3:38:00 PM
Phayas AbdulRahman

കോളേജിലെ മിസ്റ്റർ വളിപ്പൻ പട്ടം അലങ്കരിച്ച് അഹങ്കാരത്തോടെ നടന്നിരുന്നത് കൊണ്ട് സാമാന്യം ഭേദപ്പെട്ട പെൺപിള്ളേരൊന്നും എന്നോടധികം കമ്പനിക്കു വരാറില്ലായിരുന്നു. അധവാ ആരെങ്കിലും മിണ്ടിയിട്ടുണ്ടെങ്കിൽ അധികവും എന്നെ പേടിച്ച് വേറെ നിവൃത്തിയില്ലാതെ മിണ്ടിയവരായിരുന്നു. കൂടെ ഉണ്ടായിരുന്ന ദുഷ്ടന്മാർക്കെല്ലാം ലൈൻ വീണെങ്കിലും പാവപ്പെട്ട എനിക്ക് ആരും വളയുന്നില്ല.. അതെന്ങനെ ആരെങ്കിലും ഒന്നു മിണ്ടികിട്ടിയാലല്ലെ പ്രേമം പറയാൻ പറ്റൂ.. അവസാനം ഒരൈഡിയ കണ്ടു പിടിച്ചു.മുൻപരിചയമില്ലാത്ത ഏതെങ്കിലും കുട്ടിയെ കണ്ടു പിടിച്ച് ഇമ്പ്രഷൻ ക്രിയേറ്റ് ചെയ്ത് കമ്പ്രഷനാക്കി പ്രേമം അവതരിപ്പിക്കുക. സംഭവം ക്ലീനായിട്ട് കയ്യിൽ പോരുമെന്ന് കൂട്ടുകാരെല്ലാം അഭിപ്രായപ്പെട്ടതനുസരിച്ച്...
2:49:00 PM
Phayas AbdulRahman

സൂറാനേം പിള്ളാരേം ദുബായിൽ കൊണ്ട് വന്നേപിന്നെ ജബ്ബാറിനു തെരക്കോട് തെരക്ക്. സൂറായാണെങ്കിൽ അതിലും വല്ലാത്ത തെരക്ക്. രാവിലേ എണീക്കണം പിള്ളാരെ എണീപ്പിക്കണം, കുളിപ്പിക്കണം, യൂണിഫോം തയ്യാറാക്കണം ടിഫിനും ബ്രേക് ഫാസ്റ്റും കൊടുക്കണം, ഇതൊന്നും പോരാഞ്ഞിട്ട് കുളിയും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് യൂണുഇഫോമിട്ട് തോളിൽ ബാഗും തൂക്കി സ്കൂൾ ബസ് വരുന്ന ഗ്യാപിൽ വെരലും ചപ്പി സോഫയിൽ കൂനിക്കൂടീയിരുന്നുറങ്ങുന്ന ഇളയവനെ ഉണർത്തണം. ഈ ഒച്ചയും ബഹളവും കരച്ചിലും എല്ലാം കൂടെ രാത്രി ജോലി കഴിഞ്ഞ് വൈകിയെത്തി എങ്ങനെയെങ്കിലും ആറു മണിക്കൂറെങ്കിലും ഉറക്കം തീർക്കാൻ ശ്രമിക്കുന്ന ജബ്ബാറീന്റെ ഉറക്കത്തിന്റെ കാര്യം കട്ടപ്പൊഹ..!"ന്റെ സൂറാ.. അന്റെ ഹലാക്കിന്റെ ഒച്ചയൊന്നു കൊറക്കെടീ പഹച്ചീ.....
2:41:00 PM
Phayas AbdulRahman

എന്റെ നേരെ കൊലപാതക ശ്രമമുണ്ടായതിന്റെ പിറ്റെ ദിവസം ക്ളാസില്‍ ചെന്നപ്പോള്‍ ജോണിക്കെന്നെ നോക്കാനൊരു വൈക്ളബ്യം. ഞാന്‍ മുഖവും കനപ്പിച്ച് നേരെ അവന്റടുത്തിട്ടിട്ടുള്ളാ എന്റെ സ്ഥിരം സീറ്റില്‍ പോയിരുന്നു. ന്നാലും ലവന്റെ ചമ്മിയ മോന്ത കണ്ടപ്പോ എനിക്കൊരു വെഷമം. പാവങ്ങളല്ലെ, വല്ലപ്പോഴും സൂപ്പും, ന്യൂഡില്‍സും തന്നവരല്ലെ, ഇനി മിണ്ടാണ്ടിരുന്നിട്ട് കുട്ടുന്നതും കൂടി കളയെണ്ടാ എന്നു ഞാന്‍ തീരുമാനിച്ചു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് വെയ്റ്റിടലൊക്കെ നിര്‍ത്തി വെച്ച് ജോണിയും ജോയും ഇരിക്കുന്ന ടേബിളില്‍ പോയിരുന്നു. എന്നെ കണ്ടപ്പോള്‍ രണ്ടു പേരും ആദ്യം ഒന്നു മുഖത്തോട് മുഖം നോക്കി. പിന്നെ ഒരു വളിച്ച ചിരിയും.
"പയാസ്.. സോറി. ഇന്നലെ പയാസ് പോയതിനു ശേഷം ഞങ്ങള്‍ കുറേ നേരം...
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.