2:42:00 PM
Phayas AbdulRahman

നാലു മലയാളികള്‍, എണ്‍പത് ചൈനീസ്, ബാക്കി സാമ്പാറു കഷണം പോലെ റഷ്യ, സ്പെയിന്‍, ഇറ്റലി, വിയെറ്റ്നാം, പാകിസ്താൻ പിന്നെ അന്നു വരെ കേട്ടിട്ടില്ലാതിരുന്ന വേറേം കുറെ രാജ്യക്കാരും കൂട്ടി ഞങ്ങള്‍ നൂറ്റിയറുപത് പേരായിരുന്നു ആ ബാച്ചിലെ സ്റ്റ്യുഡെന്റ്സ്.
തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷുകാരല്ലെന്നുള്ള നഗ്ന സത്യം മനസ്സിലായതും അവിടെ വെച്ചു തന്നെയായിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് വശമില്ലായിരുന്നത് കൊണ്ടും അവിടുത്തെ ഭാഷ ഫ്രെഞ്ച് ആയിരുന്നത് കൊണ്ടും ആദ്യത്തെ രണ്ടു മാസം ഫുള്‍ ഇംഗ്ലീഷും ഫ്രെഞ്ചും മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്.
ക്ലാസില്‍ എന്റെ തൊട്ടടുത്തിരുന്നിരുന്നത് ജോണി എന്ന ചൈനക്കാരനായിരുന്നു. ആദ്യ ദിവസം തന്നെ ക്ലാസിലേക്ക് കയറി വന്നപ്പോള്‍...
12:27:00 PM
Phayas AbdulRahman

ഉച്ചയൂണു കഴിഞ്ഞൊന്നു മയങ്ങാൻ തുടങ്ങുമ്പോഴാണു മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ "അച്ഛാ.. അച്ഛാ" ന്നും വിളിച്ചു ഓടി വന്നത്..
ദൈവമേ പണി പാളി.. ഇന്നത്തെ ഉറക്കത്തിന്റെ കാര്യത്തിനൊരു തീരുമാനമായി... എന്തെങ്കിലും പരട്ട സംശയമായിരിക്കും.
"എന്താ മോളെ. എന്തു പറ്റി..??
"അച്ഛാ.. ഈ 'വെര്‍ജിന്‍' എന്നു പറഞ്ഞാലെന്തുവാ..??"
സംശയം കേട്ടതോടെ അച്ഛനൊന്നു ഞെട്ടി..
ഇതൊരുമാതിരി ഡബിൾ പരട്ട സംശയമായിപോയല്ലോ.. എന്തായാലും സംയമനം പാലിക്കണം. രണ്ടു ദിവസം മുന്നു പോലും കുട്ടികൾക്കു ലൈംഗീക വിദ്യാഭ്യാസം കൊടുക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും, പ്രാധാന്യത്തെ പറ്റിയുമെല്ലാം പത്രങ്ങളിൽ വായിച്ചതേയൊള്ളു.. ടി വി യിലും കണ്ടു വർദ്ധിച്ചു വരുന്ന ലൈംഗീക പീഢനങ്ങളേയും ചൂഷണങ്ങളേയും...
12:26:00 PM
Phayas AbdulRahman

ഒരു ദിവസം ലുലുവില്‍ പോയപ്പോള്‍ പര്‍ദ്ദയിട്ട ഒരുത്തി ഒരു ചെക്കന്റെ കോളറിനു പിടിച്ച് എടുത്തിട്ട് അലക്കുന്നു. സെക്യൂരിറ്റി വന്നിട്ടും പെണ്ണൊരു തരത്തിലും വിട്ടു കൊടുക്കുന്നില്ല. കനേഡിയന്‍ പൗരയായ പെണ്ണുമ്പിള്ള കലി തീരാഞ്ഞിട്ട് ലവന്റെ ചെകിളക്കൊരു അടിയും കൊടുത്ത് സെക്യൂരിറ്റിക്കു കൈ മാറി.. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ അവര്‍ പിന്നേം തിരിഞ്ഞ് ലവന്റെ അണ്ടകടാഹം നോക്കി ഒരു ചവിട്ടും കൂടെ കൊടുത്ത് കേട്ടാല്‍ തെറിയെന്നു തോന്നിക്കുന്ന എന്തൊക്കെയോ ഇംഗ്ളീഷില്‍ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നകന്നു. സത്യായിട്ടും എന്താ പറഞ്ഞേന്നു മന്‍സിലായില്ല. ലവന്റെ രണ്ടു ഞരമ്പു വലിഞ്ഞു ഡിങ്കോള്‍ഫിയായി പോയതിന്റെ പരിണിത ഫലമായിരുന്നു മേല്‍ പറഞ്ഞ സംഭവം.
ബസ്സിലെ ഞരമ്പുകളെ കുറിച്ച്...
12:26:00 PM
Phayas AbdulRahman

പതിവു പോലെ ഇന്നാര്‍ക്കിട്ട് പണി കൊടുക്കണമെന്ന ചിന്തയുമായി കവലയിലെത്തിയ കാദര്‍ക്ക ദേവസ്യേട്ടന്റെ തെറുപ്പ് മേശയില്‍ നിന്നും ചൂണ്ടിയ ബീഡിയും പുകച്ച് ബസ് സ്റ്റോപ്പിലെ സ്ഥിരം ബെഞ്ചിലിരിന്നു. 'എസ്സെന്‍' ബസ്സിറങ്ങി വന്ന മാന്യ വസ്ത്രധാരിയിലേക്ക് ഫുള്‍ കോണ്‍സണ്ട്റേഷന്‍ അര്‍പ്പിച്ച് കാദര്‍ക്ക അവിടെ തന്നെ പ്രാഞ്ചി പ്രാഞ്ചി നിന്നു. വന്നിറങ്ങിയ മാന്യന്‍ നേരെ ദേവസ്യേട്ടന്റെ കടയിലേക്ക് കയറിയതോടെ കാദര്‍ക്കാടെ ഇരിപ്പുറക്കാതെ ബെഞ്ചില്‍ രണ്ടു കയ്യും കുത്തി ചന്തി രണ്ടു ഭാഗവും പൊക്കിയും താഴ്ത്തിയും കാലുകള്‍ വിറപ്പിച്ചു.അവസാനം രണ്ടും കല്പിച്ചെഴുന്നേറ്റ കാദര്‍ക്ക കടയിലേക്ക് നല്ല വ്യൂ കിട്ടുന്ന സഥലം നോക്കി കണ്ണട തുടച്ച് മുഖത്ത് ഫിറ്റ് ചെയ്ത് പതുക്കെ കടയുടെ അടുത്തേക്ക്...
8:38:00 PM
Phayas AbdulRahman

അവള്‍ക്കെന്നും പരാതിയായിരുന്നു..
"ഇങ്ങനെ കഥകളെല്ലാം എഴുതി ആളുകളെ കൊണ്ട് വായിപ്പിച്ച് ലൈക്കുകളും കമന്റുകളും ആസ്വദിച്ച് ഇരുന്നോ മനുഷ്യാ.. ഇത്രേം നാളായിട്ടും എനിക്ക് വേണ്ടി നാലു വരി എഴുതാന്‍ തോന്നിയോ..??"
തികച്ചും ന്യായമായ ചോദ്യമായിരുന്നു.. പറഞ്ഞിട്ടെന്താ.. ഈ നുണകളൊക്കെ എഴുതുന്ന പോലെ കവിത എഴുതാന്‍ പറ്റില്ലല്ലോ.. അതറിഞ്ഞിട്ടും എന്നോട് പരിഭവം.
ഇന്നു ഞാന്‍ രണ്ടും കല്പിച്ചിരുന്നു കഷ്ടപ്പെട്ട് ഒരു കവിതയെഴുതിയുണ്ടാക്കി ഭാര്യക്കയച്ചു കൊടുത്തു.
"മീന ചൂടിനെ ജയിച്ച്
വിയര്‍പ്പിറ്റി വരണ്ട ചാലുകളിലമര്‍ന്ന
നിന്‍ നനുത്ത ചുണ്ടിന്‍ കുളിര്‍മ-
യിലലിഞ്ഞ് മിഴി പൂട്ടി ഞാന്‍."
പതിവിലും വൈകി വെശന്നു പൊരിഞ്ഞ് വീട്ടിലെത്തി ഡോറില്‍ മുട്ടി....
7:56:00 PM
Phayas AbdulRahman

കണ്ടം പൂട്ടാനാളെ കിട്ടാനില്ല, വിതക്കാനാളില്ല, കൊയ്യാനാളില്ല അങ്ങനെ പലരും പലതും പറഞ്ഞിട്ടും സുലൈമാനിക്ക തീരുമാനത്തില്‍ തന്നെ. ഞാനീ കണ്ടത്തില്‍ വിത്ത് വിതക്കും നൂറു മേനി കൊയ്യുകയും ചെയ്യും എന്ന പിടിച്ച പിടിയില്‍ നിന്നു. പത്തു മുപ്പത് കൊല്ലാം ഗള്‍ഫിലെ ചൂടില്പണിയെടുത്തുണ്ടാക്കിതിന്റെ സമ്പാദ്യം എന്നു പറയാനുള്ളത് രണ്ട് പെണ്മക്കളെ കെട്ടിച്ചയച്ചതും, സാമാന്യം തരക്കേടില്ലാത്ത ഒരു വീടൂം പിന്നെ ഈ പാടവുമാണ്. ആ പാടത്ത് വിത്തിട്ട് കൊയ്തെടുത്ത് തിന്നുന്നതിന്റെ രുചി പീട്യേന്നരി വാങ്ങി തിന്നാല്‍ കിട്ടില്ലെന്നു തന്നെയാണ് സുലൈമാനിക്കയുടെ പക്ഷം. തീരുമാനമെടുത്താല്‍ പിന്നെ റിക്ടെര്‍ സ്കെയില്‍ പത്തില്‍ കൂടുതല്‍ കാണിച്ചാലും സുലൈമാനിക്ക ഇളകില്ല. അതാണ് പ്രകൃതം.
ഇളം...
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.