August 21, 2009

ഓപെറേഷന്‍ ചെയ്തോ.. പക്ഷെ...!!

"എന്റമ്മച്ചിയേ.. എന്നെ കൊല്ലാന്‍ വരുന്നെ.." മരുന്നു നിറച്ച സിറഞ്ചും കയ്യില്‍ പിടിച്ച് നഴ്സ്  കരഞു കൊണ്ട് ഓ പിയില്‍ നിന്നും വാണം വിട്ട പോലെ ഓടുന്നത് കണ്ടപ്പോള്‍ പുറത്ത് നിന്നിരുന്ന ആളുകളെല്ലാം വാ പൊളിച്ചു... ട്ടിങ്ങ്.. ട്ടിങ്ങ്..ട്ടിങ്ങ്.. കാര്‍ട്ടൂണില്‍ കാണുന്ന പോലെ ഒന്നിനു പുറകെ ഒന്നൊന്നായി കര്‍ട്ടന്റെ ഉള്ളിലൂടെ അടക്കാന്‍ മറന്നു പോയ വായുമായി കുറെ തലകള്‍ അകത്തേക്ക്.കഥാനയകന്‍ കത്തിയും പിടിച്ച് കത്തിയിലോട്ടും ഞങ്ങളുടെ മുഖത്തോട്ടും കണ്ണും മിഴിച്ച് നോക്കി ബെഡിനടുത്ത് നില്‍ക്കുന്നു.. ആശുപത്രി ജീവനക്കാരും നാട്ടുകാരും ഞങ്ങളും നോക്കി എന്താണു സംഭവിച്ചതെന്നറിയാതെ അടുക്കണൊ വേണ്ടയോ എന്നുള്ള സംശയത്തില്‍ നില്‍ക്കുന്നു...  (അവന്റെ ഒറിജിനല്‍ പേരു...

July 30, 2009

To Love or Not

Woke up to a beautiful day  Until I met her nothing out of the ordinary Then I knew Those were the hands that I saw in the morning mist But was too afraid to touch Those eyes that looked into mine And I forgot to breath That was the smile that I hoped to forget  Not to fall in love You read my lips and my eyes talked Each time I run away, I end up right where I belong In your arms wanting to be loved once more. ©fayaz...

July 26, 2009

Girl In The Rain

It rained; I shut my eyes pretending to be asleepThe smell of the wet soil and the music of the rain dropStirred up everything I let go off,If it won’t rain enough to drench my soul, why taunt me?Knowing very well, still my eyes wait at the doorDreams carry me on wings, making up stories not for othersI live happily ever after in my dreams.I lie awake looking at at the night skySearching for my luck amidst the shining starsThen slowly in its embrace I become this little girlwho sleeps hugging her favorite doll. ©faya...

July 4, 2009

വിട പറയുമ്പോള്‍

യാത്രയാകുംബോള്‍ ... താല്‍കാലികമാണെങ്കില്‍ കൂടി, നല്ല കാര്യത്തിനാണെങ്കില്‍ കൂടി, മനസ്സു തേങ്ങുന്ന നിമിഷങ്ങള്‍ ! പുറമെ ചിരിക്കുംബോഴും.. ഉള്ളില്‍ കരയുന്ന നിമിഷങ്ങള്‍ ‍..!! ജീവിത യാത്രയില്‍ നാം കണ്ടു മുട്ടുന്നവര്‍ ‍.. സമാന ചിന്താഗതിക്കാര്‍ ... വ്യത്യസ്ത ചിന്താഗതിക്കാര്‍ .. പല രീതിയിലുള്ളവര്‍ .. ഒരു പാടു നാള്‍ കാണണമെന്നില്ല.. ഒരു പാടു സംസാരിക്കണമെന്നില്ല ചിലരോടു നമുക്കു പെട്ടെന്നു അടുപ്പം തോന്നാം.. അതിനു പ്രത്യേക കാരണം വേണമെന്നില്ല.. കണ്ടൂമുട്ടുമെന്നുറപ്പില്ലാത്ത ബന്ധങ്ങള്‍ കാണുമോയെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത ബന്ധങ്ങള്‍ ‍.. എങ്കിലും വിടപറയുന്ന നിമിഷങ്ങള്‍ ... ഹൃദയം പൊട്ടുന്ന നിമിഷങ്ങള്‍ ‍.. ജീവിതമാകുന്ന യാത്രയില്‍ .. വിടപറയേണ്ടി വരുന്ന സാഹചര്യങ്ങള്‍ പലതിനോടും...

June 25, 2009

ചക്കയും പള്ളിക്കാടും പ്രേതവും

ഞാനന്നു അഞ്ചാം ക്ലാസ്സില്‍....., സ്കൂളില്‍ നിന്നും ഉച്ചക്കു ഊണു കഴിക്കാന്‍ വീട്ടില് വന്നതായിരുന്നു‍.,.. ഒടുക്കത്തെ മഴയും കാറ്റും.. കറന്റില്ലാത്തത് കൊണ്ട് വല്ലാത്ത ഇരുട്ടും.. ഒരു മെഴുകുതിരി കത്തിച്ചു വെച്ചിട്ടാണ് ഊണു പരിപാടി തുടങ്ങിയത്.. നല്ല അയലക്കറിയും, മോരു കാച്ചിയതും പപ്പടവും ചമ്മന്തിയുമെല്ലാം കുത്തരിച്ചോറു കൂട്ടി കുഴച്ചു ലാവിഷായിട്ടങ്ങു വെട്ടി വിഴുങ്ങികൊണ്ടിരിക്കുംബോഴാണു ഭയങ്കരമായിട്ട് എന്തോ വീഴുന്ന ശബ്ദം കേട്ടത്.. തീറ്റ നിര്‍ത്തി ചാടിയെണീറ്റ് പിന്നിലെ വാതില്‍ തുറന്ന് നോക്കി വാതില്‍ തുറന്ന പാടെ അകത്തേക്ക് കാറ്റിന്റെ ശക്തിയില്‍ മഴവെള്ളം അടിച്ചു കേറാന്‍ തുടങ്ങി.. അതിന്റൊപ്പം തന്നെ ടപ്പേന്നു നടുപ്പുറത്ത് ഉമ്മാടേ കയ്യും വീണു.. "വാതിലടക്കെടാ......

June 19, 2009

ഒടുക്കത്തെ ഞായറാഴ്ചയും ഒന്നൊന്നര പണിയും..!

"മക്കളെ... വാടാ....ഒരു പണിയുണ്ട്...!!" പടച്ചോനെ.. ഞായറാഴ്ച രാവിലെ മഹാഭാരതം സീരിയല്‍ പോലും കാണാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വാപ്പാക്ക് പണി തരാന്‍ കണ്ട സമയം. പക്ഷെ, ഇന്നു മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയല്ലല്ലൊ. അതു കൊണ്ട് തെങ്ങു കയറ്റം ആയിരിക്കില്ല.. അതുറപ്പാ.. മിക്കവാറും മാസത്തിലെ ആദ്യ ഞായറാഴ്ച ഞാന്‍ മുങ്ങും.. ഏതെങ്കിലും അങ്കിളിന്റെ വീട്ടില്‍ ആ വീക്കെന്റില്‍ നിര്‍ബന്ധിച്ച് എന്നെ വിരുന്നു വിളിപ്പിക്കും.. അല്ലെങ്കില്‍ ഏതെങ്കിലും ഫ്രന്‍ഡിന്റെ ഇല്ലാത്ത പെങ്ങളുടെ ഇല്ലാത്ത കല്യാണത്തിനു ശനിയായ്ഴ്ച വൈകീട്ടു സ്ഥലം വിടും.. ഈ തെങ്ങു കയറ്റവും മുങ്ങലും തമ്മില്‍ എന്താ ബന്ധംന്നല്ലേ. ആര്‍ക്കും ഉണ്ടായേക്കാവുന്ന ഒരു സാധാരണ സംശയം... വീട്ടില്‍...

June 3, 2009

For Ever

Hey, I am worried... You are watching me going on You all I have left And that scares me We are together in our dreams You are there and I am here I know the circumstances I just want to be together It’s not one day anymore But it’s today Why don’t you come back to me? I won’t ask you what happened... I know what you thinking Because you are just like me... Whenever you Need to... I will be here for you for ever and ever... ©fayaz...

May 29, 2009

12കി.മീ മാത്രം

നേരം പര പരാ വെളുത്തു വരുന്നതേയുള്ളു. നേരിയ മൂടല്‍ മഞ്ഞ് തുളച്ച് മുന്നോട്ടു പായുന്ന ഹെഡ് ലൈറ്റിനൊപ്പമെത്താനെന്നോണം കാര്‍ മുന്നോട്ട് കുതിച്ചു. രാത്രി ആരംഭിച്ച ഡ്രൈവിംഗ് മൂലമോ എന്തോ, കണ്‍പോളകള്‍ക്ക് പതിവിലും ഭാരമനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓട്ടത്തിനിടയില്‍ കാറിനെന്തോ മിസ്സിംഗ് പോലെ തോന്നിയത് കാര്യമാക്കാതെ ആക്സിലെറെറ്റര്‍ ആഞ്ഞു ചവിട്ടി കത്തിച്ചു വിട്ടു. അധികം ഓടേണ്ടി വന്നില്ല. വണ്ടി കട കട ശബ്ദത്തോടെ നിന്നു.. കാറില്‍ നിന്നിറങ്ങി ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ കുറെ പുകയും കരിഞ മണവും.. പരിചയമില്ലാത്ത സ്ഥലം.. അടുത്തെങ്ങാനും വല്ല വര്‍ക്ക് ഷോപ്പുമുണ്ടോന്നു ചോദിക്കാനായിട്ടു റോഡിലെങ്ങും ആരെയും കാണുന്നില്ല.. പരിസരത്തൊരു വീടു പോലും കാണാനില്ല.. നടുവിനു...

May 25, 2009

അപരിചിതര്‍

കാറ്റും കോളും നിറഞ കടലു പോലെയുള്ള ജീവിതം.. അതില്‍ ദിശ തെറ്റാതെ ഒരു കരക്കണയാനുള്ള വെമ്പലില്‍ കണ്ടു മുട്ടുന്ന ഒരു പാടു പേര്‍.. അവരില്‍ ചിലര്‍ നമുക്കു പ്രിയപ്പെട്ടവരായി മാറുന്നു.. ചിലരെ കണ്ടു മറക്കുന്നു.. ചിലര്‍ കണ്ടാലും കാണാത്ത പോലെ പോകുന്നു.. വേറെ ചിലര്‍ ശത്രുക്കളായി മാറുന്നു..ഇതിന്നിടയില്‍ നമുക്കു പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങള്‍ ജീവിതത്തിലെ പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളെയും അല്പ നേരമെങ്കിലും മറക്കാന്‍ സഹായിക്കാറുണ്ട്..!നമുക്കു പ്രിയപ്പെട്ടവര്‍ നമ്മളോട് നുണ പറയുന്ന അവസരങ്ങള്‍, കാര്യമുണ്ടായിട്ടാണെങ്കിലും ഇല്ലാതെയാണെങ്കിലും.. അതറിഞിട്ടും അറിയാത്ത പോലെ നടിച്ചു... പലപ്പോഴും.. മനസ്സിലാക്കിയിട്ടും ഒന്നും പറയാതെ.. ഒന്നും മിണ്ടാതെ.. വീണ്ടും കാണുമ്പോള്‍ സന്തോഷത്തോടു കൂടി അടുത്തു ചെല്ലുന്നു.. വീണ്ടും നുണകള്‍.. ഒഴിവു കഴിവുകള്‍.. അപ്പോഴും ഒന്നും മിണ്ടാതെ പരാതികളില്ലാതെ മുന്നോട്ടു പോയി..എന്റെ നിശബ്ദതയെ...

May 21, 2009

ഫ്രെന്റ്ഷിപ്പിലും മായമോ..??

ഒരുപാടര്‍ത്ഥ തലങ്ങളുള്ള ബന്ധം.. അതിനെ നമുക്കെങ്ങനെയെല്ലാം നിര്‍വചിക്കാം..??പരിധികളില്ലാത്ത ഒരു ബന്ധം.. നമുക്കാരേയും ആ ബന്ധത്തിന്റെ പരിധിയില്‍ കൊണ്ടു വരാം..അഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മുത്തഛന്‍, മുത്തശ്ശി, കൂടെ പഠിക്കുന്നവര്‍, അയല്‍ക്കാര്‍, കൂടെ ജോലി ചെയ്യുന്നവര്‍.. അങ്ങനെ ആരും ആകാം.. എന്തും പറയാനും.. എന്തും പങ്കു വെക്കാനും.. മനസ്സു തുറന്നു സംസാരിക്കാനും.. ഉള്ള ഒരാള്‍.. നമുക്കൊരു നല്ല കാര്യം വരുമ്പോള്‍ നമ്മളെക്കാള്‍ അധികം സന്തോഷിക്കുന്ന ഒരാള്‍.. നമുക്കൊരു പ്രശ്നം വരുമ്പോള്‍ നമ്മുടെ കൂടെ നിന്ന് നമുക്കൊപ്പം ആ പ്രശ്നം നേരിടുന്ന ഒരാള്‍... സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നവര്‍..!!'FRIEND'മുകളില്‍ പറഞതെല്ലാം ശെരിയാണെന്നു നിങ്ങള്‍ സമ്മതിച്ചേക്കാം.. എന്നിരുന്നാലും.. എങ്ങനെയാണ് നമ്മള്‍ മറ്റൊരാളെ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരിയായി കാണുന്നത്.?? മാസങ്ങളോളം.. വര്‍ഷങ്ങളോളം കൂടെ...

May 17, 2009

റ്റു ഹരിഹര്‍ നഗര്‍; പിന്നെ ഞാനും..!!

മുക്കാലാ മുക്കാബുലാ ലൈല. ഓ ലൈലാ..മൊബൈലില്‍ പാട്ടു കേട്ടിട്ടാണു ഞെട്ടി പിടഞെണീറ്റത്.. ഇതാരാണാവോ വെളുപ്പിനെ പത്തു മണിക്കു തന്നെ വിളിച്ചു ശല്യപ്പെടുത്തുന്നത്.. യെവനൊന്നും ഉറക്കമില്ലെ എന്നും മനസ്സിലാലോചിച്ചു കൊണ്ട് മൊബൈലെടുത്തു..."അലോണ്‍...""എന്താ മച്ചൂ സുഖാണോ..??"" അതു ചോദിക്കാനാ വിളിച്ചേ...? ഇനീപ്പൊ സുഖല്ലെങ്കില്‍ പിന്നെന്തെങ്കിലും ചെയ്യാന്‍ വല്ല പരിപാടിയുമുണ്ടോ..??""അതു ശെരി നീയിപ്പോഴും നന്നായിട്ടില്ലേഡാ വൃത്തി കെട്ടവനെ..??"ശെടാ.. ഇതു കൊള്ളാമല്ലോ... സുഖാണൊ.. നന്നായിട്ടില്ലെ..?? ഉറക്കത്തില്‍ നിന്നും വിളിച്ചെണീപ്പിച്ചത് എന്നെ നന്നാക്കാനാണോ..?? യെവനാര് എന്റെ ... #%$$^$^$"അതൊക്കെ അവിടെ നിക്കട്ടെ ആരാ മനസ്സിലായില്ലല്ലോ..??""അതു ശെരി.. എന്റെ ഒച്ച...

May 15, 2009

ഒരു LKG വീരഗാഥ

ഭീഷണി: ഈ കഥയിലെ സ്റ്റണ്ടും ചേയ്സും സാരി പറിക്കലും മറ്റു കലാ പരിപാടികളും വിദഗ്ദന്മാരുടെ സഹായത്തോടും ഉപദേശത്തോടും കൂടി അവരുടെ അതി ശക്തമായ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ചിട്ടൂള്ളവയാണ്. ഇതെല്ലാം അനുകരിച്ചു നാട്ടുകാരുടെ കയ്യീന്നു പണി കിട്ടിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല..!! ************** 1983 ജൂണ്‍ 6നാണ് തൊമ്മിക്കുട്ടന്‍ അങ്കം വെട്ടു തുടങ്ങിയത്. ഇവനിതെന്തു ഭാവിച്ചോണ്ടാ ഈ അങ്കം വെട്ടും കുന്തോം കൊടച്ചക്രോം എടുത്തോണ്ടു വരുന്നതെന്നു ഇപ്പൊ നിങ്ങളു വിചാരിക്കുന്നുണ്ടാകും ... കണ്‍ഫ്യൂഷനാകെണ്ട, തൊമ്മിക്കുട്ടന്‍ നഴ്സറിയില്‍ പോയി തുടങ്ങിയ വര്‍ഷമാണ് 1983. മഴ പെയ്തൊഴിഞ്ഞ ആ തണുത്ത പ്രഭാതത്തില്‍, പുതിയ മെറൂണ്‍ ട്രൗസറും ക്രീം കളര്‍ ഷര്‍ട്ടും...

May 13, 2009

പശുക്കുട്ടിയോ പശുക്കിടാവോ..?

വാശിയേറിയ ഡിബേറ്റ് നടക്കുക്കയാണ്.. ആരും വിട്ടു കൊടുക്കുന്നില്ല..എറണാംകുളത്തു കാരുടെതാണൊ ത്രിശ്ശൂരു കാരുടെതാണൊ നല്ല മലയാളം എന്നുള്ളതാണ് ചര്‍ച്ചാ വിഷയം.. മ്മ്മടെ ഒരു ഗഡീടെ കല്യാണത്തിന്റെ തലേന്നാള്‍ ആ ഡാവിന്റെ കൊറെ ഗഡികളെ  എറണാം കുളത്തു നിന്നും ഇമ്പോര്‍ട്ട് ചെയ്തു..  ആ പുലികളും നാട്ടുകാരും കൂടിയാണ് വാശിയേറിയ മല്‍സരം നടക്കുന്നത്...  കല്യാണ ചെക്കന്‍ വേണ്ടപ്പെട്ട നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി അറേഞ്ച് ചെയ്ത സ്വകാര്യ കള്ളുകുടി പാര്‍ട്ടിയാണ് വേദി.. സ്ഥലം ഏതാണെന്നു ചോദിക്കരുത്.. ത്രിശ്ശൂരിന്റെ പ്രാന്ത പ്രദേശമാണ് ലൊക്കേഷന് (പ്രാന്തന്മാരുടെ പ്രദേശമല്ല)‍.. ഇപ്പൊ നിങ്ങള്‍ക്ക് സംഗതിയുടെ സീരിയെസ്നെസ്സ് പിടികിട്ടിയല്ലോ..?? ചര്‍ച്ച ചൂട് പിടിച്ചു കൊണ്ടിരിക്കെ  കൂട്ടത്തിലെ ബു ജി ദേവസ്സികുട്ടി നെഞ്ചും വിരിച്ചു ഒരു നിപ്പു നിന്നിട്ട് ഒരു ചോദ്യം..  "നിങ്ങളു വീട്ടിലെ കൊച്ചുങ്ങളെ...

May 12, 2009

എനിക്കും കിട്ടി

പതിവില്ലാതെ ഇന്ന് രാവിലെ  ആറു മണിക്കു തന്നെ എണീറ്റു വീടിന്റെ ഗേറ്റിനു മുന്നിലൂടെ കൂട്ടിലിട്ട വെരുകിനെ പോലെ നടക്കാന്‍ തുടങിയതാ. ഹോ.. രാവിലെ ആറു  മണിക്കൊക്കെ പുറം ലോകം കണ്ട കാലം മറന്നു..  ന്യൂസ് പേപ്പറിടുന്ന സുകു ചേട്ടനെ ദൂരേന്നു കണ്ടപ്പോള്‍ തന്നെ ഓടി ചെന്നു പേപ്പര്‍ മേടിച്ചു തുറന്നു പോലും നോക്കാതെ നേരെ ഇട്ടിരുന്ന ടീ ഷര്‍ട്ടിന്റെ ഉള്ളിലേക്കു താഴ്ത്തി വീടിന്റെ പിന്നിലേക്കോടി. പൊട്ടക്കിണറിന്റെ അടുത്തെത്തിയപ്പോള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു.. ആരും ഇല്ലാ.. വീട്ടിലെ മുഴുവന്‍ വേയ്സ്റ്റും തിന്നു വിശപ്പടക്കുന്ന കിണറിനിതാ എന്റെ വക ഒരു ഫ്രെഷ് സാധനം.. ആഹാ.. എന്തു സമാധാനം.. അങ്ങനെ പത്രത്തിന്റെ കാര്യം സോൾവായി . ഇനി നേരെ ബെഡില്‍ പോയി ഉമ്മാന്റെ ചൂരലിനു വേണ്ടിയുള്ള കാത്തു കിടപ്പ്...!! ആടുക്കളയില്‍ ഒച്ചയും അനക്കവും കേട്ടപ്പോള്‍ പതുക്കെ ചെന്നൊന്നു എത്തി നോക്കി.....

Page 1 of 19123Next
Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com