
"എന്റമ്മച്ചിയേ.. എന്നെ കൊല്ലാന്‍ വരുന്നെ.." മരുന്നു നിറച്ച സിറഞ്ചും കയ്യില്‍ പിടിച്ച് നഴ്സ് കരഞു കൊണ്ട് ഓ പിയില്‍ നിന്നും വാണം വിട്ട പോലെ ഓടുന്നത് കണ്ടപ്പോള്‍ പുറത്ത് നിന്നിരുന്ന ആളുകളെല്ലാം വാ പൊളിച്ചു...
ട്ടിങ്ങ്.. ട്ടിങ്ങ്..ട്ടിങ്ങ്.. കാര്‍ട്ടൂണില്‍ കാണുന്ന പോലെ ഒന്നിനു പുറകെ ഒന്നൊന്നായി കര്‍ട്ടന്റെ ഉള്ളിലൂടെ അടക്കാന്‍ മറന്നു പോയ വായുമായി കുറെ തലകള്‍ അകത്തേക്ക്.കഥാനയകന്‍ കത്തിയും പിടിച്ച് കത്തിയിലോട്ടും ഞങ്ങളുടെ മുഖത്തോട്ടും കണ്ണും മിഴിച്ച് നോക്കി ബെഡിനടുത്ത് നില്‍ക്കുന്നു.. ആശുപത്രി ജീവനക്കാരും നാട്ടുകാരും ഞങ്ങളും നോക്കി എന്താണു സംഭവിച്ചതെന്നറിയാതെ അടുക്കണൊ വേണ്ടയോ എന്നുള്ള സംശയത്തില്‍ നില്‍ക്കുന്നു... (അവന്റെ ഒറിജിനല്‍ പേരു...