3:25:00 PM
Phayas AbdulRahman

നേരം പര പരാ വെളുത്തു വരുന്നതേയുള്ളു. നേരിയ മൂടല്‍ മഞ്ഞ് തുളച്ച് മുന്നോട്ടു പായുന്ന ഹെഡ് ലൈറ്റിനൊപ്പമെത്താനെന്നോണം കാര്‍ മുന്നോട്ട് കുതിച്ചു. രാത്രി ആരംഭിച്ച ഡ്രൈവിംഗ് മൂലമോ എന്തോ, കണ്‍പോളകള്‍ക്ക് പതിവിലും ഭാരമനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓട്ടത്തിനിടയില്‍ കാറിനെന്തോ മിസ്സിംഗ് പോലെ തോന്നിയത് കാര്യമാക്കാതെ ആക്സിലെറെറ്റര്‍ ആഞ്ഞു ചവിട്ടി കത്തിച്ചു വിട്ടു. അധികം ഓടേണ്ടി വന്നില്ല. വണ്ടി കട കട ശബ്ദത്തോടെ നിന്നു.. കാറില്‍ നിന്നിറങ്ങി ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ കുറെ പുകയും കരിഞ മണവും..
പരിചയമില്ലാത്ത സ്ഥലം.. അടുത്തെങ്ങാനും വല്ല വര്‍ക്ക് ഷോപ്പുമുണ്ടോന്നു ചോദിക്കാനായിട്ടു റോഡിലെങ്ങും ആരെയും കാണുന്നില്ല.. പരിസരത്തൊരു വീടു പോലും കാണാനില്ല.. നടുവിനു...
1:41:00 PM
Phayas AbdulRahman
കാറ്റും കോളും നിറഞ കടലു പോലെയുള്ള ജീവിതം.. അതില്‍ ദിശ തെറ്റാതെ ഒരു കരക്കണയാനുള്ള വെമ്പലില്‍ കണ്ടു മുട്ടുന്ന ഒരു പാടു പേര്‍.. അവരില്‍ ചിലര്‍ നമുക്കു പ്രിയപ്പെട്ടവരായി മാറുന്നു.. ചിലരെ കണ്ടു മറക്കുന്നു.. ചിലര്‍ കണ്ടാലും കാണാത്ത പോലെ പോകുന്നു.. വേറെ ചിലര്‍ ശത്രുക്കളായി മാറുന്നു..ഇതിന്നിടയില്‍ നമുക്കു പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങള്‍ ജീവിതത്തിലെ പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളെയും അല്പ നേരമെങ്കിലും മറക്കാന്‍ സഹായിക്കാറുണ്ട്..!നമുക്കു പ്രിയപ്പെട്ടവര്‍ നമ്മളോട് നുണ പറയുന്ന അവസരങ്ങള്‍, കാര്യമുണ്ടായിട്ടാണെങ്കിലും ഇല്ലാതെയാണെങ്കിലും.. അതറിഞിട്ടും അറിയാത്ത പോലെ നടിച്ചു... പലപ്പോഴും.. മനസ്സിലാക്കിയിട്ടും ഒന്നും പറയാതെ.. ഒന്നും മിണ്ടാതെ.. വീണ്ടും കാണുമ്പോള്‍ സന്തോഷത്തോടു കൂടി അടുത്തു ചെല്ലുന്നു.. വീണ്ടും നുണകള്‍.. ഒഴിവു കഴിവുകള്‍.. അപ്പോഴും ഒന്നും മിണ്ടാതെ പരാതികളില്ലാതെ മുന്നോട്ടു പോയി..എന്റെ നിശബ്ദതയെ...
2:07:00 PM
Phayas AbdulRahman
ഒരുപാടര്‍ത്ഥ തലങ്ങളുള്ള ബന്ധം.. അതിനെ നമുക്കെങ്ങനെയെല്ലാം നിര്‍വചിക്കാം..??പരിധികളില്ലാത്ത ഒരു ബന്ധം.. നമുക്കാരേയും ആ ബന്ധത്തിന്റെ പരിധിയില്‍ കൊണ്ടു വരാം..അഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മുത്തഛന്‍, മുത്തശ്ശി, കൂടെ പഠിക്കുന്നവര്‍, അയല്‍ക്കാര്‍, കൂടെ ജോലി ചെയ്യുന്നവര്‍.. അങ്ങനെ ആരും ആകാം.. എന്തും പറയാനും.. എന്തും പങ്കു വെക്കാനും.. മനസ്സു തുറന്നു സംസാരിക്കാനും.. ഉള്ള ഒരാള്‍.. നമുക്കൊരു നല്ല കാര്യം വരുമ്പോള്‍ നമ്മളെക്കാള്‍ അധികം സന്തോഷിക്കുന്ന ഒരാള്‍.. നമുക്കൊരു പ്രശ്നം വരുമ്പോള്‍ നമ്മുടെ കൂടെ നിന്ന് നമുക്കൊപ്പം ആ പ്രശ്നം നേരിടുന്ന ഒരാള്‍... സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നവര്‍..!!'FRIEND'മുകളില്‍ പറഞതെല്ലാം ശെരിയാണെന്നു നിങ്ങള്‍ സമ്മതിച്ചേക്കാം.. എന്നിരുന്നാലും.. എങ്ങനെയാണ് നമ്മള്‍ മറ്റൊരാളെ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരിയായി കാണുന്നത്.?? മാസങ്ങളോളം.. വര്‍ഷങ്ങളോളം കൂടെ...
7:19:00 PM
Phayas AbdulRahman

മുക്കാലാ മുക്കാബുലാ ലൈല. ഓ ലൈലാ..മൊബൈലില്‍ പാട്ടു കേട്ടിട്ടാണു ഞെട്ടി പിടഞെണീറ്റത്.. ഇതാരാണാവോ വെളുപ്പിനെ പത്തു മണിക്കു തന്നെ വിളിച്ചു ശല്യപ്പെടുത്തുന്നത്.. യെവനൊന്നും ഉറക്കമില്ലെ എന്നും മനസ്സിലാലോചിച്ചു കൊണ്ട് മൊബൈലെടുത്തു..."അലോണ്‍...""എന്താ മച്ചൂ സുഖാണോ..??"" അതു ചോദിക്കാനാ വിളിച്ചേ...? ഇനീപ്പൊ സുഖല്ലെങ്കില്‍ പിന്നെന്തെങ്കിലും ചെയ്യാന്‍ വല്ല പരിപാടിയുമുണ്ടോ..??""അതു ശെരി നീയിപ്പോഴും നന്നായിട്ടില്ലേഡാ വൃത്തി കെട്ടവനെ..??"ശെടാ.. ഇതു കൊള്ളാമല്ലോ... സുഖാണൊ.. നന്നായിട്ടില്ലെ..?? ഉറക്കത്തില്‍ നിന്നും വിളിച്ചെണീപ്പിച്ചത് എന്നെ നന്നാക്കാനാണോ..?? യെവനാര് എന്റെ ... #%$$^$^$"അതൊക്കെ അവിടെ നിക്കട്ടെ ആരാ മനസ്സിലായില്ലല്ലോ..??""അതു ശെരി.. എന്റെ ഒച്ച...
12:37:00 AM
Phayas AbdulRahman

ഭീഷണി: ഈ കഥയിലെ സ്റ്റണ്ടും ചേയ്സും സാരി പറിക്കലും മറ്റു കലാ പരിപാടികളും വിദഗ്ദന്മാരുടെ സഹായത്തോടും ഉപദേശത്തോടും കൂടി അവരുടെ അതി ശക്തമായ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ചിട്ടൂള്ളവയാണ്. ഇതെല്ലാം അനുകരിച്ചു നാട്ടുകാരുടെ കയ്യീന്നു പണി കിട്ടിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല..!!
**************
1983 ജൂണ്‍ 6നാണ് തൊമ്മിക്കുട്ടന്‍ അങ്കം വെട്ടു തുടങ്ങിയത്. ഇവനിതെന്തു ഭാവിച്ചോണ്ടാ ഈ അങ്കം വെട്ടും കുന്തോം കൊടച്ചക്രോം എടുത്തോണ്ടു വരുന്നതെന്നു ഇപ്പൊ നിങ്ങളു വിചാരിക്കുന്നുണ്ടാകും ... കണ്‍ഫ്യൂഷനാകെണ്ട, തൊമ്മിക്കുട്ടന്‍ നഴ്സറിയില്‍ പോയി തുടങ്ങിയ വര്‍ഷമാണ് 1983. മഴ പെയ്തൊഴിഞ്ഞ ആ തണുത്ത പ്രഭാതത്തില്‍, പുതിയ മെറൂണ്‍ ട്രൗസറും ക്രീം കളര്‍ ഷര്‍ട്ടും...
6:52:00 PM
Phayas AbdulRahman
വാശിയേറിയ ഡിബേറ്റ് നടക്കുക്കയാണ്.. ആരും വിട്ടു കൊടുക്കുന്നില്ല..എറണാംകുളത്തു കാരുടെതാണൊ ത്രിശ്ശൂരു കാരുടെതാണൊ നല്ല മലയാളം എന്നുള്ളതാണ് ചര്‍ച്ചാ വിഷയം..
മ്മ്മടെ ഒരു ഗഡീടെ കല്യാണത്തിന്റെ തലേന്നാള്‍ ആ ഡാവിന്റെ കൊറെ ഗഡികളെ എറണാം കുളത്തു നിന്നും ഇമ്പോര്‍ട്ട് ചെയ്തു.. ആ പുലികളും നാട്ടുകാരും കൂടിയാണ് വാശിയേറിയ മല്‍സരം നടക്കുന്നത്... കല്യാണ ചെക്കന്‍ വേണ്ടപ്പെട്ട നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി അറേഞ്ച് ചെയ്ത സ്വകാര്യ കള്ളുകുടി പാര്‍ട്ടിയാണ് വേദി.. സ്ഥലം ഏതാണെന്നു ചോദിക്കരുത്.. ത്രിശ്ശൂരിന്റെ പ്രാന്ത പ്രദേശമാണ് ലൊക്കേഷന് (പ്രാന്തന്മാരുടെ പ്രദേശമല്ല)..
ഇപ്പൊ നിങ്ങള്‍ക്ക് സംഗതിയുടെ സീരിയെസ്നെസ്സ് പിടികിട്ടിയല്ലോ..??
ചര്‍ച്ച ചൂട് പിടിച്ചു കൊണ്ടിരിക്കെ കൂട്ടത്തിലെ ബു ജി ദേവസ്സികുട്ടി നെഞ്ചും വിരിച്ചു ഒരു നിപ്പു നിന്നിട്ട് ഒരു ചോദ്യം.. "നിങ്ങളു വീട്ടിലെ കൊച്ചുങ്ങളെ...
7:16:00 PM
Phayas AbdulRahman
പതിവില്ലാതെ ഇന്ന് രാവിലെ ആറു മണിക്കു തന്നെ എണീറ്റു വീടിന്റെ ഗേറ്റിനു മുന്നിലൂടെ കൂട്ടിലിട്ട വെരുകിനെ പോലെ നടക്കാന്‍ തുടങിയതാ. ഹോ.. രാവിലെ ആറു മണിക്കൊക്കെ പുറം ലോകം കണ്ട കാലം മറന്നു.. ന്യൂസ് പേപ്പറിടുന്ന സുകു ചേട്ടനെ ദൂരേന്നു കണ്ടപ്പോള്‍ തന്നെ ഓടി ചെന്നു പേപ്പര്‍ മേടിച്ചു തുറന്നു പോലും നോക്കാതെ നേരെ ഇട്ടിരുന്ന ടീ ഷര്‍ട്ടിന്റെ ഉള്ളിലേക്കു താഴ്ത്തി വീടിന്റെ പിന്നിലേക്കോടി. പൊട്ടക്കിണറിന്റെ അടുത്തെത്തിയപ്പോള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു.. ആരും ഇല്ലാ.. വീട്ടിലെ മുഴുവന്‍ വേയ്സ്റ്റും തിന്നു വിശപ്പടക്കുന്ന കിണറിനിതാ എന്റെ വക ഒരു ഫ്രെഷ് സാധനം.. ആഹാ.. എന്തു സമാധാനം.. അങ്ങനെ പത്രത്തിന്റെ കാര്യം സോൾവായി . ഇനി നേരെ ബെഡില്‍ പോയി ഉമ്മാന്റെ ചൂരലിനു വേണ്ടിയുള്ള കാത്തു കിടപ്പ്...!!
ആടുക്കളയില്‍ ഒച്ചയും അനക്കവും കേട്ടപ്പോള്‍ പതുക്കെ ചെന്നൊന്നു എത്തി നോക്കി.....
12:08:00 AM
Phayas AbdulRahman

സ്വിറ്റ്സെര്‍ലാന്റ്...!!
തമിഴ്, ഹിന്ദി സിനിമാരാധകരുടെ സ്വപ്ന തീരം...
ഫ്ലൈറ്റിലിരിക്കുംമ്പോള്‍ ദില്‍വാലെ ദുല്‍ഹനിയായിലേയും ഷാജഹാനിലേയും പാട്ടു സീനുകളായിരുന്നു മനസ്സില്‍......,..
ഫ്ലൈറ്റിറങ്ങി ജെനീവാ എയര്‍പോര്‍ട്ട് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ തന്നെ ആദ്യത്തെ ബോംബ് പൊട്ടി.. പാസ്പോര്‍ട്ട് കൊടുത്തപ്പോള്‍ കൗണ്ടറിലിരുന്ന മഞതലമുടിക്കാരി സുന്ദരി മദാമ്മയുടെ ഒടുക്കത്തെ ചോദ്യം..
"കോമൂ പൂഷെ വൂ എയ്ടെ മിസ്യൂ...??"
'പടച്ചോനെ പണി കിട്ടിയോ..??
എന്തൂട്ടു കുന്തമാണാവോ ഈ പന്ന വെള്ളച്ചി ചോദിക്കുന്നത്..??'
ഇതൊന്നും നമുക്കു ബാധകമല്ല എന്നുള്ള മട്ടില്‍ ഞാന്‍ ടികറ്റ് കൗണ്ടറില്‍ താളത്തില്‍ തട്ടി ഷാറൂഖ് ഖാന്‍ സ്റ്റൈലില്‍ മുടിയിലൂടെ വിരലോടിച്ച് അങ്ങോട്ടുമിങ്ങോട്ടും...
12:23:00 PM
Phayas AbdulRahman
പ്രണയിക്കുന്നവരെ.. പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരെ.. പ്രണയിച്ചു നന്നായവരേ.. പ്രണയിച്ചു കുത്തുപാളയെടുത്തവരേ.. ഒരിക്കലും പ്രണയിക്കില്ല എന്നു വാശിപിടിച്ചു നടക്കുന്നവരേ... ആണായാലും പെണ്ണായാലും.. ആണും പെണ്ണും അല്ലാത്തവരായാലും..എന്തു മാങ്ങാ തൊലിയായാലും ശെരി ഇതു ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി വെടിക്കെട്ട് ചെയ്യുന്നു...
തുടക്കം
-------------
പ്രണയമേ പ്രണയമേ പ്രണയമേ...
നിന്നെയറിയാന്‍ തുടങ്ങിയ നാളുകള്‍
ഹാ..!! എത്ര മനോഹരമീ ജീവിതം
നീയെന്നില്‍ മൊട്ടിട്ട നിമിഷം..
ഞാന്‍ എന്നിലെ എന്നെയറിയാന്‍ തുടങ്ങി...
ഞാന്‍ ഞാനായി...
നന്ദി പ്രണയമേ.. നന്ദി...!!
ഇടക്ക്
---------
പ്രണയമേ പ്രണയമേ പ്രണയമേ....
നീയെന്നില്‍ പൂത്തുലഞ്ഞ നാളുകള്‍
ഹാ.. എത സുന്ദരമീ നിമിഷങ്ങള്‍..
എത്ര മനോഹരമീ ലോകം..
ഒരിക്കലും വറ്റാത്ത ഒരുറവയായി നീ..
എന്‍ ജീവിത യാത്രയില്‍ വിളക്കായി നീ..
നന്ദി പ്രണയമേ.. നന്ദി..!!
ഒടുക്കം
-----------
പ്രണയമേ...
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.