
ആദ്യായിട്ട് സൂറ ജബ്ബാറിനോടീ കാര്യം പറയുന്നത് അവരുടെ അദ്യ ഗള്‍ഫ് യാത്രയിലായിരുന്നു. തെരക്കു പിടിച്ച് കഷ്ടപ്പെട്ട് ഓടി ട്രാഫിക് ബ്ലോക്കും ഗട്ടറും കുഴിയുമെല്ലാം കടന്ന് എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും സൂറാന്റേം ജബ്ബാറിന്റേം പേരുകള്‍ അവ്ട്ത്തെ പെണ്ണുങ്ങള്‍ മൈക്കിലിങ്ങനെ ഒറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. സൂറാക്ക് രേയൊരു അസുഖമേ ഒള്ളു.. വെശപ്പ് സഹിക്കാന്‍ പറ്റൂല.. വീട്ടിന്നെറങ്ങി വഴിയില്‍ ഓരോ ഹോട്ടലു കാണുമ്പഴും "ഇനിക്ക് പള്ള പയ്ക്കിണിക്കാ.." ന്നും പറഞ്ഞോണ്ടിരുന്നു. നല്ലൊരു ദിവസമായിട്ട് ഒന്നും മിണ്ടെണ്ടാന്നു കരുതി റൂട്ട് കനാലു ചെയ്ത പല്ലു ഞെരിച്ച് സ്ട്രെസ്സ് കൊടുത്ത് ജബ്ബാര്‍ മുന്നിലെ സീറ്റിന്റെ പിന്നിലുള്ള...