1:45:00 PM
Phayas AbdulRahman

"അളിയാ.. എന്റെ മെയില്‍ കിട്ടിയോ... ഒരു സൂപ്പെര്‍ സാധനം ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ട് ?? "
"ആ മറ്റേ കൂതറേഡെ പുതിയ യൂ റ്റ്യൂബ് ലിങ്ക് അല്ലെ??"
"ആ അതെന്നെ.. വന്‍ വിറ്റ് അല്ലെ?? എന്താ പരിപാടി.. ബിസി..? "
"എഫ് ബിയിലാടാ... മുല്ലപെരിയാര്‍ ഡാമിന്റെ പ്രശ്നങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി കൊണ്ടിരിക്കുവാ.. വന്‍ ചര്‍ച്ചകളാ നടന്നു കൊണ്ടിരിക്കുന്നത്.. അതൊക്കെ പോയി വായിക്കുന്നു.. ഷെയര്‍ ചെയ്യുന്നു.."
"അനക്കു വേറെ പണിയില്ലെ.. ഇതൊക്കെ വെറുതെ പറയുന്നതാ.. "
"അല്ലെടാ... അതെങ്ങാനും പൊട്ടിയാല്‍ എല്ലാം തീര്‍ന്നു.. തൃശൂര്‍ അടക്കം നാലു ജില്ലകള്‍ വെള്ളത്തിനടിയിലാകും.. നിനക്കീ വക കച്ചറ യൂ റ്റ്യൂബ് ലിങ്ക് ഷെയര്‍ ചെയ്യുന്ന സമയം ഈ ഡാമിന്റെ കുറച്ചു ഡീറ്റെയില്‍സും യൂ റ്റ്യൂബ്...
3:57:00 PM
Phayas AbdulRahman

പ്രിയപ്പെട്ട ഡ്രാക്കുളചേട്ടന്..
ഇന്ത്യയൂടെ തെക്കു പടിഞ്ഞാറേ മൂലയില്‍ കിടക്കുന്ന കേരളം എന്ന കൊച്ചു സ്ഥലത്തു നിന്നുമാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്ഥലം മനസ്സിലായോ ആവോ..? അതറിയണമെങ്കില്‍ ആദ്യം ഇന്‍ഡ്യ എന്താണെന്നറിയണം.. ഇന്‍ഡ്യയുടെ ആത്മാവു തൊട്ടറിയണം.. അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തക താളുകളില്‍ നിന്നും നീ പഠിച്ച ഇന്‍ഡ്യയല്ല അനുഭവങ്ങളുടെ ഇന്‍ഡ്യ.. കോടിക്കണക്കായ പട്ടിണി പാവങ്ങളുടെ ഇന്‍ഡ്യ.. വേശ്യകളുടെയും തോട്ടികളുടെയും കൂട്ടി കൊടുപ്പു കാരുടെയും ഇന്‍ഡ്യ.. അഴിമതിക്കാരുടെ ഇന്‍ഡ്യ.. ത്രീജിയുടെയും ടൂ ജിയുടെയും ഇന്‍ഡ്യ.. പാര്‍ലമെന്റു പോലും തിഹാര്‍ ജെയിലിലേക്ക് പറിച്ചു നടേണ്ട രീതിയിലേക്ക് അധപതിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഡ്യ.. കട്ട്....!!!
ശ്ശോ.. സോറി...
5:52:00 PM
Phayas AbdulRahman

ഓണറമ്മച്ചിക്കു ഒരു പ്രശ്നവുമുണ്ടാക്കാതെ വളരെ മാന്യമായി ഒരേ കോമ്പൗണ്ടിലെ രണ്ടു വീടൂകളിലൊന്നില്‍ സൂപ്പെറായിട്ടു മാസാ മാസം ഡേറ്റ് തെറ്റാതെ വാടക കൊടുത്തു താമസിച്ചിരുന്ന നല്ല കുടുമ്പത്തില്‍ പിറന്ന പിള്ളേരാ ഞങ്ങളെട്ടു പേരും.
എന്തിനു..? ബിഡീയെസ്സിനു പഠിക്കുന്ന അമ്മച്ചിയുടെ ഇരുപതു വയസ്സുകാരി കൊച്ചു വെക്കേഷനു വരുമ്പോള്‍ ആ കൊച്ചിന്റെ മുഖത്തു പോലും നോക്കാത്ത മര്യാദക്കാര്‍.
ഒരു ദിവസം രാവിലെ തന്നെ ഉടുത്തൊരുങ്ങി വരുന്ന ഹൗസ് ഓണര്‍.. എന്താ സംഭവമെന്നു ചോദിച്ചപ്പോള്‍ പറഞു
"ഇന്നു മോള്‍ടെ ബര്‍ത്ത്ഡേയാ.. പള്ളീലൊന്നു പോയി..!!"
ചങ്കീ കുത്തണ വര്‍ത്താനം പറയല്ലെന്റമ്മച്ചിയേ.. ആ കൊച്ചിനു വയസ്സു കൂടി വരുന്നു എന്നു കേട്ടിട്ടു ചങ്കു കത്തുന്നു.. എന്നു പറയാന്‍ പറ്റില്ലല്ലൊ.....
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.