റിപ്ലൈ ചെയ്യേണ്ട മെയിലാ.."
"ഞാന്‍ ഒരു സീരിയെസ് കാര്യം ചെയ്തോണ്ടിരിക്കുവാ.. please don't disturb.."
"വല്ല ടെണ്ടര്‍ പ്രിപ്പെറേഷനും ആണോ...?"
"നോ നോ..!!...
12:22:00 PM
Phayas AbdulRahman
.jpg)
"ഇക്കാ.. ഇങ്ങളല്ലേ പറഞ്ഞത് ഈ ഫിസിക്സും കെമിസ്ട്രിയുമൊന്നും പഠിച്ചിട്ടൊരു കാര്യവുമില്ലാ.. ഇതിനൊക്കെ നിത്യ ജീവിതത്തിലൊരു ഉപകാരവും ഇല്ലാന്നൊക്കെ??"
ഏഹ്.. ഇവള്‍ക്കെന്താ ഇപ്പ പെട്ടെന്നിങ്ങനെയൊക്കെ തോന്നാന്‍..?? എന്താണെന്നറിയാന്‍ ആകാംഷയുണ്ടായിരുന്നിട്ടും ജാടയൊട്ടും വിടാതെ തന്നെ മറുപടി കൊടുത്തു..
"അതേടീ.. നിത്യ ജീവിത്തില്‍ മാനേജ്മെന്റിനേക്കാള്‍ ഉപകാരപ്രധമായ മറ്റൊന്നും ഇല്ല.... എന്തോരം ആള്‍ക്കാരെയാണു ഞാന്‍ ഡെയ്‌ലി മാനേജ് ചെയ്യുന്നതന്നറിയാമോ..?" ഒരു എഞ്ചിനീയര്‍ വന്നിരിക്കുന്നു... നമ്മള്‍ടെ അടുത്താ കളി..
"എന്നാ കേട്ടോ.. ഇന്നു ഫിസിക്സ് തിയറി പ്രയോഗിച്ച് ഞാന്‍ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.."
ഏഹ്.. ഇവളെന്നോടുള്ള വാശിക്ക് ഇമ്മാതിരി പണിയൊക്കെ...
12:21:00 PM
Phayas AbdulRahman

ബാത്ത്റൂമില്‍ നിന്നും പൊത്തോന്നുള്ള ശബ്ദവും 'ന്റള്ളോ'ന്നുള്ള നിലവിളിയും കേട്ടിട്ടാണു അടുക്കളയില്‍ നിന്നും സൂറ ബേജാറോടെ ഓടി വന്ന് ബാത്ത്റൂമിന്റെ കതകില്‍ തട്ടിയത്. വാതില്‍ തുറന്ന് ഉണ്ടക്കണ്ണു ചുവപ്പിച്ച് സൂറാനെ തള്ളിമാറ്റി പുറത്തേക്ക് വന്ന ജബ്ബാര്‍ അലറി.. "അന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെടീ ബലാലേ ബാത്ത്റൂമീ വെള്ളമുണ്ടെങ്കില്‍ അതൊന്നു തൊടച്ചിടണം എന്നു..??"
"അയ്നിപ്പം എന്തൂട്ടാണ്ടായേ മന്‍ഷ്യാ..? ഇങ്ങളു ജിന്നു കേറ്യ പോലെ നിന്നു തുള്ളാണ്ട് കാര്യം പറ.." സൂറ ഒന്നും മന്‍സിലാകാതെ കയ്യിലിരുന്ന പത്തിരിക്കോലു കൊണ്ട് തല ചൊറിഞ്ഞു..
"ബാത്ത്റൂമിലെ വെള്ളത്തീ ചവ്ട്ടി ഞാന്‍ ഊരേം തല്ലി വീണു പോത്തേ.. അന്നെ കൊണ്ടുള്ള ഓരോരോ എടങ്ങേറുകള്.." ജബ്ബാര്‍ തന്റെ...
12:21:00 PM
Phayas AbdulRahman
.jpg)
എനിക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ..? അവന്‍ പറയുന്നതെല്ലാം കേട്ട് മൂളി തലയാട്ടി എന്റെ പണീം നോക്കി ഇരുന്നാ പോരെ.. നേരം കെട്ട നേരത്ത് അറിയാതെ സൈക്കോളജി പഠിച്ചിട്ടുണ്ടൊ എന്നൊന്നു ചോദിച്ചു പോയി. പിന്നെ യെന്റമ്മോ..
എന്തിനു പറയുന്നു മനുഷ്യ മനസ്സിന്റെ ഉള്ളില്‍ കേറി അതിന്റുള്ളീന്നു തേങ്ങയും മാങ്ങയും മാറാലയും പോരാതെ ഒരുളുപ്പുമില്ലാതെ മുന്നൂറു ദശലക്ഷം കോടി ന്യൂറോണുകളാണു വലിച്ചെടുത്ത് അവനെന്റെ എന്റെ മേശപ്പുറത്തേക്കിട്ടത്. ഹ്യൂമൺ സൈക്കോളജി പഠിച്ചില്ലെങ്കിൽ നമുക് കല്ല്യാണം പോലും കഴിക്കാന്‍ പറ്റില്ലാത്രെ.. ലോകത്ത് തൊണ്ണൂറ്റൊമ്പത് ശതമാനം വിവാഹ മോചനവും നടക്കാന്‍ കാരണം ആളുകള്‍ക്ക് സൈക്കോളാജിയില്‍ വേണ്ടത്ര പരിജ്ഞ്ഞാനമില്ലായ്മയാണെന്നും ഇല്ലെങ്കില്‍...
12:21:00 PM
Phayas AbdulRahman

ഹം തേരെ ബിന്‍ അബ് രഹ് നഹി സക്‌താ.... തേരെ ബിനാ ക്യാ വജൂദ് മേര..
"മതി മന്‍ഷ്യാ, നിര്‍ത്ത്.. നന്നായി പാടുന്നുണ്ട്..ഇങ്ങക്ക് സില്‍മേ പാടിക്കൂടെ..?"
"ഏഹ്..?"
"അല്ല പിന്നെ കാലത്ത് തന്നെ മന്‍ഷ്യനെ എടങ്ങേറാക്കാനായിട്ട് വന്നേക്കുവാ.."
"മിണ്ടൂല പോ..."
"അയ്യോ.. ഇങ്ങളു നന്നായി പാടുന്നുണ്ട്.. സിനിമേ പാടെണ്ട.. ഇപ്പ സമാധാനായോ..?"
"പക്ഷേ എന്നാലും എന്റെ പാട്ടത്ത്രക്കങ്ങ് പോരാടി.."
"ആരു പറഞ്ഞു?"
"ഞാന്‍ തന്നെ.. പാട്ടു പഠിച്ചാലോന്നാലോചിക്കുവാ"
"അതിനെന്താ പഠിച്ചോ.."
"അതോ ഗിറ്റാര്‍ പഠിക്കണോ..?"
"പഠിച്ചോ.."
"അല്ലെങ്കില്‍ വയലിന്‍ പഠിക്കാലേ.."
"പഠിക്കാലോ.."
"ശെരി.. തബല.."
"അതും പഠിച്ചോ.."
"എല്ലാം കൂടിയോ..? എന്നെ കൊണ്ട് പറ്റ്വോ..?"
"ഇങ്ങക്ക് പറ്റാണ്ട്...
12:21:00 PM
Phayas AbdulRahman

"നീയൊക്കെ എന്തിനാടാ ഇങ്ങനെ നടക്കുന്നത്..? നിന്റെയൊക്കെ പ്രായത്തിൽ കഷ്ടപ്പെട്ടു പഠിച്ചിട്ടാ ന്യൂട്ടൻ ഇതൊക്കെ കണ്ടു പിടിച്ചത്.."
"ഈ ഗുരുത്വാകര്‍ഷണം കാണാൻ പറ്റുമൊ ടീച്ചറെ..?" എന്ന തികച്ചും നിഷ്കളങ്കമായ ഒരു ചോദ്യമേ ഞാന്‍ ചോദിച്ചൊള്ളൂ.. അതു കാണാന്‍ പറ്റുന്നതല്ലാന്നു പറഞ്ഞപ്പൊ മറ്റൊരു ന്യായം ചോദിച്ചു.. "ഈ കാണാൻ പറ്റാത്ത സാധനം കണ്ടു പിടിച്ചു എന്നു പറയാൻ പറ്റുമോ..??"
ഇത്റേ അവ്ടെ സംഭവിച്ചൊള്ളു.. അതിനാ മേൽപറഞ്ഞ ആ ഡയലോഗിനൊപ്പം ടീച്ചറെന്റെ ചെവി പിടിച്ചു തിരിച്ചത്. ഈ ന്യൂട്ടനെ കൊണ്ടുള്ള ശല്യം ഒരു ഒഴിയാ ബാധയായി കൂടിയിട്ട് കുറേ കാലമായി.. ന്യായമായ എന്തെങ്കിലും സംശയം ചോദിച്ചാൽ മതി... വിളിക്കാത്ത കല്യാണത്തിനു വന്നിരുന്നു തിന്നുന്ന പോലെ ഈ ന്യൂട്ടൻ...
12:20:00 PM
Phayas AbdulRahman
.jpg)
"ഡീ സൂറാ.. അന്റെ കയ്യോണ്ടൊരു ഗ്ലാസ് വെള്ളം കിട്ടീട്ട് ഇനിക്ക് മരിക്കാൻ പറ്റോ..?"
ജബ്ബാറിന്റെ മീശ വിറച്ചു.. കയ്യും കാലും തരിച്ചു.. കഷണ്ടിത്തലയിൽ നിന്നും വിയർപ്പു തുള്ളികൾ നെറ്റിയിലേക്ക് ഒലിക്കാൻ തുടങ്ങി. ആ തിളങ്ങുന്ന നെറ്റിയും തലയും വിയർപ്പുമെല്ലാം കണ്ടപ്പോൾ ഫ്രൂട്ട്സ് കടയിൽ ഫ്രെഷ്നസ് തോന്നാനായി വെള്ളം സ്പ്രേ ചെയ്തു വെച്ചിരിക്കുന്ന ആപ്പിള്‍ പോലെയാണു സൂറാക്ക് തോന്നിയത്.
എന്നും കാണുന്ന ആ തലയും കണ്ടോണ്ടിരുന്നാൽ ടിവീൽ വല്ലപ്പോഴും വരുന്ന മമ്മൂട്ടി അങ്ങേരുടെ പാടും നോക്കി പോകും. അതു കൊണ്ട് സൂറ വെള്ളത്തിനു വേണ്ടിയുള്ള ജബ്ബാറിന്റെ ദീന രോദനം മൈന്റ് ചെയ്യാതെ കണ്ണുരുട്ടി. കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന മട്ടിൽ ഒരു മറുചോദ്യം അങ്ങോട്ടേക്കെറിഞ്ഞ് കൊടുത്തു..
"ന്റെ...
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.