
"മര്യാദക്കു കുടിച്ചോ.. ഇല്ലെങ്കില്‍ നിന്റെ ചന്തിയിലെ തൊലി ഞാനെടുക്കും... ചര്‍ദ്ധിച്ചാ അതു കോരിയെടുത്ത് കുടിപ്പിച്ച് അടിച്ചു നിന്റെ പുറം പൂരപറമ്പാക്കും.. ബാക്കിയുള്ളവരു പകലന്തിയോളം കഷ്ടപ്പെട്ടു തിന്നാനും കുടിക്കാനും തന്നാലും നിനക്കൊന്നും വേണ്ടല്ലെ..??"
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു രാത്രി.. സഥലം എന്റെ വീട്ടിലെ അടുക്കള.. കയ്യില്‍ ഒരു വലിയ സ്റ്റീല്‍ ഗ്ലാസില്‍ നിറയെ വൈകീട്ട് പഞ്ചസാരയിടാതെ തിളപ്പിച്ചു വെച്ച തണുത്ത് പാട കെട്ടിയ പാല്‍, മറു കയ്യില്‍ വള്ളിച്ചൂരലുമായി ഉറഞ്ഞ് തുള്ളുന്ന ഉമ്മ.. അടി പേടിച്ച് കണ്ണീന്നും മൂക്കീന്നും ഒലിപ്പിച്ച് ശ്വാസം മുട്ടി ലോകത്തൊരു മാര്‍ഷ്യല്‍ ആര്‍ട്ട്സിലും ഇല്ലാത്ത തരത്തിലൊരു പോസില്‍ രണ്ടു കൈ കൊണ്ടും അടി ബ്ലോക്ക് ചെയ്യാന്‍...