
"അളിയാ.. എന്റെ മെയില്‍ കിട്ടിയോ... ഒരു സൂപ്പെര്‍ സാധനം ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ട് ?? "
"ആ മറ്റേ കൂതറേഡെ പുതിയ യൂ റ്റ്യൂബ് ലിങ്ക് അല്ലെ??"
"ആ അതെന്നെ.. വന്‍ വിറ്റ് അല്ലെ?? എന്താ പരിപാടി.. ബിസി..? "
"എഫ് ബിയിലാടാ... മുല്ലപെരിയാര്‍ ഡാമിന്റെ പ്രശ്നങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി കൊണ്ടിരിക്കുവാ.. വന്‍ ചര്‍ച്ചകളാ നടന്നു കൊണ്ടിരിക്കുന്നത്.. അതൊക്കെ പോയി വായിക്കുന്നു.. ഷെയര്‍ ചെയ്യുന്നു.."
"അനക്കു വേറെ പണിയില്ലെ.. ഇതൊക്കെ വെറുതെ പറയുന്നതാ.. "
"അല്ലെടാ... അതെങ്ങാനും പൊട്ടിയാല്‍ എല്ലാം തീര്‍ന്നു.. തൃശൂര്‍ അടക്കം നാലു ജില്ലകള്‍ വെള്ളത്തിനടിയിലാകും.. നിനക്കീ വക കച്ചറ യൂ റ്റ്യൂബ് ലിങ്ക് ഷെയര്‍ ചെയ്യുന്ന സമയം ഈ ഡാമിന്റെ കുറച്ചു ഡീറ്റെയില്‍സും യൂ റ്റ്യൂബ്...