
രാവിലെ എണീറ്റ് പതിവു പോലെ കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു.. പല്ലിളിച്ചു നോക്കി സ്വന്തം സൗന്ദര്യം ആസ്വദിച്ചങ്ങനെ നിന്നു.. ആഹഹാ.. ഈ ഭൂമിയില്‍ എന്നെക്കാള്‍ സുന്ദരന്‍ വേറെ ആരുമില്ലെന്ന അഹംഭാവത്തോടെ മുഖമൊക്കെ കൈ കൊണ്ട് തടവി പല തരത്തിലുള്ള കോപ്രായങ്ങള്‍ കാണിക്കുമ്പോഴാണ് പണ്ടു നമ്മുടെ ന്യൂട്ടന്റെ തലേല്‍ ആപ്പിളു വീണ ഞെട്ടലോടെ ഞാനത് കണ്ടു പിടിച്ചത്...!!
ന്യൂട്ടന്‍സ് ലോ ഓഫ് ഗ്രാവിറ്റേഷന്‍.. അവന്റെ ഒടുക്കത്തെ ഒരു ഗ്രാവിറ്റേഷന്‍ കാരണം ഒന്നും രണ്ടുമല്ല.. നാല് കൊല്ലമാ എടുത്തത് പ്രീ ഡിഗ്രീ ഒന്നു പാസ്സായിക്കിട്ടാന്‍.. അതും ഫിസിക്സ് ലാബിലെ അറ്റന്റര്‍ക്കു വയറു നിറച്ചും പോത്തിറച്ചിയും, പൊറോട്ടയും ഒരു പാക്കറ്റ് വില്‍സും പിന്നെ അമ്പത് രൂപയും കൊടുത്തിട്ടാണ്...