September 30, 2014

ഓരോരോ ഗര്‍ഭപ്പൂതികളേ..

ജബ്ബാറിന്നു ഭയങ്കര സന്തോഷത്തിലാണു.. ഓഫീസിലെ എല്ലാവർക്കും ജിലേബി കൊടുക്കുന്നു.. മിഠായി കൊടുക്കുന്നു.. എന്തിനു പറയുന്നു വല്ലപ്പോഴുമൊക്കെ തോന്നുമ്പോ തോന്നുമ്പോ പൊട്ടിച്ചു കളിക്കാൻ സൂക്ഷിച്ചു വെച്ചിരുന്ന ലഡ്ഡു വരെ എടുത്ത് കൊടുത്തു.. എന്താന്നു ചോദിച്ചപ്പോള് ജബ്ബാറിന്റ മുഖത്ത് വാക പൂത്ത പോലെ വല്ലാത്ത നാണം പൂത്ത് വിടര്ന്നു.. എപ്പോ നോക്കിയാലും ഇപ്പോ കുത്തും എന്ന മട്ടില് നില്ക്കുന്ന മീശയെല്ലാം കൂടെ വിനയ കുനിയാന്വിതനായി താഴോട്ടിരുന്നു.. കയ്യിലിരുന്ന പലഹാര പാത്രം മേശപ്പുറത്ത് വെച്ച്, തല കുനിച്ച്, കയ്യിലെ നഖം കടിച്ച് തുപ്പി രണ്ട് സൈഡിലേക്കും ആടി ഷൂസു കൊണ്ട് താഴെ ടൈല്സില് പടം വരക്കാന് തുടങ്ങി.. എന്നിട്ട് മുഖം തിരിച്ച് ഓഫീസ് സ്റ്റാഫിനെ നോക്കി കണ്ണിറുക്കി...

June 13, 2014

റേഷന്‍ കാര്‍ഡ്

"ന്റെ സൂറാ... ബലാലേ.. അന്നോട് ഞാൻ പറഞ്ഞതല്ലെ ഞായറാഴ്ച കൊണ്ടോവാന്നു..?" ജബ്ബാറു ദേഷ്യം കൊണ്ട് വിറച്ചു.. വിറയലിന്റെ എഫെക്റ്റ് കൂട്ടാനായിട്ടാണോ എന്തോ, ജബ്ബാറീന്റെ കട്ടി മീശയെല്ലാം കൂടെ കാർട്ടൂണിൽ കാണുന്ന പെരുച്ചാഴിക്കു ഷോക്കടിച്ച പോലെ നിൽക്കുന്നു... കണ്ണുരുട്ടി മീശ കൈപത്തികൊണ്ട് താഴ്ത്താൻ ശ്രമിക്കുന്ന ജബ്ബാറിനെ ഇടങ്കണ്ണിട്ട് നോക്കി സൂറ പിറുപിറുത്തു... "ഉം... ഞായറാഴ്ച്ച ഇങ്ങടെ രണ്ടാം കെട്ടിലെ അമ്മോശൻ തൊറന്നു വെച്ചേക്കല്ലെ സൂപ്പെര്‍ മാര്‍കറ്റ്.. " "ന്താടീ.. ഇയ്യ് വായിലിട്ട് ചവച്ചെറെക്കാതെ പറയാനുള്ളതിങ്ങട്ടെന്റെ ചെവീലോട്ട് തുപ്പിക്കോ..." വേണമെങ്കില്‍ ഒന്നങ്ങു തരും എന്നുള്ള രീതിയില്‍ ജബ്ബാര്‍ നാക്കു കടിച്ച് ഒന്നുകൂടെ കണ്ണുരുട്ടി കാണിച്ചു.. ഇത്രയും...

നൊസ്റ്റാൾജിയ

"ദേ മന്‍ഷ്യാ.. ഇങ്ങട്ട് നോക്ക്യേ.. ന്തൂട്ടാ ഈ നൊസ്റ്റാള്‍ജിയാന്നു പറേണ സംഭവം..?" ഹോ, കാലത്ത് തന്നെ ഒടുക്കത്തെ സംശയവും കൊണ്ടെറെന്ങീട്ടുണ്ട്.. എന്റെ നെഞ്ചത്തു കേറാൻ തന്നെയാണെന്നു തോന്നുന്നു ഇന്നത്തെ വരവ്.. പണ്ടാറം പിടിച്ച ഈ വാക്ക് ആദ്യായിട്ടു കാണുന്നത് തന്നെ ഫേസ് ബുക്കിലു വന്നേ പിന്നാ.. ഏതാണ്ടു ലക്ഷണം വെച്ചുള്ള അർഥം പറഞ്ഞു കൊടുക്കാന്നു വെച്ചാലീ പിശാശിനു ശെരിക്കും അറിഞ്ഞിട്ടാണു ചോദിക്കുന്നതെങ്കിൽ പിന്നെ, തന്നത്താന്‍ കുത്തി ചത്താ മതി.. ഓളൊന്നു പേടിച്ചോട്ടേന്നു കരുതി  കണ്ണു രണ്ടും തുറിപ്പിച്ച് മീശ വെറപ്പിച്ച് ഒരു കലിപ്പു ലുക്ക് അങ്ങു കൊടുത്തു.. "അനക്കിപ്പൊ ഏവ്ടുന്നു പൊട്ടി മൊളച്ചതാ ഈ സംശയം ന്റെ സൂറാ..??" "ഇങ്ങടെ മേത്തെന്താ.. ജിന്നു കേറ്യാ..?...

May 29, 2014

കാള കെടക്കും കയറോടും

"എന്റിക്കാ.. ചായക്കു നേരം വൈക്യാ ഇന്നെ പറയണ്ടാട്ടാ.. പറഞ്ഞില്ലാന്നു വേണ്ട.." പടച്ചോനേ.. ഒരു ചായ തരാന്‍ പറഞ്ഞതിനു ഇവളെന്തിനാ ഇങ്ങനെ പുക്കാറക്കണത്..? പുതച്ചിരുന്ന പുതപ്പു വലിച്ചെറിഞ്ഞ് കട്ടിലിന്റെ മൂലയിലെവിടെയോ ചുരുണ്ടു കൂടി കെടന്നിരുന്ന ലുങ്കി തപ്പിയെടുത്ത് അരയില്‍ കെട്ടി നേരെ അടുക്കളയിലേക്കു പാഞ്ഞു.. "ന്താ സൂറാ.. ന്താപ്പോ അന്റെ പുത്യേ പ്രശ്നം?" "എത്ര നാളായി പറയുന്നു ആ ഫ്ലാസ്ക് ഒന്നു ശെര്യാക്കിക്കാന്‍.. പിന്നെ അയ്നെ പറ്റി ഒരു ചിന്തേമില്ല.." അതിരാവിലെ തന്നെ മന്‍ഷ്യനെ ഇങ്ങനെ ബേജാറക്കല്ലേട്ടാ ന്റെ പടച്ചോനേ... കണ്ണടച്ചൊരു നിമിഷം പ്രാര്‍ത്ഥിച്ച് മാക്സിമം മയം വരുത്തി "ഹിതു കൊള്ളാം.. ജ്ജെന്താണ്ടീ അങ്ങനെ പറേണേ.. അനക്കറിയൂലെ ഇന്റെ ബിസി?" "ഉവ്വ...

March 15, 2014

എസ്സെല്‍സി

ഇക്ക് പത്താംക്ലാസ് പഠിക്കണം...!! സൂറാന്റെ വായീന്നു യാതൊരു പ്രകോപനവും ഇല്ലാതെ ഈ വാക്കുകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജബ്ബാറൊന്നു ഞെട്ടി.. ടിവിയില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ കോലാഹലങ്ങള്‍ സാകൂതം വീക്ഷിക്കുകയാണ് ജബ്ബാര്‍.. ഒരു പേപ്പറെടുത്ത് അതില്‍ കള്ളികള്‍ വരച്ച് ഓരോ പാര്‍ട്ടികളുടെയും പേരുകളെഴുതി അവരവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതാതു കള്ളികളില്‍ ശ്രദ്ധാ പൂര്‍വം എഴുതിയെടുക്കുന്നതിനിടയിലായിരുന്നു സൂറാടെ ഈ പ്രഖ്യാപനം നടന്നത്.. "ഇക്ക് പത്താംക്ലാസ് പഠിക്കണം.. ഇക്കും വേണം ഒരെസ്സെല്‍സി ബുക്ക്..!!" ഇതു കേട്ടപാടെ നൂറേ നൂറില്‍ പായുന്ന ബ്രേക്ക് പൊട്ടിയ സൈക്കിളില്‍ വളവെടുത്ത പോലെ ജബ്ബാറിന്റെ കയ്യിലിരുന്ന പേനയൊന്നു പുളഞ്ഞു. ഇടതുപക്ഷത്തിന്റെ കള്ളിയില്‍...

Page 1 of 19123Next
Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com