
ഓണറമ്മച്ചിക്കു ഒരു പ്രശ്നവുമുണ്ടാക്കാതെ വളരെ മാന്യമായി ഒരേ കോമ്പൗണ്ടിലെ രണ്ടു വീടൂകളിലൊന്നില്‍ സൂപ്പെറായിട്ടു മാസാ മാസം ഡേറ്റ് തെറ്റാതെ വാടക കൊടുത്തു താമസിച്ചിരുന്ന നല്ല കുടുമ്പത്തില്‍ പിറന്ന പിള്ളേരാ ഞങ്ങളെട്ടു പേരും.
എന്തിനു..? ബിഡീയെസ്സിനു പഠിക്കുന്ന അമ്മച്ചിയുടെ ഇരുപതു വയസ്സുകാരി കൊച്ചു വെക്കേഷനു വരുമ്പോള്‍ ആ കൊച്ചിന്റെ മുഖത്തു പോലും നോക്കാത്ത മര്യാദക്കാര്‍.
ഒരു ദിവസം രാവിലെ തന്നെ ഉടുത്തൊരുങ്ങി വരുന്ന ഹൗസ് ഓണര്‍.. എന്താ സംഭവമെന്നു ചോദിച്ചപ്പോള്‍ പറഞു
"ഇന്നു മോള്‍ടെ ബര്‍ത്ത്ഡേയാ.. പള്ളീലൊന്നു പോയി..!!"
ചങ്കീ കുത്തണ വര്‍ത്താനം പറയല്ലെന്റമ്മച്ചിയേ.. ആ കൊച്ചിനു വയസ്സു കൂടി വരുന്നു എന്നു കേട്ടിട്ടു ചങ്കു കത്തുന്നു.. എന്നു പറയാന്‍ പറ്റില്ലല്ലൊ.....