
"എന്റിക്കാ.. ചായക്കു നേരം വൈക്യാ ഇന്നെ പറയണ്ടാട്ടാ.. പറഞ്ഞില്ലാന്നു വേണ്ട.." പടച്ചോനേ.. ഒരു ചായ തരാന്‍ പറഞ്ഞതിനു ഇവളെന്തിനാ ഇങ്ങനെ പുക്കാറക്കണത്..? പുതച്ചിരുന്ന പുതപ്പു വലിച്ചെറിഞ്ഞ് കട്ടിലിന്റെ മൂലയിലെവിടെയോ ചുരുണ്ടു കൂടി കെടന്നിരുന്ന ലുങ്കി തപ്പിയെടുത്ത് അരയില്‍ കെട്ടി നേരെ അടുക്കളയിലേക്കു പാഞ്ഞു..
"ന്താ സൂറാ.. ന്താപ്പോ അന്റെ പുത്യേ പ്രശ്നം?"
"എത്ര നാളായി പറയുന്നു ആ ഫ്ലാസ്ക് ഒന്നു ശെര്യാക്കിക്കാന്‍.. പിന്നെ അയ്നെ പറ്റി ഒരു ചിന്തേമില്ല.."
അതിരാവിലെ തന്നെ മന്‍ഷ്യനെ ഇങ്ങനെ ബേജാറക്കല്ലേട്ടാ ന്റെ പടച്ചോനേ... കണ്ണടച്ചൊരു നിമിഷം പ്രാര്‍ത്ഥിച്ച് മാക്സിമം മയം വരുത്തി
"ഹിതു കൊള്ളാം.. ജ്ജെന്താണ്ടീ അങ്ങനെ പറേണേ.. അനക്കറിയൂലെ ഇന്റെ ബിസി?"
"ഉവ്വ...