
"നാളെ ഞാറാഴ്ചയല്ലെ..?"
പടച്ചോനേ... തിന്നാനിരിക്കുമ്പോ എന്തു പുലിവാലാണാവോ എഴുന്നള്ളിച്ചോണ്ട് വരുന്നത്.. ഉരുട്ടിയ ഉരുള വായിലോട്ടിട്ട് ചവച്ചരച്ച് ഞാന്‍ സൂറാടെ തിളങ്ങുന്ന മുഖത്തേക്ക് നോക്കി.. "ന്ത്യേ സൂറാ..?? അനക്കെന്തേലും വെണാ..?"
''ഇക്കൊന്നും വേണ്ട.. ഇങ്ങള് ചോറുരിട്ടി മിണ്ങ്ങണ കാണാനെന്തു ശേലാ.."
ഇതെനിക്കുള്ള പണി തന്നെ.. അറുക്കുന്നതിനു മുന്നുള്ള വെള്ളം തരലാണിതെന്നെന്റെ മനസ്സെന്നെ ഉദ്ബോധിപ്പിച്ചു ..
"അതെന്താ സൂറാ.. ഇന്നലേം മിനിഞ്ഞാന്നും ഇക്കണ്ട കാലമത്രയും ഞാന്‍ ഉരുട്ടി മിണുങ്ങുമ്പോ നീ അട്ടത്തോട്ട് നോക്കിയിരിപ്പായിരുന്നോ...?"
അടുത്ത ഉരുള ഉരുട്ടാതെ തന്നെ വായിലോട്ടാക്കി.. വീണ്ടും ഉരുട്ടി മിണുങ്ങണത് കണ്ടാലവളുദ്ധേശിച്ച കാര്യം പറഞ്ഞാലോന്നായിരുന്നു...