
ജബ്ബാറിന്നു ഭയങ്കര സന്തോഷത്തിലാണു.. ഓഫീസിലെ എല്ലാവർക്കും ജിലേബി കൊടുക്കുന്നു.. മിഠായി കൊടുക്കുന്നു.. എന്തിനു പറയുന്നു വല്ലപ്പോഴുമൊക്കെ തോന്നുമ്പോ തോന്നുമ്പോ പൊട്ടിച്ചു കളിക്കാൻ സൂക്ഷിച്ചു വെച്ചിരുന്ന ലഡ്ഡു വരെ എടുത്ത് കൊടുത്തു.. എന്താന്നു ചോദിച്ചപ്പോള് ജബ്ബാറിന്റ മുഖത്ത് വാക പൂത്ത പോലെ വല്ലാത്ത നാണം പൂത്ത് വിടര്ന്നു.. എപ്പോ നോക്കിയാലും ഇപ്പോ കുത്തും എന്ന മട്ടില് നില്ക്കുന്ന മീശയെല്ലാം കൂടെ വിനയ കുനിയാന്വിതനായി താഴോട്ടിരുന്നു.. കയ്യിലിരുന്ന പലഹാര പാത്രം മേശപ്പുറത്ത് വെച്ച്, തല കുനിച്ച്, കയ്യിലെ നഖം കടിച്ച് തുപ്പി രണ്ട് സൈഡിലേക്കും ആടി ഷൂസു കൊണ്ട് താഴെ ടൈല്സില് പടം വരക്കാന് തുടങ്ങി.. എന്നിട്ട് മുഖം തിരിച്ച് ഓഫീസ് സ്റ്റാഫിനെ നോക്കി കണ്ണിറുക്കി...