4:02:00 AM
Phayas AbdulRahman

ഞാനന്നു അഞ്ചാം ക്ലാസ്സില്‍.....,
സ്കൂളില്‍ നിന്നും ഉച്ചക്കു ഊണു കഴിക്കാന്‍ വീട്ടില് വന്നതായിരുന്നു.,.. ഒടുക്കത്തെ മഴയും കാറ്റും.. കറന്റില്ലാത്തത് കൊണ്ട് വല്ലാത്ത ഇരുട്ടും.. ഒരു മെഴുകുതിരി കത്തിച്ചു വെച്ചിട്ടാണ് ഊണു പരിപാടി തുടങ്ങിയത്..
നല്ല അയലക്കറിയും, മോരു കാച്ചിയതും പപ്പടവും ചമ്മന്തിയുമെല്ലാം കുത്തരിച്ചോറു കൂട്ടി കുഴച്ചു ലാവിഷായിട്ടങ്ങു വെട്ടി വിഴുങ്ങികൊണ്ടിരിക്കുംബോഴാണു ഭയങ്കരമായിട്ട് എന്തോ വീഴുന്ന ശബ്ദം കേട്ടത്.. തീറ്റ നിര്‍ത്തി ചാടിയെണീറ്റ് പിന്നിലെ വാതില്‍ തുറന്ന് നോക്കി വാതില്‍ തുറന്ന പാടെ അകത്തേക്ക് കാറ്റിന്റെ ശക്തിയില്‍ മഴവെള്ളം അടിച്ചു കേറാന്‍ തുടങ്ങി.. അതിന്റൊപ്പം തന്നെ ടപ്പേന്നു നടുപ്പുറത്ത് ഉമ്മാടേ കയ്യും വീണു..
"വാതിലടക്കെടാ......
12:57:00 PM
Phayas AbdulRahman

"മക്കളെ... വാടാ....ഒരു പണിയുണ്ട്...!!"
പടച്ചോനെ.. ഞായറാഴ്ച രാവിലെ മഹാഭാരതം സീരിയല്‍ പോലും കാണാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വാപ്പാക്ക് പണി തരാന്‍ കണ്ട സമയം. പക്ഷെ, ഇന്നു മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയല്ലല്ലൊ. അതു കൊണ്ട് തെങ്ങു കയറ്റം ആയിരിക്കില്ല.. അതുറപ്പാ..
മിക്കവാറും മാസത്തിലെ ആദ്യ ഞായറാഴ്ച ഞാന്‍ മുങ്ങും.. ഏതെങ്കിലും അങ്കിളിന്റെ വീട്ടില്‍ ആ വീക്കെന്റില്‍ നിര്‍ബന്ധിച്ച് എന്നെ വിരുന്നു വിളിപ്പിക്കും.. അല്ലെങ്കില്‍ ഏതെങ്കിലും ഫ്രന്‍ഡിന്റെ ഇല്ലാത്ത പെങ്ങളുടെ ഇല്ലാത്ത കല്യാണത്തിനു ശനിയായ്ഴ്ച വൈകീട്ടു സ്ഥലം വിടും.. ഈ തെങ്ങു കയറ്റവും മുങ്ങലും തമ്മില്‍ എന്താ ബന്ധംന്നല്ലേ. ആര്‍ക്കും ഉണ്ടായേക്കാവുന്ന ഒരു സാധാരണ സംശയം...
വീട്ടില്‍...
2:41:00 AM
Phayas AbdulRahman

Hey,
I am worried...
You are watching me going on
You all I have left
And that scares me
We are together in our dreams
You are there and I am here
I know the circumstances
I just want to be together
It’s not one day anymore
But it’s today
Why don’t you come back to me?
I won’t ask you what happened...
I know what you thinking
Because you are just like me...
Whenever you Need to...
I will be here for you
for ever and ever...
©fayaz...
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.