7:25:00 PM
Phayas AbdulRahman

"ന്റെ സൂറാ... ബലാലേ.. അന്നോട് ഞാൻ പറഞ്ഞതല്ലെ ഞായറാഴ്ച കൊണ്ടോവാന്നു..?"
ജബ്ബാറു ദേഷ്യം കൊണ്ട് വിറച്ചു..
വിറയലിന്റെ എഫെക്റ്റ് കൂട്ടാനായിട്ടാണോ എന്തോ, ജബ്ബാറീന്റെ കട്ടി മീശയെല്ലാം കൂടെ കാർട്ടൂണിൽ കാണുന്ന പെരുച്ചാഴിക്കു ഷോക്കടിച്ച പോലെ നിൽക്കുന്നു... കണ്ണുരുട്ടി മീശ കൈപത്തികൊണ്ട് താഴ്ത്താൻ ശ്രമിക്കുന്ന ജബ്ബാറിനെ ഇടങ്കണ്ണിട്ട് നോക്കി സൂറ പിറുപിറുത്തു...
"ഉം... ഞായറാഴ്ച്ച ഇങ്ങടെ രണ്ടാം കെട്ടിലെ അമ്മോശൻ തൊറന്നു വെച്ചേക്കല്ലെ സൂപ്പെര്‍ മാര്‍കറ്റ്.. "
"ന്താടീ.. ഇയ്യ് വായിലിട്ട് ചവച്ചെറെക്കാതെ പറയാനുള്ളതിങ്ങട്ടെന്റെ ചെവീലോട്ട് തുപ്പിക്കോ..."
വേണമെങ്കില്‍ ഒന്നങ്ങു തരും എന്നുള്ള രീതിയില്‍ ജബ്ബാര്‍ നാക്കു കടിച്ച് ഒന്നുകൂടെ കണ്ണുരുട്ടി കാണിച്ചു.. ഇത്രയും...
7:21:00 PM
Phayas AbdulRahman

"ദേ മന്‍ഷ്യാ.. ഇങ്ങട്ട് നോക്ക്യേ.. ന്തൂട്ടാ ഈ നൊസ്റ്റാള്‍ജിയാന്നു പറേണ സംഭവം..?"
ഹോ, കാലത്ത് തന്നെ ഒടുക്കത്തെ സംശയവും കൊണ്ടെറെന്ങീട്ടുണ്ട്.. എന്റെ നെഞ്ചത്തു കേറാൻ തന്നെയാണെന്നു തോന്നുന്നു ഇന്നത്തെ വരവ്.. പണ്ടാറം പിടിച്ച ഈ വാക്ക് ആദ്യായിട്ടു കാണുന്നത് തന്നെ ഫേസ് ബുക്കിലു വന്നേ പിന്നാ.. ഏതാണ്ടു ലക്ഷണം വെച്ചുള്ള അർഥം പറഞ്ഞു കൊടുക്കാന്നു വെച്ചാലീ പിശാശിനു ശെരിക്കും അറിഞ്ഞിട്ടാണു ചോദിക്കുന്നതെങ്കിൽ പിന്നെ, തന്നത്താന്‍ കുത്തി ചത്താ മതി..
ഓളൊന്നു പേടിച്ചോട്ടേന്നു കരുതി കണ്ണു രണ്ടും തുറിപ്പിച്ച് മീശ വെറപ്പിച്ച് ഒരു കലിപ്പു ലുക്ക് അങ്ങു കൊടുത്തു.. "അനക്കിപ്പൊ ഏവ്ടുന്നു പൊട്ടി മൊളച്ചതാ ഈ സംശയം ന്റെ സൂറാ..??"
"ഇങ്ങടെ മേത്തെന്താ.. ജിന്നു കേറ്യാ..?...
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.