
ദുബായിലെത്തിയ സൂറാക്ക് ഒരാഴ്ച കൊണ്ട് തന്നെ ദുബായ് മതിയായി.. ഒരു ദിവസം രാത്രി ജബ്ബാറിന്റെ സപ്ത നാഡികളേയും വെറപ്പിച്ചു കൊണ്ട് സൂറ ഒരു പ്രഖ്യാപനമന്ങു നടത്തി..
"ഇക്ക് വയ്യ ഇബ്ടെ ഒറ്റക്കിരുന്നു പിരാന്തു പിടിക്കാൻ.. നാളെ മുതലു ഇന്ങടെ കൂടെ ആപ്പീസീൽക്ക് ഇക്കും വരണം.."
"ന്റെ സൂറാ.. ഇയ്യെന്തായീ പറയണെ..അന്റെ പിരാന്തു മാറ്റാനായിട്ടിയ്യെന്തിനാടീ ഇന്നെ പ്രാന്തനാക്കുന്നേ..?"
"ന്ങളൊന്നും പറയെണ്ട.. ഞമ്മടെ തീരുമാനം അന്തിമമായിരിക്കും..""അല്ലാ ഇയ്യെന്റെ കൂടെ വന്നിട്ടെന്തു കാട്ടാനാ അവ്ടെ..?""ന്റെ സ്വർണോം പണ്ടോമെല്ലാം വിറ്റിട്ട് തൊടന്ങ്യ കച്ചോടമല്ലെ..? അപ്പോ ഇക്കും അന്ങ്ട് വരാം... ഇക്കറിയണോലാ ഇന്ങളവ്ടെ എന്താ കാട്ടി കൂട്ടണേന്ന്. ഇന്ങളു പോണോടത്തൊക്കെ ഇക്കു...