
സൗദിയില്‍ നല്ല രീതിയില്‍ ഒരു കാര്‍പെന്ററി വര്‍ക്ക്ഷോപ്പ് നടത്തി കയ്യാലപ്പുറത്തെ തേങ്ങ പോലെ, ജീവിതം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ക്രൂഷ്യല്‍ പോയിന്റില്‍ നില്ക്കുമ്പോഴാണ് ഇടിത്തീ കണക്കെ ഈ സാധനം വന്നു പതിച്ചത്. 'നിതാഖാത്ത്'. ടീവിയിലും പത്രങ്ങളിലും നിതാക്കാത്ത് വരുന്നു വരുന്നു എന്നു കേട്ടപ്പോഴെല്ലാം ഹിതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു എന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നടന്നിരുന്ന ഷുക്കൂറിന്ന് രാവിലത്തെ പത്രം കണ്ടപ്പോ മുതല്‍ ജഗ്ഗുവിനെ കണ്ട സീമയെ പോലെ ഒരു മൂലക്ക് ഭയന്ന് വിറച്ച് ഇരിക്കുകയാണ്. നിതാഖാത്ത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചത്രെ. പത്തില്‍ താഴെ ജോലിക്കാരുള്ള കമ്പനികള്‍ടെ നെഞ്ചത്തേക്കാണ് ഈ കുണ്ടാമണ്ടി ചാടിമറിയാന്‍ നില്‍ക്കുന്നത് എന്നുകൂടി വായിച്ചപ്പോ...