5:19:00 PM
Phayas AbdulRahman
തെങ്ങിന്റെ മുകളിലെത്തുംബോഴാണു തിലകന്റെ തലക്കു റേഞ്ച് കിട്ടുക....അപ്പോഴാണു തിലകന്റെ ക്വിസ് പ്രോഗ്രാം തല്‍സമയ സംപ്രേഷണം ആരംഭിക്കുക..
"ഭൂമിയില്‍ ദൈവം ഒരു തടസ്സവും നല്‍കാത്തതെന്തിനാ..??"
എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണും മിഴിച്ച് അതെന്തു കുന്തമാണാവോ എന്നുള്ള രീതിയില്‍ വായും പൊളിച്ചു നിന്നു...
"എന്താ..??"
"ഒച്ച..!!" തെങ്ങിന്റെ മുകളിലിരുന്നു ആരുണ്ടെന്നെ തോല്പിക്കാന്‍ എന്ന ഭാവത്തോട് കൂടി തിലകന്‍ താഴെ കരിക്കിനായി വെയ്റ്റു ചെയ്തു നില്‍ക്കുന്ന ഞങ്ങളെ നോക്കി പല്ലിളിച്ചു..
"അല്ല തിലകാ..ഒരു സംശയം.. തളിക്കുളം കാര്‍ത്തിക തിയ്യേറ്റര്‍ സൗണ്ട് പ്രൂഫ് ആക്കി എന്നു പരസ്യം കണ്ടല്ലൊ.. അതോ..?? അനിയന്‍ എന്നെ നോക്കി കണ്ണിറുക്കി..
"എന്താ എന്താ.. സവുണ്ട് എന്താക്കീന്നാ...?? "
"ഓ.. എന്റെ തിലകാ.. സൗണ്ട് പ്രൂഫ് ചെയ്തൂന്ന്.. അതായത് തിയ്യേറ്ററിന്റെ അകത്തെ സൗണ്ട് പുറത്തേക്കും വരില്ല.. പുറത്തൂന്ന് അകത്തേക്കും...
7:28:00 PM
Phayas AbdulRahman
"ഭയങ്കര പ്രശ്നമാ കേട്ടൊ... ഇതെന്നേം കൊണ്ടേ പോകൂ...""പിന്നെന്തിനെണ്ടാ കഷ്ട്ടപ്പെട്ടു വലിക്കുന്നേ...??""ഒന്നും പറയണ്ടിഷ്ടാ.. കുറെ പ്രാവശ്യം നിര്‍ത്തീതാ.. മാക്സിമം മൂന്നു ദിവസം.. അതീ കൂടുതല്‍ പിടിച്ചു നിക്കാന്‍ പറ്റീട്ടില്ല.. പിന്നേം തുടങ്ങും...ഓഫീസ് ടെന്‍ഷന്‍, ഫാമിലി ടെന്‍ഷന്‍.. കമ്പ്ലീറ്റ് പ്രശ്നങ്ങളല്ലേ...??""യാ യാ... അതു കൊണ്ടല്ലെ ഞാന്‍ നിര്‍ത്തീത്..""ആഹാ നീ നിര്‍ത്തിയോ...?? എപ്പൊ..??"മാല്‍ബോറൊ പാക്കറ്റ് എടുത്ത് പോക്കറ്റില്‍ ലൈറ്റര്‍ തപ്പുന്നതിനിടയില്‍ മറുപടി കോടുത്തു.."വലി നിര്‍ത്തീല.. ഇടക്കിടക്കു വലി നിര്‍ത്തുന്ന പരിപാടി അങ്ങു നിര്‍ത്തി..."
©faya...
7:34:00 PM
Phayas AbdulRahman
"എനിക്കൊന്നും വേണ്ടാ.. സ്നേഹം മാത്രം മതി.. അതിനെനിക്കിന്നു വരെ ഒരു കൊറവൂണ്ടായിട്ടില്യാ.."
"ദൈവമെ.. എന്തോ ഒരു കുരിശുമായിട്ടാനല്ലോ ഇന്ന് രാവിലെ തന്നെ.." ദോശ വിളമ്പുന്നതിനിടയില്‍ ഭാര്യയുടെ സംസാരം കേട്ടപ്പൊള്‍ മനസ്സു പറഞ്ഞു. അതിന്റെ പ്രതിഫലനമായി പാത്രത്തിലെ ചട്നിയില്‍ കിടന്നു പുളഞ്ഞിരുന്ന ദോശ വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു.
"സീനു.. അച്ചന്റെ കൂടെ പോയാ മതീട്ടോ.. ആരേം വിശ്വസിക്കാന്‍ പറ്റാണ്‍ടായീക്കണ്.. എന്തൊക്ക്യാ ഓരോ ദെവസോം കേക്കണേ..?? ഇവളെ കെട്ടിച്ചു വിട്ടാലേ മനസ്സമാധാനത്തോടെ ഒന്നൊറങ്ങാന്‍ പറ്റൂ..!! വയസ്സു പതിന്നാലായി.. എത്ര പെട്ടെന്നാ ദെവസം പോണെ..?? ഇവളെ പ്രസവിച്ച വേദന ഇപ്പോഴും മാറാത്ത പോലേ.. രണ്ടു ദോശ കൂടി എടുക്കട്ടെ ചേട്ടാ...??"
ഇതെനിക്കുള്ള പണി തന്നെ. വീണ്ടും മനസ്സിന്റെ മുന്നറിയിപ്പ്.. ഇവക്കു സംസാരിച്ചിട്ടു ശ്വാസം മുട്ടുന്നില്ലേ..?? കൈ കഴുകി തിരിഞപ്പോള്‍ പേടിച്ചു പോയി.. ടവ്വലുമായി...
10:44:00 PM
Phayas AbdulRahman
Hope you had a good day,celebrating the years spent on earth,And your good memories and friends outnumber the bad ones ,If not this evaluation will help you realize where you went wrong,Now is the time to make resolutions to keep ,not for the world but for you.If your choices from the previous year did not work,now you know, its not worth pursuing ,Count your blessings and be happy for all you accomplished,Never dwell on anything that went wrong for it is not for you to change.Days on this earth are very few,why not make the best out of it and walk with your head held up high.Know that when you point at someone for your failures ,the other Three fingers are pointing right back at you.New year, new you, new beginnings....!!!!!!!!!
©fayaz...
പറഞ്ഞില്ലെന്നു വേണ്ട..
ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.