7:57:00 PM
Phayas AbdulRahman

"മര്യാദക്കു കുടിച്ചോ.. ഇല്ലെങ്കില്‍ നിന്റെ ചന്തിയിലെ തൊലി ഞാനെടുക്കും... ചര്‍ദ്ധിച്ചാ അതു കോരിയെടുത്ത് കുടിപ്പിച്ച് അടിച്ചു നിന്റെ പുറം പൂരപറമ്പാക്കും.. ബാക്കിയുള്ളവരു പകലന്തിയോളം കഷ്ടപ്പെട്ടു തിന്നാനും കുടിക്കാനും തന്നാലും നിനക്കൊന്നും വേണ്ടല്ലെ..??"
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു രാത്രി.. സഥലം എന്റെ വീട്ടിലെ അടുക്കള.. കയ്യില്‍ ഒരു വലിയ സ്റ്റീല്‍ ഗ്ലാസില്‍ നിറയെ വൈകീട്ട് പഞ്ചസാരയിടാതെ തിളപ്പിച്ചു വെച്ച തണുത്ത് പാട കെട്ടിയ പാല്‍, മറു കയ്യില്‍ വള്ളിച്ചൂരലുമായി ഉറഞ്ഞ് തുള്ളുന്ന ഉമ്മ.. അടി പേടിച്ച് കണ്ണീന്നും മൂക്കീന്നും ഒലിപ്പിച്ച് ശ്വാസം മുട്ടി ലോകത്തൊരു മാര്‍ഷ്യല്‍ ആര്‍ട്ട്സിലും ഇല്ലാത്ത തരത്തിലൊരു പോസില്‍ രണ്ടു കൈ കൊണ്ടും അടി ബ്ലോക്ക് ചെയ്യാന്‍...
1:02:00 PM
Phayas AbdulRahman

ദോണ്ടെ ഇതു പോട്ടാന്‍ പോണൂ.. പൊട്ടാന്‍ പോണൂന്നും പറഞ്ഞു എന്തായിരുന്നു കരച്ചിലും പാച്ചിലും?? ആ കരഞ്ഞു പിടിച്ചു നടന്നവരൊക്കെ എവിടെ?? ഹമ്മേ.. എന്തായിരുന്നു കോലാഹലങ്ങള്‍? മലപ്പുറം കത്തി, നിരാഹാര സത്യാഗ്രഹം, ബഹുജന പ്രക്ഷോഭ യാത്ര, ഫേസ് ബുക്ക് പ്രക്ഷോഭം.. കമ്മറ്റി രൂപീകരണം.. എന്തിനു പറയുന്നു, ഈ ഞാന്‍ വരെ മുല്ലപ്പെരിയാര്‍ തലക്കെട്ടാക്കി ഒരു ബ്ലോഗ് എഴുതി. തേങ്ങാക്കൊല.. എന്നിട്ടിപ്പൊ എവ്ടെ പോയി മുല്ലപ്പെരിയാര്‍..??
എല്ലാവരും നീണ്ട പ്രകടനങ്ങള്‍ക്കും സമര്‍ങ്ങള്‍ക്കും ബാക്കി കോലാഹലങ്ങള്‍ക്കും ശേഷം വിശ്രമത്തിലായിരിക്കും അല്ലെ?? നിങ്ങള്‍ തോല്‍ക്കരുത് മക്കളെ.. തോല്‍ക്കരുത്.. തളരാന്‍ പാടില്ല.. മഴക്കാലം തുടങ്ങി കഴിഞു.. ഡാമിലെ ജലനിരപ്പുയര്‍ന്നു വീണ്ടും...
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.