
ഇക്ക് പത്താംക്ലാസ് പഠിക്കണം...!!
സൂറാന്റെ വായീന്നു യാതൊരു പ്രകോപനവും ഇല്ലാതെ ഈ വാക്കുകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജബ്ബാറൊന്നു ഞെട്ടി..
ടിവിയില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ കോലാഹലങ്ങള്‍ സാകൂതം വീക്ഷിക്കുകയാണ് ജബ്ബാര്‍.. ഒരു പേപ്പറെടുത്ത് അതില്‍ കള്ളികള്‍ വരച്ച് ഓരോ പാര്‍ട്ടികളുടെയും പേരുകളെഴുതി അവരവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതാതു കള്ളികളില്‍ ശ്രദ്ധാ പൂര്‍വം എഴുതിയെടുക്കുന്നതിനിടയിലായിരുന്നു സൂറാടെ ഈ പ്രഖ്യാപനം നടന്നത്..
"ഇക്ക് പത്താംക്ലാസ് പഠിക്കണം.. ഇക്കും വേണം ഒരെസ്സെല്‍സി ബുക്ക്..!!"
ഇതു കേട്ടപാടെ നൂറേ നൂറില്‍ പായുന്ന ബ്രേക്ക് പൊട്ടിയ സൈക്കിളില്‍ വളവെടുത്ത പോലെ ജബ്ബാറിന്റെ കയ്യിലിരുന്ന പേനയൊന്നു പുളഞ്ഞു. ഇടതുപക്ഷത്തിന്റെ കള്ളിയില്‍...